എനോറ ഫാമിലി ഫെസ്റ്റ് 2012 : സ്വാഗത സംഘം രൂപീകരിച്ചു

March 27th, 2012

edakkazhiyur-nri-enora-logo-ePathram
അബുദാബി : യു. എ. ഇ. യിലെ എടക്കഴിയൂര്‍ നിവാസി കളുടെ കൂട്ടായ്മയായ എനോറ നടത്തുന്ന കലാ പരിപാടി കളും ഫാമിലി മീറ്റും വിജയിപ്പി ക്കുന്നതി നായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

പി. എച്ച്. സലീം, കാസിം ചാവക്കാട് എന്നിവരുടെ നേതൃത്വ ത്തില്‍ 2012 ഏപ്രില്‍ 27 ന് ദുബായ് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിക്ക് ‘എനോറ ഫാമിലി ഫെസ്റ്റ് 2012’ എന്ന് പേരിട്ടിരിക്കുന്നു. പരിപാടി കളോട് അനുബന്ധിച്ച് എനോറ യുടെ ഔദ്യോഗിക വെബ് സൈറ്റ് ഉത്ഘാടനവും നടക്കും.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ എനോറ യു. എ. ഇ. പ്രസിഡന്റ് എം. കെ. ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.

ദാനിഫ് കാട്ടിപറമ്പില്‍, സലിം മനയത്ത്, ഫൈസല്‍ തഹാനി, ഒ. എസ്. എ. റഷീദ്, റസാ‍ക്ക് അമ്പലത്ത്, ജംഷീര്‍ എ. ഹംസ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

പരിപാടി യുടെ കൂടുതല്‍ വിവര ങ്ങള്‍ക്കായി സലീം പി. എച്ച് (055 – 53 06 821), അബ്ദുല്‍ റസാക്ക്‌ കളത്തില്‍ (055 -12 36 941) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദുള്ള കുറ്റ്യാടി​ക്ക് യാത്രയയപ്പ് നല്‍കി

March 25th, 2012

friends-adms-sent-off-kuttyadi-ePathram
അബുദാബി : നാല്‍പത്തിനാലു വര്‍ഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുള്ള കുറ്റ്യാടിക്ക് ഫ്രണ്ട്‌സ് എ. ഡി. എം. എസ്സിന്റെ ആഭിമുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കി.

ഇന്ത്യാ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നീ അബുദാബി യിലെ അംഗീകൃത സംഘടനകളുടെ സ്ഥാപകാംഗമായ അബ്ദുള്ള, അബുദാബി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു.

പ്രസിഡണ്ട് ടി. എ. നാസറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ബാബു വടകര, ടി. എം. സലീം, റജീദ്, കല്യാണ്‍ജി, ചന്ദ്രശേഖര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ബാബു ഷാജി, ജോണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ജനറല്‍ സെക്രട്ടറി പി. കെ. ജയരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ഇ. പി. മജീദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എനോര ഖത്തര്‍ പുതിയ കമ്മിറ്റി

March 25th, 2012

qatar-enora-2012-committee-ePathram
ദോഹ : ഖത്തറിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘എടക്കഴിയൂര്‍ നോണ്‍ റസി ഡന്റ്‌സ് അസോസിയേഷന്‍’ (എനോറ ഖത്തര്‍) ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ദോഹ യിലെ പല ഭാഗങ്ങളി ലായി ജോലി ചെയ്യുന്നവര്‍ക്ക് ഇവിടെ ഒത്തു കൂടാനും, അവരുടെ ക്ഷേമ ത്തിനായി എന്തെ ങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കാനും യോഗം തീരുമാനിച്ചു. പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.

മനാഫ് ഹംസ (പ്രസിഡന്റ്), ഉസ്മാന്‍ മാരാത്ത്, മുസ്തഫ പുളിങ്കുന്നത്ത് (വൈസ് പ്രസിഡന്റുമാര്‍), എന്‍. കെ. നഷീദ് (ജനറല്‍ സെക്രട്ടറി), ഷെറിന്‍ പരപ്പില്‍, മനാഫ് കെ. വി. (സെക്രട്ടറിമാര്‍), വലിയറയില്‍ മുഹമ്മദ് (ട്രഷറര്‍), നജീബ് കല്ലയില്‍ (ആര്‍ട്‌സ് കണ്‍വീനര്‍), അബ്ദുല്‍ ഖാദര്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹി കളായും കമറുദ്ധീന്‍, അഷ്‌റഫ് പരപ്പില്‍, ഉസ്മാന്‍ ആച്ചപ്പുള്ളി, കുട്ടി എടക്കഴിയൂര്‍, മൊയ്തൂട്ടി കല്ലയില്‍ എന്നിവരെ ഉപദേശക സമിതി അംഗ ങ്ങളായും തെരഞ്ഞെടുത്തു.

നിര്‍വ്വാഹക സമിതി യിലേക്ക് എ. വി. എ. റഹിമാന്‍, ഫൈസല്‍ പരപ്പില്‍, ശിവദാസ് കളത്തില്‍, അനീഷ്, ഷാന്‍ കമറുദ്ധീന്‍, അന്‍വര്‍ സി. എം., ഹംസ പന്തായില്‍, നൂറുദ്ധീന്‍, ജാബിര്‍ പി. വി., ജനാര്‍ദനന്‍ കെ. ജി., റഷീദ് വി. എച്ച്. എന്നിവരെയും ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

ഖത്തറി ലുള്ള എടക്കഴിയൂര്‍ നിവാസി കള്‍ക്ക് ഈ കൂട്ടായ്മ യുമായി സഹകരിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ബന്ധപ്പെടുക : ഷെറിന്‍ പരപ്പില്‍ -55 72 20 26, മനാഫ്ഹംസ -55 86 55 90, നഷീദ് -33 24 78 81

– അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന് പ്രവാസ ലോക ത്തിന്റെ സ്നേഹാദരം

March 25th, 2012

yks-sharjah-ck-chandrappan-ePathram
ഷാര്‍ജ : യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ സി. കെ. ചന്ദ്രപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു.

സി. കെ. ചന്ദ്രപ്പനുമായി വ്യക്തി ബന്ധമുള്ള നിരവധി പേര്‍ തേങ്ങ ലോടെ ആയിരുന്നു അനുസ്മരണ സമ്മേളന ത്തില്‍ പങ്കെടുത്തത്.

രാജ്യത്തെ മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കളുടെയും പുനരേകീകരണം ആയിരുന്നു സി. കെ. യുടെ സ്വപ്നം എന്ന് സി. പി. ഐ. സംസ്ഥാന കമ്മിറ്റി അംഗവും യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി യുമായ ഇ. എം. സതീശന്‍ അനുസ്മരിച്ചു.

രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറി യന്മാരില്‍ ഒരാളായിരുന്നു ചന്ദ്രപ്പന്‍ എന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടവകാശ ത്തിനു വേണ്ടിയും തൊഴില്‍ മൗലികാ വകാശം ആക്കുന്നതിനു വേണ്ടിയും സി. കെ. ചന്ദ്രപ്പന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വല മായി പോരാടി.

ഉത്തമനായ കമ്യൂണിസ്റ്റിനു വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹ ത്തില്‍ ഉണ്ടാ യിരുന്നു. പൊതു ജീവിത ത്തിലും വ്യക്തി ജീവിത ത്തിലും ഒരു പോലെ സുതാര്യത കാത്തു സൂക്ഷിച്ച സി. കെ. യെ പോലുള്ള വര്‍ രാഷ്ട്രീയ രംഗത്ത് അപൂര്‍വ്വമാണ് എന്നും വിലയിരുത്തി.

യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. അജിത് വര്‍മ അനുശോചന പ്രമേയം അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടക സൌഹൃദം അബുദാബി ഭാരവാഹികള്‍

March 25th, 2012
nadaka-souhrudam-epathram
അബുദാബി : നാടക സൌഹൃദം അബുദാബി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സോഷ്യല്‍ സെന്റെറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സെക്രെട്ടറി സജ്ജാദ് അധ്യക്ഷത വഹിച്ചു, പ്രസിഡന്റ്‌  പി. കൃഷ്ണകുമാറിനെയും, വൈസ് പ്രസിഡന്റ്‌ സാലിഹ് കല്ലട, സെക്രെട്ടറി ഷാബു, ജോ: സെക്രെട്ടറി അന്‍വര്‍ ബാബു, ട്രഷറര്‍ അനൂപ്‌, രക്ഷാധികാരി ഷെരീഫ് മാന്നാര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്ത് കൊണ്ട് കമ്മറ്റി രൂപീകരിച്ചു.

- pma

വായിക്കുക: , ,

Comments Off on നാടക സൌഹൃദം അബുദാബി ഭാരവാഹികള്‍


« Previous Page« Previous « അബുദാബി യില്‍ ഹ്രസ്വ ചലച്ചിത്രമേള : ചിത്രങ്ങള്‍ ക്ഷണിക്കുന്നു
Next »Next Page » സി. കെ. ചന്ദ്രപ്പന് പ്രവാസ ലോക ത്തിന്റെ സ്നേഹാദരം »



  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine