ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍

November 1st, 2011

അലൈന്‍ : ബ്ലൂസ്റ്റാര്‍ ഫിമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 9 രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണി വരെ അലൈനിലെ യു. എ. ഇ. യൂണി വേഴ്‌സിറ്റി സ്റ്റേഡിയ ത്തില്‍ നടത്തും.

3 വയസ്സു മുതല്‍ 60 വയസ്സു വരെ പ്രായമുള്ള വര്‍ക്കായി അവരവരുടെ കായിക ക്ഷമതക്ക് അനുസരിച്ച് വിവിധ വ്യക്തിഗത മത്സര ങ്ങളും, ഗ്രൂപ്പ് ഇനങ്ങളായ ഫുട്‌ബോള്‍, കബഡി, ത്രോ ബോള്‍, വടംവലി, റിലേ മത്സര ങ്ങളും നടത്തും.

അന്നേ ദിവസം രാവിലെ 8 മണിക്ക് നടക്കുന്ന മാര്‍ച്ചു പാസ്റ്റോടു കൂടിയാണ് മേളയ്ക്ക് തുടക്കം കുറി ക്കുന്നത്. മേളയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് താഴെ പ്പറയുന്ന വരുമായി ബന്ധ പ്പെടുക : കോയ മാസ്റ്റര്‍ (055 92 81 011, ഹുസൈന്‍ മാസ്റ്റര്‍ (055 944 55 10), ഉണ്ണീന്‍ പൊന്നേത്ത് (050 61 81 596).

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ കേരളപ്പിറവി ആഘോഷിക്കുന്നു

October 31st, 2011

KSC-epathram

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 2, ബുധനാഴ്ച, 8:00 മണിക്ക്
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ‘കേരളവും നവോത്ഥാനാശയങ്ങളും’ എന്ന വിഷയത്തില്‍ പ്രസക്തി അബുദാബി ഘടകം സെമിനാര്‍ സംഘടിപ്പിക്കുന്നു. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും കെ. ബി. മുരളി (പ്രസിഡന്റ്‌, കേരള സോഷ്യല്‍ സെന്റര്‍) ഉദ്ഘാടനം നിര്‍വഹിക്കും. ഫൈസല്‍ ബാവ (വൈസ് പ്രസിഡന്റ്, പ്രസക്തി) അധ്യക്ഷനായിരിക്കും. ഒ. ഷാജി (ശക്തി തീയ്യറ്റഴ്സ്), എം. സുനീര്‍ (യുവകലാസാഹിതി),റ്റി. പി. ഗംഗാധരന്‍ (കല, അബുദാബി), സുരേഷ് പാടൂര്‍ (സെക്രട്ടറി, കെ. എസ്. സി. സാഹിത്യവിഭാഗം), ധനേഷ്‌ കുമാര്‍ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി.) അഷ്റഫ്‌ ചമ്പാട് (കൈരളി കള്‍ച്ചറല്‍ ഫോറം), അജി രാധാകൃഷ്ണന്‍ (പ്രസക്തി) എന്നിവര്‍ സംസാരിക്കും

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെട്ടം കൂട്ടായ്മ സംഘടിപ്പിച്ചു

October 31st, 2011

vettam-uae-orumichoru-pakal-ePathram
അബുദാബി : ഫേയ്സ്ബുക്ക് സഹൃദയ കൂട്ടായ്മ വെട്ടം അംഗങ്ങളുടെ യു. എ. ഇ. യിലെ ഒത്തു ചേരല്‍ ‘വെട്ടം ഒരുമിച്ചൊരു പകല്‍’  സ്നേഹ സംഗമം 2011 അബുദാബി യില്‍ നടന്നു.

സോമന്‍ കരിവെള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. നൌഷാദ് ഉമ്മര്‍, ഗിരീഷ്‌ പലേരി, മനീഷ്‌, ഷാഫി, സഹര്‍ അഹമ്മദ്‌, ആന്‍റണി വിന്‍സെന്‍റ്, നസീര്‍ ഉസ്മാന്‍, മനുരാജ്, ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. മായ അജയ്‌ സ്വാഗതവും സുരേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : വെള്ളിയോടന്‍

- pma

വായിക്കുക: ,

1 അഭിപ്രായം »

ക്ലീന്‍ അപ്പ് ദ വേള്‍ഡില്‍ ചിരന്തന

October 29th, 2011

chiranthana-dubai-cleanup-epathram

ദുബായ്‌ : ദുബായ്‌ നഗര സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ അപ്പ് ദ വേള്‍ഡ്‌ പരിപാടിയില്‍ ചിരന്ത സാംസ്കാരിക വേദി പങ്കെടുത്തു. ദുബായ്‌ നഗര സഭ ചിരന്തന സാംസ്കാരിക വേദിക്ക് നല്‍കിയ ഉപഹാരം പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദ്‌ അലി, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ ഏറ്റുവാങ്ങി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെട്ടം ഒരുമിച്ചൊരു പകല്‍

October 28th, 2011

vettam-uae-epathram

അബുദാബി : ‘വെട്ടം’ കേരളത്തില്‍ പാലാരിവട്ടത്തു സംഘടിപ്പിച്ച സൌഹൃദ സംഗമത്തിന് ശേഷം യു. എ. ഇ. യിലെ വെട്ടം അംഗങ്ങളുടെ ഒത്തുചേരല്‍ ‘വെട്ടം ഒരുമിച്ചൊരു പകല്‍ ‘ ഇന്ന് അബുദാബിയില്‍ നടക്കും. സൌഹൃദ സംഗമത്തിന്റെ തല്‍സമയ സംപ്രേക്ഷണം ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ വെട്ടം ഗ്രൂപ്പില്‍ കാണുവാന്‍ സാധിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പേരു പോലെ ചിന്തയിലും പ്രവര്‍ത്തിയിലും നേരിന്റെ, നന്മയുടെ, സാഹോദര്യത്തിന്‍റെ ഒരു തരി വെട്ടം പകരാനായാല്‍ ധന്യമായ് ഈ ഇടം എന്ന സത്യസന്ധമായ ചിന്തയിലുടെ ഉണ്ടാക്കിയ ഒരു കൂട്ടായ്മയാണ് വെട്ടം എന്നും നമ്മെയും സമൂഹത്തേയും ബാധിക്കുന്ന ഏതു വിഷയവും സംയമനത്തോടെ ചര്‍ച്ച ചെയ്യപ്പെടണം എന്ന നല്ല വിചാരമാണ് വെട്ടത്തിനുള്ളത് എന്നും വെട്ടം ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്ത അയച്ചത് : ആന്റണി വിന്‍സെന്റ്‌

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവ്
Next »Next Page » ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ജനറല്‍ കണ്‍വെന്‍ഷന്‍ »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine