ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍

January 30th, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം ജനുവരി 30 വ്യാഴാഴ്ച തുടക്ക മാവും.

മുസ്സഫ യിലെ സമാജ ത്തില്‍ രാഗം, താളം, ശ്രുതി, ഭാവം എന്നീ പേരു കളില്‍ ഒരുക്കിയ നാലു വേദി കളില്‍ വ്യാഴം, വെള്ളി, ശനി (ജനുവരി 30, 31 ഫെബ്രു വരി 1) എന്നീ മൂന്നു ദിവസ ങ്ങളിലായി യുവ ജനോ ത്സവം  അരങ്ങേറും.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, സംഘ നൃത്തം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, നാടൻ പാട്ട്, ചലച്ചിത്ര ഗാനം, മോണോ ആക്ട്, പ്രഛന്ന വേഷം, ഉപകരണ സംഗീതം തുടങ്ങി 18 ഇനങ്ങളില്‍ മല്‍സര ങ്ങള്‍ ഉണ്ടാവും. ഓരോ ഗ്രുപ്പി ലും കൂടുതൽ പോയിന്റ് നേടുന്ന കുട്ടി കൾക്ക് പ്രത്യേകം സമ്മാനം നൽകും. നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭരായ കലാ കാരന്മാര്‍ വിധി കര്‍ത്താക്കള്‍ ആയി രിക്കും.

9 മുതൽ 18 വയസ്സ് വരെയുള്ള കുട്ടി കളിൽ നൃത്തം ഉൾപ്പെടെ യുള്ള മത്സര ങ്ങളിൽ വിജ യിച്ച് ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന പ്രതിഭ യെ’സമാജം കലാതിലകം’ ആയി പ്രഖ്യാ പിക്കുകയും ശ്രീദേവി മെമ്മോറിയൽ ട്രോഫി സമ്മാനിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കലോത്സവം സമാപിച്ചു

January 21st, 2020

അബുദാബി : കേരള സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച യു. എ. ഇ. തല യുവ ജനോ ത്സവം സമാപിച്ചു. ‘ബെസ്റ്റ് പെർഫോമർ ഓഫ് ദി ഇയർ’ ആയി ഋഷിക രാജീവൻ മറോളിയെ തെരഞ്ഞെ ടുത്തു. അബുദാബി ഭവൻസ് സ്കൂളിലെ ആറാം തരം വിദ്യാർത്ഥി നിയാണ് ഋഷിക രാജീവൻ.

ജൂനിയർ വിഭാഗ ത്തിൽ കെസിയ മേരി ജോൺ സൺ (സൺ റൈസ് പ്രൈവറ്റ് സ്കൂൾ), സീനി യർ വിഭാഗ ത്തിൽ അനാമിക അജയ് (മോഡൽ സ്കൂൾ), സബ് ജൂനിയർ വിഭാഗ ത്തിൽ ശ്രേഷ്ഠ മേനോൻ (മയൂർ പ്രൈവറ്റ് സ്കൂൾ), തന്മയ (ഡൽഹി പ്രൈവറ്റ് സ്കൂൾ, ഷാർജ), അമിയ രാജ് (ഭവൻസ്, അബു ദാബി) എന്നിവര്‍ ജേതാക്കളായി.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇന ങ്ങളിൽ 250 ഓളം മല്‍സരാര്‍ത്ഥി കള്‍ മാറ്റുരച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമാജം ‘ഡാന്‍സ് ഡാന്‍സ്’ അരങ്ങേറി

November 23rd, 2019

amajam-arts-wing-dance-competition-2019-ePathram
അബുദാബി : മലയാളി സമാജം കലാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തിൽ ‘ഡാൻസ് ഡാൻസ്’ എന്ന പേരില്‍ സിനി മാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിച്ചു. 2 വിഭാഗ ങ്ങളിലായി ഒരുക്കിയ മല്‍സര ത്തില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റുകളില്‍ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾ ആയ ഒന്നും രണ്ടും മൂന്നും സ്ഥാന ക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫി ക്കറ്റും ട്രോഫിയും സമ്മാനിച്ചു.

മികച്ച കോസ്റ്റ്യൂം, മികച്ച ഡാൻസർ, മികച്ച കൊറിയോ ഗ്രാഫർ എന്നി വർക്ക് സമ്മാന ങ്ങളും മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും നല്‍കി. അഞ്ജു മേനോൻ, സാജൻ വർഗ്ഗീസ് എന്നിവർ വിധി കർത്താ ക്കൾ ആയിരുന്നു.

സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, സെക്രട്ടറി ജയരാജ്, ട്രഷറർ അബ്ദുൽ കാദർ തിരുവത്ര ആർട്‌സ് സെക്രട്ടറി മാരായ രേഖിൻ സോമൻ, ഷാജി കുമാർ എന്നിവർ പരിപാടി കള്‍ക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്‍ട്ട് മേറ്റ്സ് കലാ വിരുന്ന് ശ്രദ്ധേയമായി

October 14th, 2019

atlas-ramachandran-inaugurate-art-mates-family-meet-ePathram
ഷാർജ : യു. എ. ഇ. യിലെ മലയാളി പ്രവാസി കലാകാര ന്മാരുടെ കൂട്ടായ്മ ‘ആര്‍ട്ട് മേറ്റ്സ് യു. എ. ഇ.’ യുടെ അഞ്ചാമത് കുടുംബ സംഗമവും കലാ വിരുന്നും ജന പങ്കാളിത്തവും വൈവിധ്യമായ കലാ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

singer-suleikha-hameed-art-mates-ePathram

ഷാർജ യിലെ അല്‍ മജ്ലിസ് അല്‍ മദീന പാര്‍ട്ടി ഹാളില്‍ സംഘടി പ്പിച്ച കലാ വിരുന്നില്‍ മുരളി ഗുരുവായൂർ, സുനീഷ്, ജയന്‍, നിഷാദ്, പ്രമോദ് എടപ്പാള്‍, മനോജ്, ദിലീപ്, സാജൻ, അബ്ദുല്ല, സുലൈഖ ഹമീദ്, ലിന്‍സി, സുചിത്രാ ഷാജി, ഡോ. രുഗ്മ, ടെസ്സി, സൂസി തുടങ്ങിയ മുപ്പതോളം കലാ പ്രതിഭകളു ടെ പാട്ടു കളും നൃത്ത നൃത്യങ്ങളും മിമിക്രി യും ചിത്രീകരണവും അടക്കം വൈവിധ്യ മാര്‍ന്ന കലാ പ്രകടനങ്ങള്‍ അരങ്ങേറി.

art-mates-lincy-sumesh-pramod-edappal-skit-ePathram

ആര്‍ട്ട് മേറ്റ്സ് അംഗ ങ്ങള്‍ ഒരു ക്കിയ ഹൃസ്വ സിനിമ കളും സംഗീത ആല്‍ബ വും പ്രദര്‍ശി പ്പിച്ചു. അറ്റ്ലസ് രാമ ചന്ദ്രൻ, രാജീവ് കോടമ്പള്ളി, ആര്‍ട്ട് മേറ്റ്സ് യു. എ. ഇ. അംബാ സ്സിഡര്‍ അൻസാർ കൊയിലാണ്ടി, ചീഫ് അഡ്മിന്‍ ഷാജി പുഷ്പാം ഗദൻ, ബെല്ലോ ബഷീർ, രവി കൊമ്മേരി, സനല്‍ കുമാര്‍ തുടങ്ങി യവര്‍ ആശംസ കൾ നേർന്നു.
singer-suchithra-shaji-art-mate-2019-ePathram

അജു റഹിം, സുമേഷ് ബാലകൃഷ്‌ണൻ, അനു രാജ്, ലെജി, ഹംസ ഷമീർ, അരുൺ, അഭി ലാഷ്, സമീര്‍ കല്ലറ, പി. എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവർ നേതൃത്വം നൽകി. ദിവ്യ, മിഥുൻ, ശിവനന്ദ തുടങ്ങിയവർ അവതാരകര്‍ ആയിരുന്നു.
art-mates-uae-fifth-family-gathering-in-sharjah-ePathram

ആര്‍ട്ട് മേറ്റ്സ് അംഗ ങ്ങളുടെ കുട്ടികളും വേദി യില്‍ പാട്ടു കളും നൃത്ത ങ്ങളും അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ കലാ വൈഭവം തെളിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഓണാഘോഷം  

October 1st, 2019

friends-of-adms-onam-celebrations-2019-ePathram
അബുദാബി :  സാമൂഹ്യ – സാംസ്കാരിക കൂട്ടായ്മ ‘ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്.’ വൈവിധ്യ മാർന്ന പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 5 ശനിയാഴ്ച വൈകുന്നേരം 7 30 ന് ‘ആർപ്പോ ഇർറോ…ഇര്‍റോ’ എന്ന പേരില്‍ മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ ഒരുക്കുന്ന മെഗാ സ്റ്റേജ് ഷോ യിൽ നാടന്‍ പാട്ടു ഗായിക പ്രസീദ, ശ്രീനാഥ്, വയലിൻ പ്രതിഭ ലക്ഷ്മി എന്നിവരുടെ സംഗീത വിരുന്നും നാടന്‍ കല കളും നൃത്ത രൂപ ങ്ങളും അവതരി പ്പിക്കും എന്ന് ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഭാര വാഹി കള്‍ അറിയിച്ചു. (പ്രവേശനം സൗജന്യം)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

6 of 1956710»|

« Previous Page« Previous « ദർശന സാംസ്‌കാരിക വേദി ഓണാഘോഷം
Next »Next Page » സാംസ്കാരിക പ്രവർത്ത കർക്ക് ഇനി ദീർഘ കാല വിസ »



  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
  • മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine