കെ എസ് രാജന്‍ പുരസ്കാര ദാനവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു

February 21st, 2012

psv-ks-rajan-award-ePathram
റിയാദ്‌ : മൂന്നര പതിറ്റാണ്ട് കാലം റിയാദിന്‍റെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ ഭൂമിക യില്‍ സജീവ സാന്നിദ്ധ്യവും സൗദി അറേബ്യ യിലെ ആദ്യ കാല പ്രവാസി യുമായിരുന്ന കെ എസ് രാജന്‍റെ സ്മരണാര്‍ത്ഥം റിയാദിലെ പയ്യന്നൂര്‍ സൗഹൃദ വേദി ഏര്‍പ്പെടുത്തിയ പ്രഥമ കെ എസ് രാജന്‍ പുരസ്കാരം പ്രമുഖ പത്ര പ്രവര്‍ത്തകനും എഴുത്തു കാരനുമായ കെ യു ഇഖ്‌ബാലിനു സമ്മാനിച്ചു.

psv-riyad-ks-rajan-award-ePathram

പി എസ് വി മുഖ്യ രക്ഷാധികാരി ഡോക്ടര്‍ ഭരതനാണ് പ്രൌഡ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി പുരസ്കാരം കെ യു ഇഖ്‌ബാലിനു സമ്മാനിച്ചത്. ഇഖ്‌ബാലിനെ അബൂബക്കര്‍ താമരശ്ശേരി പൊന്നാടയണിയിച്ച് ആദരിച്ചു. രാജേട്ടന്‍റെ പേരില്‍ ലഭിച്ച പുരസ്കാരം തനിക്ക്‌ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാര മാണെന്ന് പറഞ്ഞു കൊണ്ട് കെ യു ഇഖ്‌ബാല്‍ രാജേട്ടനും കുടുംബ വുമായുള്ള ഓര്‍മ്മകള്‍ പങ്കു വെച്ചു.

psv-riyad-ks-rajan-award-ceremony-ePathram

രാജേട്ടന്റെ വീട്ടില്‍ വാരാന്ത് യങ്ങളില്‍ നടന്നു വരാറു ണ്ടായിരുന്ന സംഗീത സദസ്സിനെ അനുസ്മരിച്ചു കൊണ്ട് പുരസ്കാര വിതരണ ത്തിനിടയിലെ ഓരോ ഇടവേള കളിലും പി എസ് വി യുടെ അംഗങ്ങള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു സദസ്സിനെ സംഗീത സാന്ദ്രമാക്കി. അനുഗ്രഹീത പാട്ടുകാരനായ പാകിസ്ഥാനില്‍ നിന്നുള്ള നദീമിന്റെ ഗാനങ്ങള്‍ സംഗീത ത്തിനു ദേശ വ്യതാസമില്ല എന്നു തെളിയിക്കുന്നതായി. വിനോദ് വേങ്ങയില്‍, സീമ മധു, അലീന സാജിദ്‌, പ്രവീണ്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

രാജേട്ടന്‍റെ സ്മരണകള്‍ തുടിക്കുന്ന സദസ്സില്‍ രാജേട്ടന്റെ പത്നി സതീ രാജന്‍ ദുബായില്‍ നിന്നും സംസാരിച്ചപ്പോള്‍ സദസ്സ് ശോക മൂകമായി. ആരോഗ്യ രംഗത്തെ മികച്ച സേവന ത്തിന്‌ അക്ഷയ ഗ്ലോബല്‍ പുരസ്കാരം ലഭിച്ച റിയാദിലെ ജനകീയ ഡോക്ടരും ജീവ കാരുണ്യ പ്രവര്‍ത്തകനും ഗാന്ധി യനുമായ ഡോക്ടര്‍ ഭരതനെ അനുമോദിച്ചു.റിയാദിലെ പൗരാവലിയുടെ ആദര സൂചകമായി റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രസിഡന്റ് ഷക്കീബ് കൊളക്കാടന്‍ ഡോക്ടര്‍ ഭരതന് മൊമേന്റോ നല്‍കി ആദരിച്ചു. പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും നോര്‍ക്ക കണ്‍സള്‍ട്ടെണ്ടുമായ ശിഹാബ് കൊട്ടുകാടിനെ ആദരിച്ചു.

പയ്യന്നൂരിനെ പരിചയ പ്പെടുത്തികൊണ്ട് അവതരിപ്പിച്ച ഡോകുമെന്ററി യോടെയാണ് പരിപാടി ആരംഭിച്ചത്. പി എസ് വി വനിതാ വേദി ചെയര്‍ പെഴ്സന്‍ ഉഷാ മധുസൂദനന് പരിപാടി യുടെ ആദ്യാവസാന അവതാരക യായിരുന്നു. സനൂപ്‌ കുമാര്‍, അഡ്വക്കേറ്റ്‌ സുരേഷ്, കെ പി അബ്ദുല്‍ മജീദ്‌, മധുസൂദനന്‍ പി കെ, വിനോദ്, ബാബു ഗോവിന്ദ്‌, മഹേഷ്‌, ജയപ്രകാശ്‌, കെ പി രമേശന്‍ , മുരളീധരന്‍ , ഗോപിനാഥ്, തമ്പാന്‍ , ഹരീന്ദ്രന്‍ , ഇസ്മയില്‍ കരോളം, ഭാസ്കരന്‍ എടാട്ട്, സാജിദ്‌ മുഹമ്മദ്‌, അരവിന്ദന്‍ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. റിയാദ്‌ മീഡിയ ഫോറം പ്രസിഡന്റ്‌ ഷക്കീബ് കൊളക്കാടന്‍ , നാസര്‍ കാരന്തൂര്‍ , ബാലചന്ദ്രന്‍ , ഷക്കീല ടീച്ചര്‍ , ഷംസുദ്ധീന്‍ , നിസാര്‍ , നവാസ്‌, അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി പുതിയ ഭാരവാഹികള്‍

February 21st, 2012

p-s-v-new-committee-2012-vtv-ePathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകത്തിന് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. വി ടി വി ദാമോദരന്‍ ( പ്രസിഡന്‍റ് ), ഖാലിദ് തയ്യില്‍ ( ജനറല്‍ സെക്രട്ടറി ). ബി. ജ്യോതിലാല്‍ , എം. മജീദ് (വൈസ് പ്രസിഡന്റുമാര്‍ ), എം. സുരേഷ് ബാബു, സി.കെ. രാജേഷ് (സെക്രട്ടറിമാര്‍ ), കെ.കെ.നമ്പ്യാര്‍ (ട്രഷറര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍ .

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുല്‍ സലാം, ഇ. ദേവദാസ്, മൊയ്തു കടന്നപ്പള്ളി, ഡി. കെ. സുനില്‍ , കെ. പി. മുഹമ്മദ് സഹദ്, പി. പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലത്തീഫ് മമ്മിയൂരിനെ ആദരിച്ചു

February 21st, 2012

bhavana-arts-latheef-mammiyoor-ePathram
ദുബായ് : പാം സാഹിത്യ സഹകരണ സംഘ ത്തിന്റെ അക്ഷര മുദ്ര പുരസ്കാര ജേതാവും പ്രശസ്ത എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്തകനു മായ ലത്തീഫ് മമ്മിയൂരിനെ മാതൃ സംഘടന യായ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ആദരിച്ചു.

latheef-mammiyoor-at-bhavana-arts-ePathramജനറല്‍ സെക്രട്ടറി സുലൈമാന്‍ തണ്ടിലം അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭാവന ക്കും മറ്റ് ഇതര സംഘടന കള്‍ക്കും ലത്തീഫ്‌ മമ്മിയൂര്‍ തയ്യാറാക്കിയ ചിത്രീകരണങ്ങള്‍ അഭിനന്ദനാര്‍ഹാമാണ്.

ഷാനവാസ് ചാവക്കാട്, ബഷീര്‍ തിക്കോടി, ഷാജി ഹനീഫ്, വി. പി. മമ്മുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശാന്തി തേടുന്ന മനുഷ്യന്‍ സി ഡി പ്രകാശനം ചെയ്തു

February 19th, 2012

ka-jabbari-musris-kodungallur-cd-ePathram
ദുബായ് : ‘ശാന്തി തേടുന്ന മനുഷ്യന്‍ ‘ എന്ന പ്രമേയ ത്തില്‍ മുസ്‌രിസ് ഹെറിറ്റേജിന്റെ (കൊടുങ്ങല്ലൂര്‍ പൈതൃകം) ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമ ത്തില്‍ മുജാഹിദ് ബാലുശ്ശേരി നടത്തിയ മുഖ്യ പ്രഭാഷണ ത്തിന്റെ സി ഡി, കെ. കെ മൊയ്ദീന്‍ കോയക്ക് നല്‍കി ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എന്‍ . വിജയ മോഹന്‍ പ്രകാശനം ചെയ്തു. മുസ്‌രിസ് ഹെറിറ്റേജ് വര്‍ക്കിംഗ് പ്രസിഡന്റ്‌ കെ. എ. ജബ്ബാരി സന്നിഹിതനായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്ത ദാന ക്യാമ്പ്‌ അബുദാബി യില്‍

February 16th, 2012

blood-donation-epathram
അബുദാബി : അബുദാബി ബ്ലഡ്‌ ബാങ്കും സിറാജ് ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ നാല് മണി വരെ അബുദാബി ഖാലിദിയ ബ്ലഡ്‌ ബാങ്കിലെ മെയിന്‍ ബ്ലോക്കില്‍ നടക്കും.

മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയ ത്തില്‍ നടക്കുന്ന കാന്തപുര ത്തിന്റെ കേരള യാത്ര യോടനു ബന്ധിച്ചു ഗള്‍ഫ് നാടുകളില്‍ നടക്കുന്ന സാമൂഹിക ജന ജാഗരണ ക്യാമ്പിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ്‌ സംഘടിപ്പി ച്ചിട്ടുള്ളത്.

ഖാലിദിയ മാളിന്റെ പിറകു വശത്തുള്ള ബ്ലഡ്‌ ബാങ്കിലേക്ക് സിറ്റി യില്‍ നിന്നും എട്ടാം നമ്പര്‍ ബസ്സില്‍ എത്തിച്ചേരാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 52 15 997 എന്ന നമ്പറില്‍ ബന്ധപ്പെടുക

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « സീതി സാഹിബ് വിചാരവേദി പുതിയ കമ്മിറ്റി
Next »Next Page » പ്രവാചകന്‍റെ തിരുശേഷിപ്പുകള്‍ ആയിരങ്ങള്‍ ദര്‍ശിച്ചു »



  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine