ദുബായ് : പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപിയുമായി കവിതാ, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളുമായി ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ദുബായില്‍ ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് 8 മണി മുതല്‍ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ് കോര്‍ട്ടിലുള്ള പാര്‍ട്ടി ഹാളില്‍ പി. കെ. ഗോപിയുമായി സംവദിക്കാനുള്ള വേദി ഒരുക്കിയത് ഫുഡ് കോര്‍ട്ടില്‍ തന്നെയുള്ള സല്‍ക്കാര റെസ്റ്റോറന്‍റ്റും ചില സുഹൃത്തുക്കളും ചേര്‍ന്നാണ്. തികച്ചും അനൌപചാരികമായ ഒരു സൌഹൃദ കൂട്ടായ്മയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
പി. കെ. ഗോപിയോടൊപ്പം പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്സന്‍, ക്ലോസ് അപ്പ് മാന്ത്രികനും, നാടന്‍ പാട്ട് – പുല്ലാങ്കുഴല്‍ കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരും പങ്കെടുക്കും. കവിതാ സംഗീത മാന്ത്രിക പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്ന ഈ കൂട്ടായ്മ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും യു. എ. ഇ. യിലെ പ്രവാസി മലയാളികള്‍ക്ക് സമ്മാനിക്കുക.

നാടന്‍ പാട്ടിന്റെ മാസ്മരിക താളത്തില്‍ എല്ലാം മറന്ന് ആസ്വദിക്കുന്ന ഒരു അപൂര്‍വ്വ നിമിഷം. ബാലചന്ദ്രന്‍ കൊട്ടോടി പാടുന്ന നാടന്‍ പാട്ടിനോടൊപ്പം താളമടിച്ച് ചേര്‍ന്നു പാടുന്ന ഒട്ടേറെ പേരോടൊപ്പം എം. എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവരെയും ചിത്രത്തില്‍ കാണാം. ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഈ ദൃശ്യം.
ടിക്കറ്റ് എടുക്കാതെ ഇത്തരമൊരു സാംസ്കാരിക സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം അപൂര്‍വ്വമായി ലഭിക്കുന്ന പ്രവാസി മലയാളികളെ ഏവരെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി അറിയിക്കുന്നു. രാത്രി 8 മണി മുതല്‍ 12 മണി വരെ സംഗമം ഉണ്ടായിരിക്കും.



അബുദാബി: അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ ‘ഹൃദയ സ്വരങ്ങള്‍’ അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറി. പ്രക്ഷേപണ കലയിലൂടെ ശ്രോതാക്കളുടെ ഹൃദയം കവര്‍ന്ന ഏഷ്യാനെറ്റ് റേഡിയോ കലാ കാരന്‍മാര്‍ അവതരിപ്പിച്ച ഹൃദയ സ്വരങ്ങള്‍ എന്ന സ്റ്റേജ് ഷോ, വിവിധ എമിറേറ്റുകളിലെ വിജയകരമായ അവതരണങ്ങള്‍ക്ക് ശേഷമാണ് അബുദാബിയില്‍ അരങ്ങേറിയത്.
സാഹിത്യ പ്രേമികള്‍ക്കും കവിത ആസ്വാദകര്‍ക്കും നാടന്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന വര്‍ക്കുമായി ഒരു സാംസ്കാരിക സായാഹ്നം, അബു ദാബി യുവ കലാ സാഹിതി ഒരുക്കുന്നു. മെയ് 22 ശനിയാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ‘കാവ്യ ദര്‍ശന ത്തിന്‍റെ കൈരളി പ്പൂക്കള്‍’ എന്ന പരിപാടിയില്‍ യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ടും, പ്രശസ്ത കവിയും, ഗാന രചയിതാവു മായ പി. കെ. ഗോപിയും, നാടന്‍ പാട്ടു കലാകാരന്‍ ബാലചന്ദ്രന്‍ കൊട്ടോടിയും, പ്രശസ്ത പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്‍സനും പങ്കെടുക്കുന്നു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ കലാ വിഭാഗം പ്രവര്‍ത്ത നോദ്ഘാടനം മെയ് 15 ശനിയാഴ്ച രാത്രി 8:30 ന് കെ. എസ്. സി. അങ്കണത്തില്‍ നടക്കും. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ എന്ന കഥയുടെ നാടക രൂപാന്തരം ജാഫര്‍ കുറ്റിപ്പുറം സംവിധാനം ചെയ്ത് അവതരിപ്പിക്കും.
അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്‌സ് പ്രവര്‍ത്തനോദ്ഘാടനം, കവിയും ഗാന രചയി താവുമായ പി. കെ. ഗോപി നിര്‍വ്വഹിക്കും. മെയ് 13 ന് വ്യാഴാഴ്ച വൈകിട്ട് 8 : 30ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ എം. എ. ജോണ്‍സണ്‍ (സാമൂഹിക പ്രവര്‍ത്തകന്‍), ബാലചന്ദ്രന്‍ കൊട്ടോടി (മജീഷ്യന്‍) എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.

























