അബുദാബി : വജ്ര ജൂബിലി തിളക്കം നിറഞ്ഞ കേരള പ്പിറവി ആഘോഷ ങ്ങൾക്ക് കമനീയത പകർന്ന് 60 മൺ ചെരാതുകളിൽ ദീപം തെളിഞ്ഞു.
തലസ്ഥാന നഗരി യിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബു ദാബി യാണ് കേരളാ സോഷ്യൽ സെന്ററിന്റെ സഹ കരണ ത്തോടെ ‘കൈരളിക്കു ദീപാർച്ചന’ എന്ന പരിപാടി ഒരുക്കിയത്.
ഇമ പ്രസിഡന്റ് അനിൽ സി. ഇടിക്കുള, സെക്രട്ടറി മുനീർ പാണ്ഡ്യാല, കെ. എസ്. സി. പ്രസിഡന്റ് പി. പദ്മ നാഭൻ, സെക്രട്ടറി മനോജ് എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ വിവിധ പ്രവാസി സംഘടനാ ഭാര വാഹി കളും സാമൂഹ്യ സാംസ്കാരിക – കലാ രംഗ ങ്ങ ളിലെ പ്രമുഖരും അടക്കം അറുപതു പേർ ചേർന്നു ദീപ ങ്ങൾ തെളി യിച്ചു കൊണ്ട് ആഘോഷ ങ്ങളിൽ സംബ ന്ധിച്ചു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് എം. തോമസ് വർഗീസ്, സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, ശക്തി പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, ലുലു ഗ്രൂപ്പ് മീഡിയ മാർക്കറ്റ് മാനേജർ നന്ദ കുമാർ, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്തീൻ കോയ, യൂണി വേഴ്സൽ ഹോസ്പി റ്റൽ മീഡിയ മാനേജർ ദീപു എൽ. നായർ, എൻ. എസ്. ജ്യോതി കുമാർ, ഡോ. ജ്യോതിഷ് കുമാര്‍ തുടങ്ങിയവര്‍ മുഖ്യ അതിഥി കളായിരുന്നു.
സമൂഹ ത്തിന്റെ വിവിധ തുറ കളിൽ പ്രവർ ത്തി ക്കുന്ന വരും സ്ത്രീ കളും കുട്ടി കളും ആഘോഷ ങ്ങളിൽ പങ്കെ ടുത്തു. കെ. എസ്. സി. ബാല വേദി പ്രവർത്ത കരു ടെ കേരള ഗാന അവതരണവും ശക്തി തിയ്യറ്റേഴ്സ് കലാ വിഭാഗം അവതരി പ്പിച്ച തെരുവു നാടക വും അര ങ്ങേറി.