അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി സ്മാരക നാടകോത്സവം സമ്മിശ്ര പ്രതികരണങ്ങ ളുമായി മുന്നേറുന്നു. യു. എ. ഇ. യിലെ നാടക പ്രേമികള്‍ ആവേശ ത്തോടെ കാത്തിരുന്ന നാടക മത്സര ത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ വിത്യസ്ഥ അവതരണ ങ്ങളും രചന കളും കൊണ്ട് ശ്രദ്ധേയമായ എട്ടു നാടക ങ്ങള്‍ അരങ്ങില്‍ എത്തി.
ഹാര്‍വെസ്റ്റ്, കുറ്റവും ശിക്ഷയും, പ്രേമലേഖനം, സ്വപ്ന മാര്‍ഗ്ഗം, തുഗ്ലക്ക്, മൂക നര്‍ത്തകന്‍, ഒറ്റ്, പെണ്ണ് എന്നിവയാണ് ഇത് വരെ അവതരിപ്പിച്ച നാടകങ്ങള്‍.
പ്രമുഖരായ നാടക പ്രവര്‍ത്ത കരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ മായ നാടകോത്സവ ത്തില്‍ അവതരി പ്പിക്കുന്ന നാടക ങ്ങള്‍ കാണാന്‍ വിവിധ എമിരേ റ്റുകളില്‍ നിന്നായി നിരവധി പേരാണ് എത്തു ന്നത്.
നാടകം നെഞ്ചേറ്റിയ ഒരു ജന സമൂഹം ആയതു കൊണ്ട് തന്നെ ഓരോ നാടക ങ്ങളുടെയും പ്രേക്ഷക പ്രതികരണം അപ്പപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ ക്കുന്നു എന്നതും കൃത്യമായ അവലോകന ങ്ങള്‍ നടക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
ഉത്ഘാടന ദിവസത്തെ ഹാര്‍വെസ്റ്റ് എന്ന നാടകത്തെ കുറിച്ച് കാര്യമായ പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല. എന്നാല്‍ നവീനമായ അവതരണ സങ്കേതം പരീക്ഷിച്ച അബുദാബി യുവ കലാ സാഹിതി യുടെ കുറ്റവും ശിക്ഷയും കാണികളെ പിടിച്ചിരുത്തി എന്നും ദുബായ് യുവ കലാ സാഹിതി ഒരുക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമ ലേഖനം എല്ലാ ത്തരം പ്രേക്ഷ കരെയും ലക്‌ഷ്യം വെച്ച് അവതരി പ്പിച്ചതും സംവിധായ കന്റെ സാന്നിദ്ധ്യം വിളിച്ച് അറിയിച്ച നാടകം ആയിരുന്നു എന്നുമാണ് പ്രേക്ഷക പ്രതികരണം.
കാണികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാടക ങ്ങള്‍ ആയിരുന്നു അബുദാബി ശക്തി യുടെ സ്വപ്ന മാര്‍ഗ്ഗം, കല അബുദാബി യുടെ തുഗ്ലക്ക് എന്നിവ.
എന്നാല്‍ പ്രേക്ഷക നുമായി സംവദി ക്കുന്നതില്‍ സ്വപ്ന മാര്‍ഗ്ഗം പരാജയപ്പെട്ടു എന്നാണു ഫെയ്സ് ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ ങ്ങളില്‍ പ്രതികരിച്ചു കണ്ടത്.
നാടകത്തിനുള്ളിലെ നാടകം അവതരിപ്പിക്കുന്നു എന്ന രീതിയില്‍ നാടക ക്യാമ്പിലെ വിശേഷങ്ങള്‍ അവതരിപ്പിച്ച കലയുടെ തുഗ്ലക്ക്, പ്രവാസി നാടക പ്രവര്‍ത്ത കരെയും സംഘാട കരേയും അവഹേളി ക്കാനാണ് ശ്രമിച്ചത് എന്നും ആക്ഷേപ ഹാസ്യ ത്തിന്റെ പേരില്‍ വ്യക്തി ഹത്യ നടത്തുക യായിരുന്നു എന്നും അഭിപ്രായം ഉയര്‍ന്നു.
ദുബായ് റിമബ്രന്‍സ് തിയേറ്റര്‍ അവതരിപ്പിച്ച ‘മൂകനര്‍ത്തകന്‍’ പരി പൂര്‍ണത യിലേക്കുള്ള പ്രയാണ ത്തില്‍ കാലിടറി വീണ കലാകാരന്റെ ജീവിത കഥ യായിരുന്നു. ഈ നാടകം മികച്ച രീതി യില്‍ അവതരി പ്പിക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചു.
വാര്‍ത്ത മാന കാല രാഷ്ട്രീയവും ചിന്തയും ആയിരുന്നു കനല്‍ ദുബായ് ‘ഒറ്റ്’ എന്ന നാടക ത്തിലൂടെ വേദിയില്‍ എത്തിച്ചത്. യേശുദേവനെ ഒറ്റി ക്കൊടുത്ത യൂദാസിന്റെ തനി പ്പകര്‍പ്പു കള്‍ ഇന്നും നമ്മുടെ സാമൂഹ്യ ജീവിത ത്തില്‍ ഉണ്ടെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ ആയിരുന്നു ഈ നാടകം.
സ്ത്രീ കളുടെ ജീവിതവും വര്‍ത്തമാന കാലത്ത് അവര്‍ അനുഭവി ക്കുന്ന പ്രശ്‌ന ങ്ങളുമാണ് ദുബായ് സ്പാര്‍ട്ടക്കസിന്റെ ‘പെണ്ണ്’ എന്ന നാടകം ചര്‍ച്ച ചെയ്തത്.
ഒന്‍പതാം ദിവസ മായ ഡിസംബര്‍ 28 ന് അബുദാബി നാടക സൗഹൃദം ഒരുക്കുന്ന നാടകം ‘ഞായറാഴ്ച്ച’ അരങ്ങേറും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള സോഷ്യല്‍ സെന്റര്‍, നാടകം, പ്രവാസി, സംഘടന