ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവം‌ബര്‍ അഞ്ച് മുതല്‍

October 23rd, 2014

sharjah-book-fair-2014-epathram

ഷാര്‍ജ: മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ അഞ്ച് മുതല്‍ ആരംഭിക്കും. യു. എ. ഇ. സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി അഞ്ചാം തിയതി രാവിലെ മേള ഉദ്ഘാടനം ചെയ്യും. നവംബര്‍ പതിനഞ്ച് വരെ നീണ്ടു നില്‍ക്കുന്ന പുസ്തക മേളയില്‍ ലോകത്തിലെ 59 രാജ്യങ്ങളില്‍ നിന്നുമായി വിവിധ ഭാഷകളില്‍ 1256 പുസ്തക പ്രസാധകര്‍ പങ്കെടുക്കും. ഏകദേശം 14 ലക്ഷത്തില്‍ പരം ശീര്‍ഷകങ്ങളില്‍ ഉള്ള പുസ്തകങ്ങള്‍ ഉണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള എഴുത്തുകാരും, ചിന്തകരും, കലാകാരന്മാരും അടങ്ങുന്ന പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും മുഖാമുഖങ്ങളും വിവിധ പരിപാടികളും മേളയുടെ ഭാഗമായി ഉണ്ടാകും.

മേളയില്‍ മലയാളത്തിന്റെ സാന്നിധ്യം ഈ വര്‍ഷവും സജീവമായിരിക്കും. ഡി. സി. ബുക്സ്, മാതൃഭൂമി ബുക്സ് തുടങ്ങി പ്രമുഖ പ്രസാധകരെ മേളയില്‍ പ്രതീക്ഷിക്കുന്നു. എം. പി. വീരേന്ദ്ര കുമാര്‍, കെ. ആര്‍. മീര, നാഷണല്‍ ബുക്‍ ട്രസ്റ്റ് ചെയര്‍മാന്‍ സേതു, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ശശി തരൂര്‍ എം. പി., മധുസൂധനന്‍ നായര്‍, മഞ്ജു വാര്യര്‍, ഡോ. ലക്ഷ്മി നായര്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളാ ഗ്രീന്‍ : ചിത്രകലാ പ്രദര്‍ശനം 25 മുതല്‍

September 24th, 2014

അബുദാബി : ഇന്ത്യന്‍ എംബസിയിലെ ഇന്ത്യാ ഹൌസില്‍ ഈ മാസം 25 മുതല്‍ 27വരെ കേരളാ ഗ്രീന്‍ എന്ന ചിത്ര കലാ പ്രദര്‍ശനം നടക്കും. 2011 ഫെബ്രുവരി യില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഒാഫ് കള്‍ചറല്‍ റിലേഷന്‍സ് കോവളത്തു നടത്തിയ ആര്‍ട് ക്യാംപില്‍ സൃഷ്ടിച്ച 34 ചിത്ര ങ്ങളാണു പ്രദര്‍ശിപ്പിക്കുക.

ദക്ഷിണേഷ്യന്‍ മേഖല യിലെ വ്യത്യസ്ത രായ കലാ കാരന്‍മാര്‍ രൂപ കല്‍പന ചെയ്ത ചിത്ര ങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൂന്നു ദിവസ ങ്ങളി ലായി രാവിലെ പത്തര മുതല്‍ അഞ്ചു വരെ യാണ് പ്രദര്‍ശന സമയം.

- pma

വായിക്കുക: ,

Comments Off on കേരളാ ഗ്രീന്‍ : ചിത്രകലാ പ്രദര്‍ശനം 25 മുതല്‍

അക്ഷരം സാംസ്‌കാരിക വേദി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

September 23rd, 2014

minister-anoop-jacob-inaugurate-aksharam-website-ePathram
ഷാര്‍ജ : അക്ഷരം സാംസ്‌കാരിക വേദി യുടെ വെബ്‌ സൈറ്റിന്റെ ഉദ്ഘാടനം ദുബായ് ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു.

അക്ഷരം സാംസ്‌കാരിക വേദി ചെയര്‍മാന്‍ മഹേഷ് പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സന്തോഷ് പി വര്‍ഗീസ്, നനീഷ് ടി. എ., ബോര്‍ജിയോ ലൂവിസ്, വിഷ്ണു ദാസ്, ലധിന്‍ നായര്‍, ഗിരീഷ് ബാലന്‍, സജീഷ് എം.വി., ലാസര്‍ സി. സി., ആന്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on അക്ഷരം സാംസ്‌കാരിക വേദി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷം

September 19th, 2014

al-wahda-lulu-onam-2012-pookkalam-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ഓണാഘോഷം സെപ്തംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തുടക്കമാവും.

എട്ടു ദിവസ ങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടി കളില്‍ കുട്ടികള്‍ക്കും വനിത കള്‍ക്കു മായി പൂക്കള മല്‍സരം, പുരുഷന്‍ മാര്‍ക്കു പുലിക്കളി മത്സരവും മാവേലി മത്സരവും നടക്കും.

ശിങ്കാരി മേളം, മാവേലി വരവേല്‍പ്, ഉറിയടി, കാളകളി, കമുകു കയറ്റം, കൈകൊട്ടിക്കളി, കോദാമൂരി, പുലിക്കളി, കുമ്മാട്ടി ക്കളി, ചീതകളി, കണിയാര്‍ കളി, വഞ്ചിപ്പാട്ട്, വടം വലി, ഊഞ്ഞാലാട്ടം, ഘോഷ യാത്ര തുടങ്ങി ഒാണവു മായി ബന്ധപ്പെട്ടു കേരള ത്തിലെ വിവിധ പ്രദേശ ങ്ങളില്‍ അവതരിപ്പിക്കുന്ന ഒട്ടേറെ പരിപാടി കള്‍ ഒരു വേദി യില്‍ അരങ്ങേറു ന്നത് അബുദാബി യില്‍ ഇത് ആദ്യമായാണ്.

വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ ഇന്ത്യന്‍ സ്ഥാനപതി യുടെ പത്നി ദീപ സീതാറാം, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. കെ. പി. മോഹനന്‍, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എ. പി. അഹമ്മദ്, സാംസ്കാരിക സംഘടനാ പ്രതിനിധി കളും പങ്കെടുക്കും.

സെപ്തംബര്‍ 26 വെള്ളിയാഴ്ച സെന്റര്‍ അങ്കണ ത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ മൂവായിരത്തോളം പേര്‍ക്ക് ഒാണസദ്യ ഒരു ക്കും. മത്സ രങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കെ. എസ്. സി. യില്‍ ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കു കയോ ചെയ്യാം.

നമ്പര്‍ : 02 – 631 44 55/ 02 – 631 44 56

- pma

വായിക്കുക: , , , ,

Comments Off on കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷം

സമാജം പുസ്തകോല്‍സവം

September 19th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : വായനയെ പ്രോത്സാഹി പ്പിക്കുന്നതി നായി മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഡി. സി. ബുക്സിന്റെ സഹകരണ ത്തോടെ ‘പുസ്തകോല്‍സവം’ സംഘടി പ്പിക്കുന്നു. വെള്ളി യാഴ്ച നടക്കുന്ന ഓണ സദ്യക്ക് മുന്നോടി യായി തുടക്കം കുറിക്കുന്ന ‘പുസ്തകോല്‍സവം’ വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നില്‍ക്കും.

നാലര പതിറ്റാണ്ടിലേറെ പഴക്ക മുള്ള മലയാളി സമാജം ഗ്രന്ഥ ശാല നവീകരിക്കുന്ന തിന്റെ ഭാ ഗമായി ‘സമാജത്തിനൊരു പുസ്തകം’ എന്ന പദ്ധതി യില്‍ പങ്കാളികള്‍ ആവുന്ന വര്‍ക്ക് സമാജം നല്‍കിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന അംഗത്തിന് സ്വര്‍ണ നാണയം സമ്മാനം നല്‍കും.

300 പേര്‍ക്ക് ഒരേ പന്തിയില്‍ ഇരിക്കാവുന്ന സംവിധാന ങ്ങള്‍ ഒരുക്കി രാവിലെ 11.30 മുതല്‍ ഒാണ സദ്യ വിളമ്പും. 2500 പേര്‍ക്ക് കഴിക്കാവുന്ന വിഭവ സമൃദ്ധമായ സദ്യ യാണ് ഈ വര്‍ഷം സമാജം ഒരുക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on സമാജം പുസ്തകോല്‍സവം


« Previous Page« Previous « എസ്. വൈ. എസ്. ഗാസ ഫണ്ട് കൈമാറി
Next »Next Page » കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷം »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine