ദോഹ : അധിനി വേശ ശക്തിയായ പോര്‍ച്ചുഗീസ് കടല്‍ കൊള്ള ക്കാര്‍ക്ക് എതിരെ ആഞ്ഞടിച്ച ഇന്ത്യ യുടെ ആദ്യത്തെ നാവിക മേധാവി കളായ കുഞ്ഞാലി മരക്കാര്‍ മാരുടെ ത്യാഗോജ്ജ്വല മായ ജീവിത കഥ പറഞ്ഞ ‘കുഞ്ഞാലി മരക്കാര്‍’ എന്ന ചരിത്ര ഡോക്യൂ മെന്ററിയുടെ ദോഹ യിലെ പ്രകാശനം, സ്റ്റാര്‍ കാര്‍ ആക്‌സസസറീസ് മാനേജിംഗ് ഡയറ ക്ടറും കുഞ്ഞാലി മരക്കാര്‍ മാരുടെ നാട്ടു കാരനു മായ നിഅ്മതുല്ല കോട്ടക്കലിന് ആദ്യ സി. ഡി. നല്‍കി സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍ . കെ. എം. മുസ്തഫ നിര്‍വഹിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ. ബി. എല്‍. മൂവീസ് പുറത്തിറക്കിയ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര ഡോക്യൂമെന്ററി യെ ഗള്‍ഫിലെ പ്രേക്ഷകര്‍ക്ക് പരിചയ പ്പെടുത്തുന്നത് മീഡിയ പ്ലസ്.
ദോഹയിലെ ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍ മാന്‍ കെ. എല്‍. ഹാഷിം, മനാമ മൊയ്തീന്‍, സിറ്റി എക്‌സ് ചേഞ്ച് റിലേഷന്‍ ഷിപ്പ് മാനേജര്‍ മുഹമ്മദ് മുഹ്‌സിന്‍, സ്റ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ് മാന്‍ കിഴിശ്ശേരി, എ. എ. ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
സജ്ഞയ് ചപോല്‍ക്കര്‍, അഫ്‌സല്‍ കിള യില്‍, സെയ്തലവി അണ്ടേ ക്കാട്, ഷബീറലി കൂട്ടില്‍, സിയാറുഹ്മാന്‍ മങ്കട, ഖാജാ ഹുസൈന്‍ പാലക്കാട്, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സഅദ് ഖിറാഅത്ത് നടത്തി. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു.
ഖത്തറില്‍ ഡോക്യു മെന്ററി യുടെ സൗജന്യ കോപ്പികള്‍ ആവശ്യ മുള്ളവര്‍ 44 32 48 53, 55 01 96 26 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.
– കെ. വി. അബ്ദുല്‍ അസീസ് -ചാവക്കാട്, ദോഹ – ഖത്തര്‍.