കെ. എസ്‌. സി. വനിതാ വിഭാഗം

May 29th, 2017

ksc-logo-epathram

അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കമ്മറ്റിയെ തെരെഞ്ഞെടുത്തു. 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യിൽ സിന്ധു ഗോവി ന്ദൻ നമ്പൂതിരി കൺവീനർ ആയും സുമ വിപിൻ ജോയിന്റ് കൺവീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ksc-ladies-wing-2017-sindhu-govindhan-and-suma-vipin-ePathram

കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ മാരായ സിന്ധു ഗോവിന്ദൻ, സുമ വിപിൻ.

വനിതാ സമ്മേളന ത്തിൽ വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ അ ദ്ധ്യക്ഷ യായിരുന്നു ബിന്ദു ഷോബി സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭൻ, സെക്രട്ടറി മനോജ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു

May 28th, 2017

logo-navadhara-kodungalloor-pravasi-ePathram
അബുദാബി : കൊടുങ്ങലൂർ സ്വദേശി കളായ സി. പി. ഐ. (എം) പ്രവർത്ത കരുടെ പ്രവാസി കൂട്ടായ്മ യായ നവധാര യുടെ ലോഗോ പ്രകാശനം അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

navadhara-logo-release -by-kodiyeri-ePathram

സി. പി. ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറി യുമായ കോടിയേരി ബാല കൃഷ്ണ നാണ് നവ ധാര കൂട്ടായ്മ യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചത്. കൊടുങ്ങലൂർ നിവാസി കളായ യു. എ. ഇ. യിലെ പ്രവർത്തകർ ഭാരവാ ഹി കളു മായി ബന്ധ പ്പെടണം.

വിവരങ്ങൾക്ക് : സുൽഫീക്കർ കൂളിമുട്ടം (പ്രസിഡന്റ് ), ഷബീർ നാസർ കോതപറമ്പ് (സെക്രട്ടറി). ഫോൺ : 050 27 89 229, 055 26 51 265.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സോംഗ് ലവ് ഗ്രൂപ്പ് ‘സ്നേഹ സംഗീത രാവ്’ ശ്രദ്ധേയമായി

May 27th, 2017

song-love-group-felicitate-sidheek-chettuwa-ePathram
അബുദാബി : ഗായകരുടെയും സംഗീത പ്രേമി കളുടെയും ആഗോള കൂട്ടായ്മയായ ‘സോംഗ് ലവ് ഗ്രൂപ്പ്’ യു. എ. ഇ. ഘടക ത്തിന്റെ കുടുംബ സംഗമം അബു ദാബി യിൽ സംഘടി പ്പിച്ചു.

song-love-zubair-thalipparamba-felicitate-sainudheen-quraishy-ePathram

സൈനുദ്ധീന്‍ ഖുറൈഷി യെ സുബൈര്‍ തളിപ്പ റമ്പ് പൊന്നാട അണി യിച്ച് ആദരിക്കുന്നു

ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ നേതൃത്വം നൽകിയ ‘സ്നേഹ സംഗീത രാവ്’ എന്ന കുടുംബ സംഗമ ത്തിൽ ഗാന രചയിതാ ക്കളായ സൈനുദ്ധീൻ ഖുറൈഷി, സത്താർ കാഞ്ഞങ്ങാട്, നാടക പ്രവർ ത്തകൻ അലി എന്നിവരെ സോംഗ് ലവ് ഗ്രൂപ്പിന്റെ അംഗങ്ങള്‍ പൊന്നാട അണി യിച്ച് ആദരിച്ചു.

song-love-group-felicitae-hiba-tajudheen-nizar-mambad-danif-ePathram

മികവിനുള്ള അംഗീകാരം : ദാനിഫ് കാട്ടി പ്പറമ്പിൽ, ഹിബ, നിമ, നിസാര്‍ മമ്പാട്

വിവിധ മേഖല കളില്‍ മികവു തെളിയിച്ച അംഗ ങ്ങളെ ആദരി ക്കുന്ന തിന്റെ ഭാഗ മായി മ്യൂസിക് റിയാലിറ്റി ഷോ കളിലെ വിജയിയും സൗദി അറേ ബ്യ യിൽ നിന്നുള്ള അതിഥി യുമായ നിസാർ മമ്പാട്, എസ്. എസ്. എൽ. സി. പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഹിബാ താജു ദ്ധീൻ, സാമൂഹ്യ പ്രവർ ത്തകൻ ദാനിഫ് കാട്ടി പ്പറമ്പിൽ, സംഗീത മത്സര വിജയി നിമാ താജുദ്ധീൻ എന്നീ ‘സോംഗ് ലവ് ഗ്രൂപ്പ്’ അംഗ ങ്ങള്‍ ക്ക് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ മെമന്റോ സമ്മാനിച്ചു.  പി. എം. അബ്ദുൽ റഹിമാൻ അവതാരകനായി രുന്നു.

song-love-group-singers-and-tem-leaders-ePathram

ജൗഹറ ഫാറൂഖി, സൗമ്യ സജീവ്, വി. സി. അഷറഫ്, ഫൈസൽ ബേപ്പൂർ, സക്കീർ ചാവക്കാട്, അഷറഫ് ലുലു, ഷംസു തൈക്കണ്ടി, അമീർ കലാഭവൻ, എസ്.എ.റഹിമാൻ, ഷാജ ഹാൻ ഒയാസിസ് തുടങ്ങിയവർ മുഖ്യ അതിഥി കളായി സംബ ന്ധിച്ചു. കൂട്ടായ്മ യിലെ നാല്പതോളം അംഗ ങ്ങൾ പങ്കെടുത്ത സംഗീത നിശയും, ഷാഫി മംഗല ത്തി ന്റെ നേതൃത്വ ത്തിൽ മിമിക്സ് പരേഡും അരങ്ങേറി.

സന്ധ്യാ ഷാജു, സുബൈർ തളിപ്പറമ്പ്, അബുബക്കർ സിദ്ധീഖ്, സാലി ചാവക്കാട് , ശാഹു മോൻ പാലയൂർ, മുസ്തഫ തുടങ്ങി യവർ പരി പാടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉദ്ഘാടനം

May 25th, 2017

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററി ന്റെ (ഐ. എസ്‌. സി.) 2017-18 വർഷത്തെ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടനവും സത്യ പ്രതിജ്ഞയും സുവര്‍ണ്ണ ജൂബിലി ആഘോഷ ത്തിന്റെ ലോഗോ പ്രകാശനവും നടന്നു. ഐ. എസ്. സി. പേട്രണ്‍ ഗവര്‍ണ്ണര്‍ അദീബ് അഹമ്മദ് പ്രവര്‍ത്തന ഉദ്ഘാടനവും ഇന്ത്യന്‍ എംബസി പ്രതിനിധി സുരേഷ്‌ കുമാർ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനവും നിർ വ്വഹിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍പതാം വാര്‍ഷിക ത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടി കളാണ് നടക്കുക എന്ന് പ്രസിഡന്റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി എം. എ. സലാം സ്വാഗതവും വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വടകര എന്‍. ആര്‍. ഐ. ഫോറം : പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു

May 24th, 2017

vatakara-nri-forum-logo-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ യായ വടകര എന്‍. ആര്‍. ഐ. ഫോറം അബു ദാബി ഘടക ത്തിന്റെ 2017 – 2018 പ്രവർ ത്തന വർഷ ത്തേക്കുള്ള ഭാര വാഹി കളെ തെരഞ്ഞെടുത്തു.

abudhabi-committee-vatakara-nri-forum-ePathram

ഇന്ദ്ര തയ്യില്‍, റജീദ് പട്ടോളി, യാസിര്‍ അറഫാത്ത്

ഇന്ദ്ര തയ്യില്‍ (പ്രസിഡന്റ്), സി. പി. ഹാരിസ്, പി. പി. ചന്ദ്രന്‍ (വൈസ് പ്രസി ഡണ്ടു മാര്‍), റജീദ് പട്ടോളി (ജനറല്‍ സെക്രട്ടറി), ടി. കെ. സുരേഷ് കുമാര്‍, ടി. മുകുന്ദന്‍, എ. കെ. ഷാനവാസ്, അബ്ദുല്‍ ബാസിത് (സെക്രട്ടറി മാര്‍), യാസിര്‍ അറഫാത്ത് (ട്രഷറര്‍) എന്നിവരുടെ നേതൃത്വ ത്തിലുള്ള ഇരു പത്തി മൂന്നംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

വാര്‍ഷിക ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് ബഷീര്‍ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പവിത്രന്‍ വരവ് ചെലവ് കണക്കു കളും വാസു ഓഡിറ്റ് റിപ്പോര്‍ട്ടും അവ തരിപ്പിച്ചു. ബാബു വടകര, എന്‍. കുഞ്ഞഹമ്മദ്, ജയ കൃഷ്ണന്‍, രാധാ കൃഷ്ണന്‍, ലത്തീഫ് കടമേരി എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അലൈൻ ഐ. എസ്. സി. പ്രവർത്തന ഉദ്ഘാടനം
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ച് : സമ്മർ പ്രൊമോഷനു തുടക്ക മായി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine