അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലൂമ്നെ അബുദാബി ചാപ്ടറിന്റെ രജത ജൂബിലി ആഘോഷ ങ്ങൾ മുസഫ മാര്‍ത്തോമ്മാ പാരിഷ് ഹാളില്‍ വെച്ചു നടന്നു. അലൂമ്നെ ഗായക സംഘം ആലപിച്ച ജുബിലി ഗാന ത്തോടെ തുടക്കം കുറിച്ച ആഘോഷ പരിപാടി കള്‍ കേളേജിലെ പൂര്‍വ വിദ്യാര്‍ഥി യും കേരള കലാമണ്ഡലം വൈസ് ചാൻസി ലറുമായ പി. എൻ. സുരേഷ് ഉത്ഘാടനം ചെയ്തു.
അലൂമ്നെ പ്രസിഡന്റ് വി. ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. റോയ്സ് മല്ലശ്ശേരി, മുന്‍ പ്രിന്‍സി പ്പല്‍മാരായ പ്രഫ. എന്‍ സാമുവേല്‍ തോമസ്, പ്രഫ. ജോര്‍ജ് എബ്രഹാം, മാര്‍ത്തോമ്മാ ഇടവക വികാരി റവ. പ്രകാശ് എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.
രജത ജൂബിലി യോട് അനുബന്ധിച്ചു പുറത്തിറക്കിയ സ്മരണിക യുടെ പ്രകാശനം ചെയ്തു. അലൂമ്നെ അംഗ ങ്ങളുടെ മക്കളും 10,12 ക്ലാസു കളിൽ ഉന്നത വിജയം നേടി യവരു മായ കുട്ടികളെ അനുമോദിച്ചു.
സംഘടന യിൽ 25 വർഷം പൂർത്തി യാക്കിയ വരെ പൊന്നാട അണിയിച്ചു ആദരിച്ചു. അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടി കളും അരങ്ങേറി.