കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം

September 22nd, 2015

npcc-kairali-cultural-forum-logo-epathram- അബുദാബി : മുസ്സഫ യിലെ നാഷണൽ പെട്രോളിയം കൺസ്‌ട്രക്‌ഷൻ കമ്പനി യിൽ (എൻ. പി. സി. സി.) തൊഴിലാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ ഫോറം വിപുല മായ പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മദ്യത്തിനും പുകവലിക്കും എതിരെ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു എൻ. പി. സി. സി. തൊഴിലാളി കളും കുടുംബാംഗ ങ്ങളും ഉൾപ്പെടെ നാലായിര ത്തോളം പേർ മനുഷ്യ ച്ചങ്ങല യിൽ കണ്ണികളായി.

തെയ്യം, പുലികളി, പൂക്കാവടി, കഥകളി, വള്ളംകളി, ചെണ്ട മേളം എന്നിവ അണിനിരന്ന സാംസ്‌കാരിക ഘോഷ യാത്ര യോടെ തുടക്കമായ ഓണാഘോഷം, ഇന്ത്യൻ സ്‌ഥാന പതി കാര്യാലയം കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ്‌ കുമാർ ഉദ്‌ഘാടനം ചെയ്‌തു. എൻ. പി. സി. സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അഖീൽ മാദി, നടൻ മാമു ക്കോയ എന്നിവർ പ്രസംഗിച്ചു.

കൈരളി കൾച്ചറൽ ഫോറം രക്ഷാധികാരി വർക്കല ദേവകുമാർ, പ്രസിഡന്റ് മുസ്‌തഫ മാവിലായി, സെക്രട്ടറി അനിൽ കുമാർ, മീഡിയ കോർഡിനേറ്റർ ഇസ്‌മായിൽ കൊല്ലം, രാജൻ ചെറിയാൻ, രാജൻ കണ്ണൂർ, അഷ്‌റഫ് ചമ്പാട് എന്നിവർ നേതൃത്വം നൽകി. വിവിധ കലാ സാംസ്‌കാരിക പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം

ഇസ്മകിന്റെ പൊന്നാനി പ്പെരുമ ശ്രദ്ധേയമായി

September 22nd, 2015

അബുദാബി : ഇമ്പിച്ചി ബാവ സ്‌മാരക മെഡിക്കൽ എഡ്യുക്കേഷണൽ കൾച്ചറൽ സെന്റർ (ഇസ്‌മക്) കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിച്ച ‘പൊന്നാനി പ്പെരുമ’ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മായി.

ഇസ്‌മക് പ്രസിഡന്റ് സാദിഖ് സാഗോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, എം. എ. ആരിഫ് എം. എൽ. എ. ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ചലച്ചിത്ര നടൻ മാമുക്കോയ, ഇമ്പിച്ചി ബാവ ഗ്രാമീണ വികസന സഹകരണ ബാങ്ക് പ്രസിഡന്റ് ടി. എം. സിദ്ദീഖ്, മധു പരവൂർ, സലീം ചോലമുഖത്ത്, കെ. ബി. മുരളി, നബീൽ, ഷെഫീഖ്, മുഹമ്മദ് മുസ്‌തഫ വെളിയ ങ്കോട് എന്നിവർ പ്രസംഗിച്ചു.

അബുദാബിയിലെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയരായ പിന്നണി ഗായകൻ കബീർ, ഹംദ നൗഷാദ്, ഫാറൂഖ് പൊന്നാനി, ബെന്നി ടോം, അഞ്‌ജന സുബ്രഹ്മണ്യൻ, നബ്‌ഹാൻ നജീബ് എന്നിവരെ ആദരിച്ചു. പൊന്നാനി യുടെ ചരിത്രം വിശദീ കരിച്ചു കൊണ്ടുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

കബീർ, സലീം കോടത്തൂർ, കലാഭവൻ ജിന്റോ, അജീഷ് കോട്ടയം, ഷെഫീഖ് പെരുമ്പാ വൂർ, മനാഫ് അലി, മുത്തു പട്ടുറുമാൽ, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ എന്നിവ രുടെ നേതൃത്വത്തിൽ സംഗീത നിശയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഇസ്മകിന്റെ പൊന്നാനി പ്പെരുമ ശ്രദ്ധേയമായി

രവീന്ദ്ര സ്മൃതി : രവീന്ദ്രൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലി

September 22nd, 2015
kala-abudhabi-logo-epathram അബുദാബി : മലയാള ത്തിന്റെ പ്രിയ സംഗീത സംവിധായ കൻ രവീന്ദ്രൻ മാസ്റ്റർക്ക് ‘രവീന്ദ്ര സ്മൃതി’ യിലൂടെ കല അബുദാബി യുടെ ശ്രദ്ധാഞ്ജലി. രവീന്ദ്രൻ മാസ്റ്റർ ഈണം നൽകിയ മുപ്പതോളം ഗാന ങ്ങളും ഈ ഗാന ങ്ങൾ പിറന്ന സന്ദർഭത്തെ ക്കുറിച്ചുള്ള മലയാള സിനിമ യിലെ പ്രമുഖരുടെ അഭിപ്രായ ങ്ങളും അവയുടെ ആലാപനവും ഉൾപ്പെടുത്തി അവതരിപ്പിച്ച  ‘രവീന്ദ്ര സ്മൃതി’ ക്ക് പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും പിന്നണി ഗായകൻ മധു ബാലകൃഷ്ണനു മാണ് നേതൃത്വം നൽകിയത്. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ യു. എ. ഇ. യിലെ പ്രശസ്തരായ നിരവധി ഗായകരും രവീന്ദ്രൻ മാസ്റ്റ റുടെ ഗാനങ്ങൾ ആലപിച്ചു. താഹിർ ഇസ്മയിൽ ചങ്ങരംകുളം പരിപാടി യുടെ സംവിധാനവും കെ. കെ. മൊയ്തീൻ കോയ അവതരണവും നിർവ്വ ഹിച്ചു. കല അബുദാബി പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു.  കലാ വിഭാഗം സെക്രട്ടറി മഹേഷ്‌ ശുകപുരം, പ്രോഗ്രാം കോഡിനേറ്റര്‍ ബിജു കിഴക്കനേല, ട്രഷറര്‍ മധു വാര്യർ, വനിതാ വിഭാഗം കണ്‍വീനർ സന്ധ്യ ഷാജു, അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on രവീന്ദ്ര സ്മൃതി : രവീന്ദ്രൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലി

മലയാളി സമാജം ഓണാഘോഷം : മന്ത്രി കെ. സി. ജോസഫ് മുഖ്യാതിഥി

September 17th, 2015

poster-samajam-onam-utsav-2015-ePathram
അബുദാബി : മലയാളി സമാജം ഓണാഘോഷങ്ങള്‍ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് ഉത്ഘാടനം ചെയ്യും എന്ന് സമാജം ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

കേരളാ ഫോക് ലോര്‍ അക്കാദമി യിലെ കലാകാരന്മാര്‍ അവതരി പ്പിക്കുന്ന നാടോടി നൃത്തം, നാടന്‍ പാട്ട്, ഓണപ്പാട്ട്, പുള്ളുവന്‍ പാട്ട്, ചവിട്ടു കളി, ഓട്ടന്‍ തുള്ളല്‍, ഒപ്പന തുടങ്ങിയ നാടന്‍ കലാ പരിപാടി കളോടെ സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് മുസ്സഫയിലെ സമാജം അങ്കണ ത്തില്‍ ആരംഭം കുറിക്കുന്ന ഓണോത്സവ് 2015 പ്രവാസി മലയാളി കള്‍ക്ക് പുതുമ യാര്‍ന്ന ഒരു അനുഭവ മായിരിക്കും എന്ന് സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ പറഞ്ഞു. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുക്കും

samajam-onam-celebration-2015-press-meet-ePathram

ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന നാടന്‍ കല കളുടെ മത്സര ങ്ങളില്‍ അടുത്ത മാസം 22 – 23 തീയ്യതി കളില്‍ തിരുവാതിര ക്കളി, ഓപ്പന, മാര്‍ഗ്ഗം കളി എന്നി മത്സര ങ്ങള്‍ മൂന്നു വിഭാഗ ങ്ങളിലായി നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്ത മാസം 20നു മുപായി പേര് റജിസ്‌റ്റര്‍ ചെയ്യണം എന്നും ഒക്ടോബര്‍ 16 നു വിപുല മായ രീതി യില്‍ ഓണ സദ്യ സംഘടിപ്പിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

പ്രസിഡന്റ് ബി. യേശുശീലന്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ജോയിന്റ് സെക്രട്ടറി എം. വി. മെഹ്‌ബൂബ് അലി, ട്രഷറര്‍ ടി. എം. ഫസലുദ്ദീന്‍, കലാ വിഭാഗം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തിരുവത്ര, ജലീല്‍ ചോലയില്‍, ജെറിന്‍ കുര്യന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on മലയാളി സമാജം ഓണാഘോഷം : മന്ത്രി കെ. സി. ജോസഫ് മുഖ്യാതിഥി

കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

September 10th, 2015

bharath-gaurav-award-to-kareem-venkidangu-ePathram
ദുബായ്: യു. എ. ഇ. യിലെ സാമൂഹിക പ്രവർത്തകനും ബിസിനസു കാരനും തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി യുമായ എം. പി. അബ്ദുൽ കരീമിന് (കരീം വെങ്കിടങ്ങ്) ചെന്നൈയിൽ നടന്ന ചടങ്ങിൽ അക്കാദമി ഒാഫ് യൂണി വേഴ്സൽ ഫീസിന്റെ ഹ്യൂമാനിറ്ററി ഡോക്ടറേറ്റ് സമ്മാനിച്ചു.

സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രവർത്തന മികവിനാണ് ഡോക്ടറേറ്റ് നൽകിയത്. എ. യു. ജി. പി. ചെയർമാൻ ഡോ. മധുകൃഷ്ണ യാണ് പുരസ്കാരം സമ്മാനിച്ചത്.

* കരീം വെങ്കിടങ്ങിന് ഭാരത് ഗൗരവ് പുരസ്‌കാരം

- pma

വായിക്കുക: , , , , , ,

Comments Off on കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു


« Previous Page« Previous « ഓണാഘോഷം ശ്രദ്ധേയമായി
Next »Next Page » ഡോക്ടര്‍ താഹയ്ക്ക് എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു »



  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine