അബുദാബി : വിവിധ മേഖല കളി ലെ മികച്ച പ്രവർ ത്തന ങ്ങൾക്ക് ഗ്രീൻ വോയ്‌സ് അബു ദാബി നൽകി വരുന്ന ‘സ്നേഹ പുരം’ പുരസ്കാര ങ്ങൾ സമ്മാ നിച്ചു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ സംഘടി പ്പിച്ച ചട ങ്ങിൽ സാമൂ ഹിക സാംസ്കാരിക രംഗ ങ്ങളിൽ നിന്നു ള്ളവർ പങ്കെടുത്തു.
ഗ്രീൻ വോയ്‌സ് 15-ാമത് വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി നിര്‍ദ്ധന രായ പതി നഞ്ച് പെൺ കുട്ടി കൾ ക്കുള്ള വിവാഹ സഹായം നൽകുന്ന ഗ്രീൻ വോയ്‌സ് ‘സ്നേഹ മാംഗല്യം’ 2019 ഒക്ടോബര്‍ മാസ ത്തില്‍ മല പ്പുറം ജില്ല യിലെ വളാ ഞ്ചേരി യിൽ നടക്കും എന്നും പ്രഖ്യാപിച്ചു.
കവി പി. കെ. ഗോപിക്ക് ഹരിതാക്ഷര പുരസ്കാ രവും അഗതി അനാഥ സംര ക്ഷണ മേഖല യിലെ പ്രവർ ത്തന ങ്ങള്‍ക്ക് വയ നാട് മുസ്ലിം ഓർ ഫനേജ് സ്ഥാപക നേതാവ് എം. എ. മുഹ മ്മദ് ജമാലിന് കർമ്മശ്രീ പുര സ്കാ രവും സമ്മാനിച്ചു.
എം. സി. എ. നാസർ (ടെലി വിഷൻ), തന്‍സി ഹാഷിര്‍ (റേഡിയോ), അഞ്ജന ശങ്കർ (പ്രിന്റ് മീഡിയ) എന്നിവർ മാധ്യമശ്രീ പുരസ്കാരം ഏറ്റു വാങ്ങി.
യൂണിവേഴ്‌സൽ ആശുപത്രി എം. ഡി. ഡോ. ഷബീർ നെല്ലി ക്കോട് ‘സ്നേഹ പുരം’ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. കെ. മൊയ്തീന്‍ കോയ അദ്ധ്യ ക്ഷത വഹിച്ചു. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയ ശങ്കർ മുഖ്യാതിഥി ആയിരുന്നു.
ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണി ക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, ഡോ. അൻവർ അമീൻ, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. എം. അബ്ദുൽ ഗഫൂർ, സഫീർ അഹ മ്മദ്, റഷീദ് ബാബു പുളി ക്കൽ, അജിത് ജോൺ സൺ, നരി ക്കോൾ ഹമീദ് ഹാജി, ഹിജാസ് സീതി, കെ. പി. മുഹമ്മദ് തുടങ്ങി യവർ പങ്കെടുത്തു.