അബുദാബി : സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യ ത്തില്‍ വര്‍ഗ്ഗീയ – സങ്കുചിത ചിന്താഗതി ക്കാരെ ഒറ്റ പ്പെടു ത്തു ന്നതിനും പുതു തല മുറ യില്‍ സമാധാന സന്ദേശം എത്തി ക്കുന്ന തിനും വേണ്ടി അബുദാബി നാദാപുരം മണ്ഡലം കെ. എം. സി. സി. കമ്മറ്റി സംഘടി പ്പിക്കുന്ന സെല്‍ഫി കാമ്പ യിന് ഒക്ടോബര്‍ 1 വ്യാഴാഴ്ച അബുദാബി യില്‍ തുടക്ക മാവും.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഒരുക്കുന്ന ‘സ്നേഹത്തി നൊരു സെല്‍ഫി’ എന്ന പരിപാടി, എം. എ. എല്‍. മാരായ കെ. എം. ഷാജി, അഡ്വക്കെറ്റ് വി. ടി. ബല്‍റാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
‘വര്‍ഗീയതക്ക് എതിരെ പ്രതിരോധം’ എന്ന സന്ദേശം നല്‍കുന്ന സെല്‍ഫി ഫോട്ടോ എടുത്ത് കെ. എം. സി. സി. നാദാ പുരം മണ്ഡലം കമ്മറ്റി യുടെ ഫേയ്സ് ബുക്ക് പേജില്‍ അടി ക്കുറി പ്പോടെ ഷെയര്‍ ചെയുക. ഏറ്റവും നല്ല സെല്‍ഫി ക്കും അടി ക്കുറി പ്പിനും പതിനായിരത്തി ഒന്ന് രൂപ സമ്മാനവും നല്‍കും. പ്രചാരണ കാമ്പയി ന്റെ സമാപനം നവംബറില്‍ നാദാ പുരത്തു നടക്കും. കോളേജ് – സ്കൂള്‍ തല ങ്ങളിലെ വിദ്യാര്‍ത്ഥി കള്‍ ‘സ്നേഹ ത്തിനൊരു സെല്‍ഫി’ ഹൃദയ പൂര്‍വ്വം ഏറ്റെടുക്കും എന്ന് തങ്ങള്‍ വിശ്വസി ക്കുന്ന തായി ഭാര വാഹികള്‍ അറിയിച്ചു
നാദാപുരം മണ്ഡലത്തിലെ വിദ്യാഭ്യാസ – ആരോഗ്യ മേഖല യില്‍ നിരവധി ജീവ കാരുണ്യ പദ്ധതികള്‍ ജാതി മത രാഷ്ട്രീയ വിവേചനം ഇല്ലാതെ നടപ്പി ലാക്കിയ കെ. എം. സി. സി. യുടെ ബൈത്തുറഹ്മ പദ്ധതി യുടെ ഭാഗ മായി ചേലക്കാട് ചരളില്‍ 25 ഓളം വീടു കളുടെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളും മുന്നോട്ടു പോവുക യാണ് എന്നും അറിയിച്ചു.
നാദാപുരം മണ്ഡലം മുസ്ലീം ലീഗ് ട്രഷറര്‍ മുഹമ്മദ് ബംഗ്ലത്ത്, സി. എച്ച്. ജാഫര്‍ തങ്ങള്‍, അഷ്‌റഫ് ഹാജി നരിക്കോട്, ഇസ്‌മായില്‍ പൊയില്‍ തുടങ്ങി യവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.