അബുദാബി : മുസഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്ര മത്സര ത്തില്‍ മികച്ച ചലച്ചിത്ര മായി ‘പതിര് ‘ തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം ഒരുക്കിയ ശിബീഷ് കെ. ചന്ദ്രന് മികച്ച സംവിധായകന് ആയി.
പ്രണയകാലം, ദി എന്‍ഡിംഗ് എന്നിവ രണ്ടും മൂന്നും സ്ഥാന ങ്ങള് കരസ്ഥമാക്കി. കെ. വി. തമര് സംവിധാനം ചെയ്ത ‘ഒരു വാപ്പച്ചി ക്കഥ’ സ്പെഷ്യല്‍ ജൂറി പുരസ്കാര ത്തിനും അര്‍ഹ മായി.
മികച്ച നടന് രാജു രാജ് (ദി എന്‍ഡിംഗ്), മികച്ച നടി മെറിന് മേരി ഫിലിപ്പ് (പ്രണയകാലം), എന്നിവരെ തെരഞ്ഞെടുത്തു. ‘തണല്‍ മരങ്ങള്‍’ എന്ന ചിത്ര ത്തിന് തിരക്കഥ എഴുതിയ നൗഫല്‍ ചേറ്റുവ, ഷെരീഫ് ചേറ്റുവ എന്നിവര്‍ മികച്ച തിരക്കഥാ കൃത്തു ക്കള്‍ക്കുള്ള പുരസ്കാരവും നേടി.
പതിര് ക്യാമാറയിലാക്കിയ ദീപു ലാല്‍, നിഷാദ്, സുനില്‍ വാര്യര്‍ എന്നിവര്‍ മികച്ച ഛായാഗ്രഹ ണത്തി നുള്ള പുരസ്കാരങ്ങള്‍ നേടി. പശ്ചാത്തല സംഗീതം ഹിഷാം അബ്ദുള്‍ വഹാബ് (ഒരു വാപ്പച്ചി ക്കഥ),
ചലച്ചിത്ര മത്സര ത്തിന്റെ ഉദ്ഘാടനം നടിയും സാമൂഹിക പ്രവര്‍ത്തക യുമായ നന്ദന നിര്‍വഹിച്ചു. കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുസ്തഫ മാവിലായ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ആയിഷ ഷക്കീര്‍ ഹുസൈന്, വര്‍ക്കല ദേവകുമാര്‍, വി. നവാസ്(പ്രസക്തി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജന് കണ്ണൂര്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
വിജയ കുമാര്‍ ബ്ലാത്തൂരും ജിത്തു കോളയാടു മായിരുന്നു ജൂറിമാര്‍. നാട്ടില്‍നിന്ന് ജൂറി ലൈവായി മത്സര ഫലങ്ങള്‍ പ്രഖ്യാപിക്കുക യായിരുന്നു. ഇസ്മയില്‍ കൊല്ലം, അഷ്റഫ് ചമ്പാട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്കി.