120-ാം കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍ഖ നാലാമന്‍ ഇന്ന് ദുബായില്‍ എത്തുന്നു. അസീറിയന്‍ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍ഖ ഇന്ത്യയില്‍ വെച്ചു നടന്ന സിനഡ് കഴിഞ്ഞ് തിരികെ ഷിക്കാഗോയിലേക്ക് മടങ്ങുന്ന യാത്രാ മധ്യേയാണ് ദുബായ് സന്ദര്‍ശിക്കുന്നത്. ഇന്ത്യ, ഇറാഖ്, ഇറാന്‍, ലെബനോന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ വിശ്വാസികള്‍ ചേര്‍ന്ന് വിശുദ്ധ പാത്രിയാര്‍ക്കീസിന് ദുബായ് വിമാന താവളത്തില്‍ ഹാര്‍ദ്ദവമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് വൈകീട്ട് 7 മണിക്ക് സ്വീകരണ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
22 ജനുവരിയില്‍ വിശുദ്ധ പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുര്‍ബാന യ്ക്ക് ശേഷം സഭയുടെ വാര്‍ഷിക ആഘോഷങ്ങളിലും അദ്ദേഹവും പരിവാരങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3812349, 050 8204016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
– സെബി ജോര്‍ജ്ജ്



അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്, ജനുവരി 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. യു. എ. ഇ യിലെ വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം കായിക താരങ്ങള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കും.
ദുബായ് : എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്റ്റര്‍ യോഗം വെള്ളിയാഴ്‌ച്ച വൈകീട്ട് 5 മണിക്ക് ദുബായ് മുറാഖാബാദിലുള്ള ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. യോഗത്തില്‍ യു.എ.ഇ. യിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മഷൂംഷാ 050 5787814, ഫൈസല്‍ 050 6782778 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.


























