സ്വരുമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

October 28th, 2015

swaruma-dubai-logo-epathram
ദുബായ് : കലാ സാംസ്‌കാരിക വേദി യായ സ്വരുമ ദുബായ്, വിവിധ മേഖല കളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്കി വരുന്ന അവാര്‍ഡു കള്‍ പ്രഖ്യാപിച്ചു.

2015 ലെ പുരസ്കാര ങ്ങളില്‍ മാധ്യമ രംഗത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി. പി. ശശീന്ദ്രന്‍, സാഹിത്യ രംഗത്തെ മികവിന് എഴുത്തു കാരി ഷെമി, കലാ രംഗ ത്തെ മികവിന് മാപ്പിള പ്പാട്ടു ഗായിക മുക്കം സാജിദ എന്നിവരെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.

മാപ്പിള പ്പാട്ട് മത്സരം, ചിത്ര പ്രദര്‍ശനം, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവയും പരിപാടി യുടെ ഭാഗമായി അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on സ്വരുമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വര്‍ഗ്ഗീയതക്ക്‌ എതിരെ ‘സ്നേത്തിനൊരു സെല്‍ഫി’ കാമ്പയിന്‍

September 30th, 2015

kmcc-nadapuram-snehathinoru-selfie-ePathram
അബുദാബി : സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യ ത്തില്‍ വര്‍ഗ്ഗീയ – സങ്കുചിത ചിന്താഗതി ക്കാരെ ഒറ്റ പ്പെടു ത്തു ന്നതിനും പുതു തല മുറ യില്‍ സമാധാന സന്ദേശം എത്തി ക്കുന്ന തിനും വേണ്ടി അബുദാബി നാദാപുരം മണ്ഡലം കെ. എം. സി. സി. കമ്മറ്റി സംഘടി പ്പിക്കുന്ന സെല്‍ഫി കാമ്പ യിന് ഒക്ടോബര്‍ 1 വ്യാഴാഴ്ച അബുദാബി യില്‍ തുടക്ക മാവും.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഒരുക്കുന്ന ‘സ്നേഹത്തി നൊരു സെല്‍ഫി’ എന്ന പരിപാടി, എം. എ. എല്‍. മാരായ കെ. എം. ഷാജി, അഡ്വക്കെറ്റ് വി. ടി. ബല്‍റാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

‘വര്‍ഗീയതക്ക് എതിരെ പ്രതിരോധം’ എന്ന സന്ദേശം നല്‍കുന്ന സെല്‍ഫി ഫോട്ടോ എടുത്ത് കെ. എം. സി. സി. നാദാ പുരം മണ്ഡലം കമ്മറ്റി യുടെ ഫേയ്സ് ബുക്ക്‌ പേജില്‍ അടി ക്കുറി പ്പോടെ ഷെയര്‍ ചെയുക. ഏറ്റവും നല്ല സെല്‍ഫി ക്കും അടി ക്കുറി പ്പിനും പതിനായിരത്തി ഒന്ന് രൂപ സമ്മാനവും നല്‍കും. പ്രചാരണ കാമ്പയി ന്റെ സമാപനം നവംബറില്‍ നാദാ പുരത്തു നടക്കും. കോളേജ് – സ്കൂള്‍ തല ങ്ങളിലെ വിദ്യാര്‍ത്ഥി കള്‍ ‘സ്നേഹ ത്തിനൊരു സെല്‍ഫി’ ഹൃദയ പൂര്‍വ്വം ഏറ്റെടുക്കും എന്ന് തങ്ങള്‍ വിശ്വസി ക്കുന്ന തായി ഭാര വാഹികള്‍ അറിയിച്ചു

നാദാപുരം മണ്ഡലത്തിലെ വിദ്യാഭ്യാസ – ആരോഗ്യ മേഖല യില്‍ നിരവധി ജീവ കാരുണ്യ പദ്ധതികള്‍ ജാതി മത രാഷ്ട്രീയ വിവേചനം ഇല്ലാതെ നടപ്പി ലാക്കിയ കെ. എം. സി. സി. യുടെ ബൈത്തുറഹ്മ പദ്ധതി യുടെ ഭാഗ മായി ചേലക്കാട് ചരളില്‍ 25 ഓളം വീടു കളുടെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളും മുന്നോട്ടു പോവുക യാണ് എന്നും അറിയിച്ചു.

നാദാപുരം മണ്ഡലം മുസ്ലീം ലീഗ് ട്രഷറര്‍ മുഹമ്മദ് ബംഗ്ലത്ത്, സി. എച്ച്. ജാഫര്‍ തങ്ങള്‍, അഷ്‌റഫ്‌ ഹാജി നരിക്കോട്, ഇസ്‌മായില്‍ പൊയില്‍ തുടങ്ങി യവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on വര്‍ഗ്ഗീയതക്ക്‌ എതിരെ ‘സ്നേത്തിനൊരു സെല്‍ഫി’ കാമ്പയിന്‍

ഇന്ത്യന്‍ മീഡിയ അബുദാബി ഗാന്ധി ജയന്തി ദിനാചരണം

September 28th, 2015

mahathma-gandhi-father-of-the-nation-ePathram
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയും ഗാന്ധി സാഹിത്യ വേദി യുടെയും സംയുക്താഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ സഹകരണ ത്തോടെ വിപുല മായ പരിപാടി കളോടെ ഗാന്ധി ജയന്തി ആചരിക്കുന്നു.

ഗാന്ധി  ജയന്തി യോട് അനുബന്ധിച്ച്  ഒക്ടോബര്‍ 1 വ്യാഴാഴ്ച  വൈകീട്ട് 5 മണി മുതല്‍ ഖാലിദിയ യിലെ ബ്ലഡ് ബാങ്കില്‍ വെച്ച് രക്ത ദാന ക്യാംപ് നടത്തും. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

കേരള  ത്തിലെ എല്ലാ ജില്ല കളിലും സജീവ മായി പ്രവര്‍ ത്തിക്കുന്ന ഓള്‍ കേരള ബ്ലഡ് ഡോണേഴ്സ് അസ്സോസ്സി യേഷന്റെ യു. എ. ഇ. ഘടകം  ഈ രക്ത ദാന ക്യാമ്പു മായി സഹ കരിക്കു കയും ഇവിടെ രക്തം നല്‍കുന്ന വര്‍ക്ക് AKBDA യുടെ പ്രിവിലേജ് കാര്‍ഡ് സമ്മാനി ക്കുന്നതു മായിരിക്കും.

മഹാത്മാ ഗാന്ധിയുടെ ജന്മദിനം ‘രാജ്യാന്തര അഹിംസാ ദിന’ മായി ആചരി ക്കുന്നതി ന്റെ ഭാഗമായി ഒക്ടോബര്‍ 2 വെള്ളിയാഴ്ച  ഗാന്ധി ജയന്തി ദിന ത്തില്‍ വൈകീട്ട് 5 മണി മുതല്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ‘രാജ്യാന്തര അഹിംസാ ദിനാ ചരണ സമ്മേളനം’ സ്ഥാനപതി ടി. പി. സീതാറാം ഉദ്ഘാടനം ചെയ്യും.

സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ഗാന്ധി സാഹിത്യം വിതരണം, ചിത്ര പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടക്കും. വിവിധ സംഘടനാ പ്രതിനിധികള്‍, എംബസി ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാ ര്‍ത്ഥി കള്‍,  സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.

*സമാധാന പൂര്‍ണമായ ലോകം സാദ്ധ്യമാകും എന്ന്‍ ഗാന്ധിജി യുടെ ജീവിതം പഠിപ്പിച്ചു : ശൈഖ് നഹ്യാന്‍

*രാജ്യാന്തര അഹിംസാ ദിന ആചരണം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും

* രാഷ്ട്രത്തിന് ഗാന്ധി ജയന്തി, ലോകത്തിന് അന്താരാഷ്ട്ര അഹിംസാ ദിനം

* ലോക അഹിംസാ ദിനത്തില്‍ വായനക്കൂട്ടം പങ്ക് ചേരുന്നു

* അന്താരാഷ്ട്ര അഹിംസാ ദിന പരിപാടികള്‍ ദുബായില്‍

* ഗാന്ധിജിക്കെതിരെ പ്രസ്താവനകള്‍ അപലപനീയം

- pma

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ മീഡിയ അബുദാബി ഗാന്ധി ജയന്തി ദിനാചരണം

കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം

September 22nd, 2015

npcc-kairali-cultural-forum-logo-epathram- അബുദാബി : മുസ്സഫ യിലെ നാഷണൽ പെട്രോളിയം കൺസ്‌ട്രക്‌ഷൻ കമ്പനി യിൽ (എൻ. പി. സി. സി.) തൊഴിലാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ ഫോറം വിപുല മായ പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മദ്യത്തിനും പുകവലിക്കും എതിരെ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു എൻ. പി. സി. സി. തൊഴിലാളി കളും കുടുംബാംഗ ങ്ങളും ഉൾപ്പെടെ നാലായിര ത്തോളം പേർ മനുഷ്യ ച്ചങ്ങല യിൽ കണ്ണികളായി.

തെയ്യം, പുലികളി, പൂക്കാവടി, കഥകളി, വള്ളംകളി, ചെണ്ട മേളം എന്നിവ അണിനിരന്ന സാംസ്‌കാരിക ഘോഷ യാത്ര യോടെ തുടക്കമായ ഓണാഘോഷം, ഇന്ത്യൻ സ്‌ഥാന പതി കാര്യാലയം കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ്‌ കുമാർ ഉദ്‌ഘാടനം ചെയ്‌തു. എൻ. പി. സി. സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അഖീൽ മാദി, നടൻ മാമു ക്കോയ എന്നിവർ പ്രസംഗിച്ചു.

കൈരളി കൾച്ചറൽ ഫോറം രക്ഷാധികാരി വർക്കല ദേവകുമാർ, പ്രസിഡന്റ് മുസ്‌തഫ മാവിലായി, സെക്രട്ടറി അനിൽ കുമാർ, മീഡിയ കോർഡിനേറ്റർ ഇസ്‌മായിൽ കൊല്ലം, രാജൻ ചെറിയാൻ, രാജൻ കണ്ണൂർ, അഷ്‌റഫ് ചമ്പാട് എന്നിവർ നേതൃത്വം നൽകി. വിവിധ കലാ സാംസ്‌കാരിക പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം

ഇസ്മകിന്റെ പൊന്നാനി പ്പെരുമ ശ്രദ്ധേയമായി

September 22nd, 2015

അബുദാബി : ഇമ്പിച്ചി ബാവ സ്‌മാരക മെഡിക്കൽ എഡ്യുക്കേഷണൽ കൾച്ചറൽ സെന്റർ (ഇസ്‌മക്) കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിച്ച ‘പൊന്നാനി പ്പെരുമ’ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മായി.

ഇസ്‌മക് പ്രസിഡന്റ് സാദിഖ് സാഗോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, എം. എ. ആരിഫ് എം. എൽ. എ. ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ചലച്ചിത്ര നടൻ മാമുക്കോയ, ഇമ്പിച്ചി ബാവ ഗ്രാമീണ വികസന സഹകരണ ബാങ്ക് പ്രസിഡന്റ് ടി. എം. സിദ്ദീഖ്, മധു പരവൂർ, സലീം ചോലമുഖത്ത്, കെ. ബി. മുരളി, നബീൽ, ഷെഫീഖ്, മുഹമ്മദ് മുസ്‌തഫ വെളിയ ങ്കോട് എന്നിവർ പ്രസംഗിച്ചു.

അബുദാബിയിലെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയരായ പിന്നണി ഗായകൻ കബീർ, ഹംദ നൗഷാദ്, ഫാറൂഖ് പൊന്നാനി, ബെന്നി ടോം, അഞ്‌ജന സുബ്രഹ്മണ്യൻ, നബ്‌ഹാൻ നജീബ് എന്നിവരെ ആദരിച്ചു. പൊന്നാനി യുടെ ചരിത്രം വിശദീ കരിച്ചു കൊണ്ടുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

കബീർ, സലീം കോടത്തൂർ, കലാഭവൻ ജിന്റോ, അജീഷ് കോട്ടയം, ഷെഫീഖ് പെരുമ്പാ വൂർ, മനാഫ് അലി, മുത്തു പട്ടുറുമാൽ, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ എന്നിവ രുടെ നേതൃത്വത്തിൽ സംഗീത നിശയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഇസ്മകിന്റെ പൊന്നാനി പ്പെരുമ ശ്രദ്ധേയമായി


« Previous Page« Previous « മാർത്തോമ്മാ യുവജന സഖ്യം പഠന ക്യാമ്പ്
Next »Next Page » കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine