അബുദാബി : സമാധാന പൂര്‍ണ മായ ലോകം സാദ്ധ്യമാകും എന്ന്‍ മഹാത്മാ ഗാന്ധിയുടെ ജീവിതം നമ്മെ പഠിപ്പി ച്ചതായി യു. എ. ഇ. സാംസ്‌കാരിക യുവ ജന സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ പറഞ്ഞു. അക്രമ രഹിത മായ ലോക ത്തിനായാണ് ഗാന്ധി പ്രയത്നിച്ചത്. വിജയിച്ച സമൂഹ ങ്ങളെ സംഭാവന ചെയ്ത മഹത് വ്യക്തിത്വമാണ് ഗാന്ധിജി.
അക്രമ രാഹിത്യം എന്ന പ്രത്യയ ശാസ്ത്രവും ഗാന്ധിജി യാണ് ലോക ത്തിന് സമ്മാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ഇന്ത്യന്‍ മീഡിയ അബൂദബി ഗാന്ധി ജയന്തി യുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന ദിന ആഘോഷ ങ്ങള്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു ശൈഖ് നഹ്യാന്‍.
അന്താരാഷ്ട്ര സമാധാന ദിനം നാം ആഘോഷിക്കു മ്പോഴും യഥാര്‍ഥ ത്തില്‍ ലോകത്ത് സമാധാനം അനുഭവപ്പെടുന്നില്ല എന്നു നമുക്കറിയാം. ഐക്യ രാഷ്ട്ര സഭയും നമ്മളെല്ലാവരും സമാധാനം നിറഞ്ഞ ലോകം സ്വപ്നം കണ്ടു കൊണ്ടിരിക്കുക യാണ്. ഖദര്‍ധാരിയായ ഒരു മനുഷ്യന്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യ മാകുമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്‍െറ ജന്‍മദിന ത്തിന്‍െറ ഭാഗ മായാണ് നാമെല്ലാം അന്താ രാഷ്ട്ര സമാധാന ദിനം ആചരിക്കുന്നത്. അക്രമ രാഹിത്യ ലോക ത്തിനായുള്ള പ്രവര്‍ത്തന ങ്ങള്‍ ഇപ്പോഴും താന്‍ ബാക്കി വെച്ചു പോയ ജീവിത ത്തിലൂടെ ഗാന്ധിജി തുടര്‍ന്നു കൊണ്ടിരിക്കുക യാണെന്നും ശൈഖ് നഹ്യാന്‍ പറഞ്ഞു.
ഓരോ ഇന്ത്യ ക്കാരനെയും ഇംഗ്ളീഷു കാരനെയും ലോക ത്തെ മുഴുവനായും അക്രമ രാഹിത്യ ത്തിലേക്ക് പരി വര്‍ത്തനം ചെയ്യിക്ക ലാണ് തന്‍െറ ദൗത്യമെന്ന ഗാന്ധി യുടെ വാക്കുകള്‍ ഉദ്ധരിച്ചുള്ള ശൈഖ് നഹ്യാന്‍െറ പ്രസംഗം തിങ്ങി നിറഞ്ഞ സദസ്സ് കൈയടി യോടെയാണ് സ്വീകരിച്ചത്. സത്യ സന്ധതയും മനുഷ്യത്വവും ക്ഷമയും സ്നേഹവും നിറഞ്ഞ ലോക ത്തിന് വേണ്ടി യായിരുന്നു ഗാന്ധി പ്രവര്‍ത്തിച്ചത്.
യു. എ. ഇ. യില്‍ നമ്മളെല്ലാം സുരക്ഷിത രാണ്. ലോക ത്തിന്‍െറ പല ഭാഗ ങ്ങളിലും അക്രമങ്ങള്‍ അരങ്ങേറുമ്പോഴും യു. എ. ഇ. യില്‍ അവക്ക് സ്ഥാനമില്ല. അക്രമ രാഹിത്യ സമൂഹം ഒരു നിധി യായാണ് നാമെല്ലാം മനസ്സി ലാക്കുന്നത്. യു. എ. ഇ. യുടെ രാഷ്ട്ര പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ സമാധാന പൂര്‍ണമായ ലോക ത്തിനായാണ് പ്രവര്‍ത്തിച്ചിരുന്നത്. സംഘട്ടന ങ്ങള്‍ക്കും യുദ്ധ ങ്ങള്‍ക്കും നശീകരണ ത്തിനും ബദലായി ക്ഷമയും ആര്‍ദ്രതയും സംഭാഷണ വുമാണ് ഓരോ രാജ്യ നേതാവും പാലിക്കേണ്ട ത് എന്നായിരുന്നു ശൈഖ് സായിദ് പറഞ്ഞി രുന്നത്.
സത്യ സന്ധതയും വിനയവും ക്ഷമയും സ്നേഹവും നിറഞ്ഞ സമൂഹത്തെ നിലനിര്‍ത്താനും പരി പോഷിപ്പി ക്കാനും വേണ്ടി യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബുദാബി കിരീടാവ കാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ ശക്തമായ പ്രവര്‍ത്ത നങ്ങളോടെ മുന്നോട്ടു പോകുക യാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് അന്താരാഷ്ട്ര സമാധാന ദിനാ ചരണ ചടങ്ങ് സംഘടിപ്പിച്ച ഇന്ത്യന്‍ മീഡിയ അബുദാബി, ഇസ്ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യ വേദി, ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ വിഭാഗം എന്നിവ യെയും അദ്ദേഹം അഭിനന്ദിച്ചു.
കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചടങ്ങില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, മാധ്യമങ്ങള്‍, യു.എ.ഇ., സംഘടന