അബുദാബി : സാംസ്‌കാരിക പൈതൃകോത്സവ മായ ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 11 മുതല്‍ 21 വരെ അബുദാബി യിൽ നടക്കും. അബുദാബി യുടെ സാംസ്‌കാരിക പൈതൃക ത്തിന്റെ കേന്ദ്ര സ്ഥാന മാണ് ഖസ്ര്‍ അല്‍ ഹുസ്ന്‍. ഇമാറാത്തി ചരിത്ര ത്തിന്റെ സമ്പന്ന മായ ഭൂത കാലത്തിന്റെ പ്രതീകവു മാണത്.
ഇത് രണ്ടാമത്തെ വര്‍ഷ മാണ് വിപുല മായ രീതി യില്‍ ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍ നോട്ടത്തിലാണ് ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍. പത്തു ദിവസ ങ്ങളിലായി രാജ്യ ത്തിന്റെ സാംസ്‌കാരിക പരിപാടികളും പരമ്പരാഗത കലാ രൂപങ്ങളും അരങ്ങേറും.
രാജ്യത്തിന്റെ പാരമ്പര്യവും മഹിമയും തലമുറ കളിലേക്ക് പകരുന്ന അവസര മായാണ് മേളയെ കാണുന്നതെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി (എ ഡി ടി സി) ചെയര്‍മാനും ഫെസ്റ്റി വല്‍ സംഘാടകനു മായ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ പറഞ്ഞു.
മേളയിലേക്ക് പൊതുജന ങ്ങള്‍ക്ക് പ്രവേശനം അനുവദിക്കു മെങ്കിലും അവധി ദിവസ ങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടി കള്‍ക്കുമായി നിയന്ത്രിക്കും. കോട്ടയുടെ ഗത കാല പ്രവര്‍ത്തന ങ്ങളും ഇപ്പോള്‍ ഈ ചരിത്ര സൗധ ത്തിന്റെ സംരക്ഷണാര്‍ഥം എ ഡി ടി സി എ നടത്തുന്ന പദ്ധതി കളും വിശദമാക്കുന്ന പ്രദര്‍ശനവും കോട്ട യുടെ ഉള്ളിലേക്കുള്ള പൊതു ജന ങ്ങളുടെ പ്രവേശ നവും സന്ദര്‍ശന പരിപാടി യുമാണ് ഈ വര്‍ഷ ത്തെ പ്രത്യേകത.
photo courtesy : uae interact
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, യു.എ.ഇ., സാംസ്കാരികം