അബുദാബി : ഗാനമേള വേദികളില്‍ നിറഞ്ഞു നിന്നിരുന്ന പ്രമുഖ ഗായകന്‍ എടപ്പാള്‍ ബാപ്പു വിനെ ആദരിക്കാന്‍ സംഗീത ആസ്വാദ കര്‍ ഒരുക്കുന്ന ‘പ്രണാമം’ എന്ന കലാ സന്ധ്യ മാര്‍ച്ച് 19 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രമുഖ ധന വിനിമയ സ്ഥാപനമായ എക്സ്പ്രസ്മണി യാണ് ‘പ്രണാമം’ അരങ്ങില്‍ എത്തിക്കുന്നത്. ചടങ്ങിനോട് അനുബന്ധിച്ച് അബുദാബി മെലഡി മൈന്‍ഡ്സിന്റെ നേതൃത്വ ത്തില്‍ കെ. കെ. മൊയ്തീന്‍ കോയ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
ചലച്ചിത്ര പിന്നണി ഗായകരും റേഡിയോ – ടെലിവിഷന്‍ താര ങ്ങളുമായ കബീര്‍, സുമി അരവിന്ദ്, റജി മണ്ണേല്‍, യൂസുഫ് കാരക്കാട്, ആദില്‍ ഇബ്രാഹിം, മുഹമ്മദ് ഈസാ, ഉന്മേഷ് ബഷീര്‍, അപ്സര ശിവപ്രസാദ്, ഹര്‍ഷ, അജയ് ഗോപാല്‍ എന്നിവര്‍ വേദി യിലെത്തും. പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
വിവര ങ്ങള്‍ക്ക് 055 180 34 34, 050 49 95 861