പാം അക്ഷരമുദ്ര പുരസ്‌കാരം അസ്‌മോ പുത്തന്‍ചിറയ്ക്ക്‌

January 14th, 2015

poet-asmo-puthenchira-ePathram
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘ ത്തിന്റെ അക്ഷരമുദ്ര പുരസ്‌കാരം കവി അസ്‌മോ പുത്തന്‍ചിറ യ്ക്ക് സമ്മാനിക്കും. ആധുനിക മലയാള കാവ്യ ശാഖ യ്ക്ക് അസ്‌മോ നല്‍കിയ സംഭാവന കള്‍ പരിഗണി ച്ചാണ് അവാര്‍ഡ്. ഏപ്രിലില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പാം വാര്‍ഷിക ആഘോഷ ത്തിൽ വെച്ച് അക്ഷരമുദ്ര പുരസ്‌കാരം സമ്മാനിക്കും.

തൃശൂര്‍ ജില്ല യിലെ പുത്തന്‍ചിറ സ്വദേശിയായ അസ്മോ 1974 മുതല്‍ അബുദാബി യില്‍ ജോലി ചെയ്യുന്നു. യു. എ. ഇ. യിലെ സാംസ്കാരിക – സാഹിത്യ രംഗത്ത് 1977 മുതല്‍ സജീവ മാണ്.

പുതിയ സാഹിത്യ കാരെ പ്രോത്സാഹി പ്പിക്കുന്നതിനും അവരുടെ രചന കളെ കുറിച്ച് ചര്‍ച്ച ചെയ്യാനുമായി അസ്മോ സംഘടിപ്പിക്കുന്ന ‘കോലായ’ എന്ന സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളി കള്‍ക്കിട യില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

പ്രവാസ ലോകത്തെ നവാഗത രായ എഴുത്തു കാര്‍ക്ക് നല്‍കി വരുന്ന അക്ഷര തൂലിക പുരസ്‌കാര ത്തിനുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനവരി 30 ന് ആണെന്ന് ഭാരവാഹി കളായ വിജു സി. പരവൂര്‍, സലീം അയ്യനത്ത്, വെള്ളിയോടന്‍, സുകുമാരന്‍ വെങ്ങാട്ട് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 41 46 105

- pma

വായിക്കുക: , , , , ,

Comments Off on പാം അക്ഷരമുദ്ര പുരസ്‌കാരം അസ്‌മോ പുത്തന്‍ചിറയ്ക്ക്‌

നാടകോത്സവം : വിധി പ്രഖ്യാപനം കാത്ത് ആകാംക്ഷയോടെ

January 8th, 2015

suveeran's-hamsageetham-shajahan-smitha-babu-ePathram
അബുദാബി : നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സുവീരന്റെ ഹംസ ഗീതം അരങ്ങിൽ എത്തിയ തോടെ അബുദാബി നാടകോത്സവ ത്തിന് സമാപനമായി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ആറാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ പതിനഞ്ചു നാടക ങ്ങളാണ് അവതരിപ്പിച്ചത്.

വിത്യസ്തമായ പ്രമേയ ങ്ങള്‍ കൊണ്ടും മികച്ച അവതരണ രീതി കൊണ്ടും അരങ്ങ് അറിഞ്ഞാടിയ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൊണ്ടും പ്രമുഖ സംവിധായ കരുടെ സാന്നിദ്ധ്യം എന്നിവ യെല്ലാം കൊണ്ട് തന്നെ ഈ വര്‍ഷത്തെ നാടകോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.  ഒരേ നാടകം രണ്ടു സമിതി ക്കാര്‍ അവതരിപ്പിച്ച തിലൂടെ ബായേന്‍ പ്രേക്ഷ കര്‍ക്കിട യില്‍ ചര്‍ച്ചാ വിഷയ മായി. അബുദാബി നാട്യ ഗൃഹം , ഷാര്‍ജ കലാ സംഘം എന്നിവരാണ് വിത്യസ്ത രീതിയില്‍ ബായേന്‍ അരങ്ങില്‍ എത്തിച്ചത്.

അലൈന്‍ മലയാളി സമാജം അവതരിപ്പിച്ച സുധീര്‍ ബാബൂട്ടന്‍ സംവിധാനം ചെയ്ത ‘അനന്തം അയനം’ എന്ന നാടകവും പ്രശസ്ത കഥാകാരന്‍ ടി. വി. കൊച്ചു ബാവ യുടെ ചെറു കഥയെ അടിസ്ഥാന മാക്കി രാജീവ് മുളക്കുഴ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അബുദാബി ക്ലാപ്പ് ക്രിയേഷന്‍സ് ഒരുക്കിയ സൂചി ക്കുഴ യില്‍ ഒരു യാക്കോബ്, ഗിരീഷ് ഗ്രാമിക യുടെ രചന യില്‍ ബിജു കൊട്ടില സംവിധാനം ചെയ്ത തിയോറ റാസല്‍ഖൈമ യുടെ ‘ഒറ്റ മുറി’ എന്നിവ പ്രേക്ഷക ശ്രദ്ധ നേടി.

ഈ നാല് നാടകങ്ങളും സംവിധാനം ചെയ്തത് പ്രവാസ ലോക ത്തെ കലാകാരന്മാര്‍ ആണെന്നതും. പ്രമുഖരായ നാടക പ്രവര്‍ത്തകര്‍ക്ക് ഒപ്പം ശ്രദ്ധേയ മായ പ്രകടന ത്തിലൂടെ ശക്ത മായ മത്സരം തന്നെ കാഴ്ച വെച്ചു എന്നതും നാടക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു നല്‍കി. വ്യാഴാച രാത്രി എട്ടു മണിക്ക് വിധി പ്രസ്താവിക്കും.

പ്രമുഖ സിനിമാ നാടക പ്രവര്‍ത്ത കരായ പ്രമോദ് പയ്യന്നൂര്‍, പ്രൊഫസര്‍ അലിയാര്‍ എന്നിവരാണ് നാടകോത്സവ ത്തിന്റെ വിധി കര്‍ത്താക്കളായി എത്തിയിട്ടുള്ളത്.

- pma

വായിക്കുക: , , , ,

Comments Off on നാടകോത്സവം : വിധി പ്രഖ്യാപനം കാത്ത് ആകാംക്ഷയോടെ

ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു

December 29th, 2014

justice-vr-krishnaiyer-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററും ശക്തി തിയേറ്റേഴ്‌സും യുവ കലാ സാഹിതി യും ചേര്‍ന്ന് സംഘടിപ്പിച്ച ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളന ത്തിൽ ചലച്ചിത്ര പ്രവര്‍ത്തകരായ പ്രൊഫ. അലിയാർ, പ്രമോദ് പയ്യന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡന്റ് ബീരാന്‍ കുട്ടി സ്വാഗതവും യുവ കലാ സാഹിതി വൈസ് പ്രസിഡന്റ് റഷീദ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു

സമാജം ഇസ്ലാമിക സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

November 27th, 2014

അബുദാബി : മലയാളി സമാജം ഇസ്ലാമിക സാഹിത്യ മത്സരങ്ങള്‍ സംഘടി പ്പിക്കുന്നു. നവംബർ 28 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അരങ്ങേറുന്ന മത്സര ങ്ങളില്‍ ഖുര്‍ ആന്‍ പാരായണം, ഭക്തി ഗാനങ്ങള്‍, ഇസ്ലാമിക് ക്വിസ് എന്നിവയുള്‍പ്പെടും.

പങ്കെടുക്കാന്‍ താത്പര്യമുള്ള 6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ സമാജം സാഹിത്യ വിഭാഗവുമായി 050 410 63 05, 02 55 37 600 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: , , , , ,

Comments Off on സമാജം ഇസ്ലാമിക സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവം‌ബര്‍ അഞ്ച് മുതല്‍

October 23rd, 2014

sharjah-book-fair-2014-epathram

ഷാര്‍ജ: മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ അഞ്ച് മുതല്‍ ആരംഭിക്കും. യു. എ. ഇ. സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി അഞ്ചാം തിയതി രാവിലെ മേള ഉദ്ഘാടനം ചെയ്യും. നവംബര്‍ പതിനഞ്ച് വരെ നീണ്ടു നില്‍ക്കുന്ന പുസ്തക മേളയില്‍ ലോകത്തിലെ 59 രാജ്യങ്ങളില്‍ നിന്നുമായി വിവിധ ഭാഷകളില്‍ 1256 പുസ്തക പ്രസാധകര്‍ പങ്കെടുക്കും. ഏകദേശം 14 ലക്ഷത്തില്‍ പരം ശീര്‍ഷകങ്ങളില്‍ ഉള്ള പുസ്തകങ്ങള്‍ ഉണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള എഴുത്തുകാരും, ചിന്തകരും, കലാകാരന്മാരും അടങ്ങുന്ന പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും മുഖാമുഖങ്ങളും വിവിധ പരിപാടികളും മേളയുടെ ഭാഗമായി ഉണ്ടാകും.

മേളയില്‍ മലയാളത്തിന്റെ സാന്നിധ്യം ഈ വര്‍ഷവും സജീവമായിരിക്കും. ഡി. സി. ബുക്സ്, മാതൃഭൂമി ബുക്സ് തുടങ്ങി പ്രമുഖ പ്രസാധകരെ മേളയില്‍ പ്രതീക്ഷിക്കുന്നു. എം. പി. വീരേന്ദ്ര കുമാര്‍, കെ. ആര്‍. മീര, നാഷണല്‍ ബുക്‍ ട്രസ്റ്റ് ചെയര്‍മാന്‍ സേതു, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ശശി തരൂര്‍ എം. പി., മധുസൂധനന്‍ നായര്‍, മഞ്ജു വാര്യര്‍, ഡോ. ലക്ഷ്മി നായര്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇശല്‍മാല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : കണ്ണൂര്‍ ശരീഫ് മികച്ച ഗായകന്‍
Next »Next Page » കേരള മാപ്പിളകലാ അക്കാഡമി ദുബായ് ചാപ്റ്റർ »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine