മലയാളി സമാജം ഓണാഘോഷം : മന്ത്രി കെ. സി. ജോസഫ് മുഖ്യാതിഥി

September 17th, 2015

poster-samajam-onam-utsav-2015-ePathram
അബുദാബി : മലയാളി സമാജം ഓണാഘോഷങ്ങള്‍ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് ഉത്ഘാടനം ചെയ്യും എന്ന് സമാജം ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

കേരളാ ഫോക് ലോര്‍ അക്കാദമി യിലെ കലാകാരന്മാര്‍ അവതരി പ്പിക്കുന്ന നാടോടി നൃത്തം, നാടന്‍ പാട്ട്, ഓണപ്പാട്ട്, പുള്ളുവന്‍ പാട്ട്, ചവിട്ടു കളി, ഓട്ടന്‍ തുള്ളല്‍, ഒപ്പന തുടങ്ങിയ നാടന്‍ കലാ പരിപാടി കളോടെ സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് മുസ്സഫയിലെ സമാജം അങ്കണ ത്തില്‍ ആരംഭം കുറിക്കുന്ന ഓണോത്സവ് 2015 പ്രവാസി മലയാളി കള്‍ക്ക് പുതുമ യാര്‍ന്ന ഒരു അനുഭവ മായിരിക്കും എന്ന് സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ പറഞ്ഞു. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുക്കും

samajam-onam-celebration-2015-press-meet-ePathram

ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന നാടന്‍ കല കളുടെ മത്സര ങ്ങളില്‍ അടുത്ത മാസം 22 – 23 തീയ്യതി കളില്‍ തിരുവാതിര ക്കളി, ഓപ്പന, മാര്‍ഗ്ഗം കളി എന്നി മത്സര ങ്ങള്‍ മൂന്നു വിഭാഗ ങ്ങളിലായി നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്ത മാസം 20നു മുപായി പേര് റജിസ്‌റ്റര്‍ ചെയ്യണം എന്നും ഒക്ടോബര്‍ 16 നു വിപുല മായ രീതി യില്‍ ഓണ സദ്യ സംഘടിപ്പിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

പ്രസിഡന്റ് ബി. യേശുശീലന്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ജോയിന്റ് സെക്രട്ടറി എം. വി. മെഹ്‌ബൂബ് അലി, ട്രഷറര്‍ ടി. എം. ഫസലുദ്ദീന്‍, കലാ വിഭാഗം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തിരുവത്ര, ജലീല്‍ ചോലയില്‍, ജെറിന്‍ കുര്യന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on മലയാളി സമാജം ഓണാഘോഷം : മന്ത്രി കെ. സി. ജോസഫ് മുഖ്യാതിഥി

കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

September 10th, 2015

bharath-gaurav-award-to-kareem-venkidangu-ePathram
ദുബായ്: യു. എ. ഇ. യിലെ സാമൂഹിക പ്രവർത്തകനും ബിസിനസു കാരനും തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി യുമായ എം. പി. അബ്ദുൽ കരീമിന് (കരീം വെങ്കിടങ്ങ്) ചെന്നൈയിൽ നടന്ന ചടങ്ങിൽ അക്കാദമി ഒാഫ് യൂണി വേഴ്സൽ ഫീസിന്റെ ഹ്യൂമാനിറ്ററി ഡോക്ടറേറ്റ് സമ്മാനിച്ചു.

സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രവർത്തന മികവിനാണ് ഡോക്ടറേറ്റ് നൽകിയത്. എ. യു. ജി. പി. ചെയർമാൻ ഡോ. മധുകൃഷ്ണ യാണ് പുരസ്കാരം സമ്മാനിച്ചത്.

* കരീം വെങ്കിടങ്ങിന് ഭാരത് ഗൗരവ് പുരസ്‌കാരം

- pma

വായിക്കുക: , , , , , ,

Comments Off on കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

ചാവക്കാട് പ്രവാസി ഫോറം: പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു

September 7th, 2015

dubai-chavakkad-pravasi-forum-ePathram
അജ്മാന്‍ : യു. എ. ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ല യിലെ ചാവക്കാട് മേഖല പ്രവാസി കളുടെ കൂട്ടായ്മ യായ ചാവക്കാട് പ്രവാസി ഫോറം പുതിയ പ്രവര്‍ത്തക കമ്മറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി അന്‍വര്‍ അബ്ദുല്‍ ഖാദിര്‍, ട്രഷറര്‍ കെ. സി, ഉസ്മാന്‍, ചാരിറ്റി വിഭാഗം കണ്‍വീനര്‍ മുഹമ്മദ് ഷാഫി എന്നിവരാണ് പുതിയ ഭാര വാഹി കള്‍.

സംഘടന യുടെ മുഖ്യ രക്ഷാധികാരി യായി കമാല്‍ കാസിം, സഹ രക്ഷാധി കാരി കളായി ഒ. എസ്. എ. റഷീദ്, ബാബു ബാദുഷ എന്നിവരും തുടരുന്നുണ്ട്.

മറ്റ് ഭാരവാഹികള്‍ : സന്തോഷ് മാധവന്‍ (വൈസ് പ്രസിഡന്റ്), സി. ജി. ഗിരീഷ് (ജോയിന്റ്റ് സെക്രട്ടറി), സാലിഹ് മുഹമ്മദ് (പ്രോഗ്രാം കോഡി നേറ്റര്‍) മന്‍സൂര്‍, ജയന്‍ ആലുങ്ങല്‍ (കലാ വിഭാഗം).

അജ്മാനില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള പ്രധിനിധി കള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട് പ്രവാസി ഫോറം: പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു

ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി

July 28th, 2015

former-president-of-india-apj-abdul-kalam-ePathram
അബുദാബി: മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമിന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. മിസൈൽ ഇന്ത്യ യുടെ പിതാവും ധിക്ഷണാ ശാലി യായ ശാസ്ത്ര പ്രതിഭയും പുതു തലമുറ യ്ക്ക് പ്രതീക്ഷ യുടെ ചിറകുകൾ നല്കിയ സര്‍വ്വ സമ്മതനു മായിരുന്നു എ. പി. ജെ. അബ്ദുൾ കലാം എന്ന് അനുശോചന സന്ദേശ ത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എൻ. വി. മോഹനൻ അറിയിച്ചു.

കാലത്തെ അതി ജീവി ക്കുന്ന യുഗ പ്രഭാവനായ ധിഷണാ ശാലിയും ഭാരതത്തിനു അഗ്നിചിറകുകള്‍ പകര്‍ന്ന ശാസ്ത്രജ്ഞനു മായിരുന്നു ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ ഡോ. എ. പി. ജെ. അബ്ദുല്‍ കലാം എന്ന്‍ അബുദാബി ശക്തി തിയറ്റേഴ്സ്.

ഭാരതത്തിന്റേയും ഭാരതീയ രുടേയും ശോഭനമായ ഭാവിയെ കുറിച്ചാ യിരുന്നു എല്ലായ്പ്പോഴും അദ്ദേഹം ചിന്തിച്ചിരുന്നത്. അതിനായി വിദ്യാര്‍ത്ഥി കളേയും യുവാക്ക ളേയും സജ്ജ മാക്കുന്നതില്‍ എക്കാലവും അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു എന്ന് ശക്തി ആക്ടിംഗ് പ്രസിഡന്റ് അഡ്വ. സലീം ചോലമുഖത്തും ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും സംയുക്ത മായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

July 15th, 2015

perunnal-nilav-book-release-in-doha-ePathram
ദോഹ : ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീ കരിച്ച പെരുന്നാള്‍ നിലാവിന്റെ ഖത്തറിലെ പ്രകാശനം, ദോഹ ലൈഫ് സ്റ്റൈല്‍ റസ്റ്റോറന്റില്‍ വെച്ച് നടന്നു. ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കലിന് ആദ്യ പ്രതി നല്‍കി ജെറ്റ് എയര്‍വേയ്‌സ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസനാണ് പ്രകാശനം നിര്‍വഹിച്ചത്.

ആഘോഷ ങ്ങളും വിശേഷ അവസരങ്ങളും സമൂഹ ത്തില്‍ സ്‌നേഹവും സാഹോദര്യ വും ഊട്ടിയുറപ്പിക്കു വാനും സാമൂഹ്യ സൗഹാര്‍ദ്ദം മെച്ചപ്പെടുത്തുവാനും സഹായകകരം ആവണം എന്നതാണ് ഈ പ്രസിദ്ധീകരണ ത്തിന്റെ ലക്‌ഷ്യം എന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.

എക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍. ഹാഷിം, ക്യൂ റിലയന്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ടീ ടൈം ജനറല്‍ മാനേജര്‍ ഷിബിലി, ഷാല്‍ഫിന്‍ ട്രാവല്‍സ് മാനേജര്‍ ഇഖ്ബാല്‍, ഷാല്‍ഫിന്‍ ട്രേഡിംഗ് ഓപ്പറേ ഷന്‍സ് മാനേജര്‍ ഷമീജ്, ഷാ ഗ്രൂപ്പ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അക്ബര്‍ ഷാ, ഇന്‍ഫോസാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹീം, മനാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍ കുന്നത്ത് തുടങ്ങി വാണിജ്യ വ്യവസായ വ്യാപാര രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദി പറഞ്ഞു. പെരുന്നാള്‍ നിലാവ് ചീഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, മുഹമ്മദ് റഫീഖ്, ഷബീര്‍ അലി, സിയാഉറഹ്മാന്‍, സെയ്തലവി, അശ്കര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

– കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ ഖത്തര്‍.

- pma

വായിക്കുക: , , ,

Comments Off on പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു


« Previous Page« Previous « യുവ കലാ സാഹിതി നാടക രചനാ മത്സരം
Next »Next Page » കൈരളി കള്‍ച്ചറല്‍ ഫോറം സമൂഹ നോമ്പു തുറ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine