അബുദാബി : മഹാത്മാ ഗാന്ധിയുടെ ജന്മദിനം രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തില്‍ സംഘടി പ്പിക്കുന്ന പരിപാടികള്‍ യു. എ. ഇ. യുവജന സാമൂഹിക കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും.
ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യവേദി എന്നിവ യുമായി സഹകരിച്ചു ഇന്ത്യന്‍ മീഡിയ അബുദാബി ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് രാജ്യാന്തര അഹിംസാ ദിനം ആചരിക്കു ന്നത് .
ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ രാവിലെ 10. 30 ന് രാജ്യാന്തര അഹിംസാ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ത്യന്‍ മീഡിയ അബുദാബി യുടെ യുടെ പുതിയ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
വിദ്യാര്‍ഥി കള്‍ക്കായി ചിത്ര രചനാ – പെയിന്റിംഗ്, ഇന്റര്‍ സ്കൂള്‍ ക്വിസ് മല്‍സരങ്ങളും, മഹാത്മാ ഗാന്ധിയുടെ പേരില്‍ വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പു കളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യ സമര വുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനവും നടക്കും.
വൈകുന്നേരം 7മണിക്ക് സംഘടിപ്പിക്കുന്ന പൊതു സമ്മേളനം നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉല്‍ഘാടനം ചെയ്തു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും.
പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള, മറ്റു ഭാരവാഹികള്‍, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, ഡോ. ഷെബീര്‍ നെല്ലിക്കോട്, വി. ടി. വി. ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, മാധ്യമങ്ങള്‍, സംഘടന, സാംസ്കാരികം