
അല്‍ഐന്‍ : തണല്‍ സംസ്‌കാരിക വേദി യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സോഷ്യന്‍ സെന്ററില്‍ ‘ഡാന്‍സ് ഫെസ്റ്റ് -2012’ സംഘടിപ്പിക്കുന്നു. ജനുവരി 20, 27 തീയതി കളിലാണ് മത്സരങ്ങള്‍ നടക്കുക. 12 വയസിന് താഴെയുള്ളവര്‍ ജൂനിയര്‍ വിഭാഗ ത്തിലും മുകളി ലുള്ളവര്‍ സീനിയര്‍ വിഭാഗ ത്തിലുമായിരിക്കും മത്സരിക്കുക. ഒരു ടീമില്‍ അഞ്ച് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ആകാവു ന്നതാണ്. മലയാളം, തമിള്‍, ഹിന്ദി ഭാഷകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഗാന ങ്ങള്‍ക്ക് ചുവടൊപ്പിച്ച സിനിമാറ്റിക്ക് ഡാന്‍സു കളാണ് ടീമുകള്‍ അവതരി പ്പിക്കേണ്ടത്.
ഡാന്‍സ് ഫെസ്റ്റ്- 2012 വിജയിപ്പി ക്കുവാനായി കാസിം ചാവക്കാട്, സത്താര്‍ നീലേശ്വരം, അമീര്‍ കലാഭവന്‍ എന്നിവര്‍ ഓര്‍ഗനൈസര്‍മാരായുള്ള കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. വിജയികള്‍ക്ക് പുരസ്‌കാരങ്ങളും ഒരു ലക്ഷം ഇന്ത്യന്‍ രൂപ യുടെ ക്യാഷ് പ്രൈസു കളുമാണ് സമ്മാനിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 050 722 40 50, 050 753 03 92 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.



അബുദാബി : കല അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്താനോ ല്‍ഘാടനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച കഥകളി ‘ലവണാസുര വധം’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ അരങ്ങേറി. കേരളീയം 2010 എന്ന പേരില്‍ അവതരിപ്പിച്ച കല പ്രവര്‍ത്ത നോല്‍ഘാടന ത്തില്‍ കലാ നിലയം ഗോപി ആശാനും സംഘവും ഒരുക്കിയ കഥകളി കൂടാതെ കേളി, തായമ്പക, വിവിധ നൃത്യ നൃത്ത്യങ്ങള്‍ എന്നിവയും അരങ്ങേറി.
അബുദാബി : വ്യത്യസ്തമായ ഒരു കലാ വിരുന്ന് “ധ്വനി തരംഗ് ” ഇന്ന് രാത്രി (7-05-2010) 8.30ന് കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും . സംഗീത രംഗത്തെ അതുല്യ പ്രതിഭകള്‍ ആയ ഡോ. നന്ദിനി മുത്തു സ്വാമി , പണ്ഡിറ്റ് തരുണ്‍ ഭട്ടാചാര്യ , അഭിഷേക് ബസു എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷന്‍ സംഗീത സംഗമവും , ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്ത രൂപങ്ങളുമായി ചന്ദന വിക്രമ സിംഗെ യും സംഘവും, ഭാരതത്തിന്റെ തനത് കലാ രൂപങ്ങളുമായി സമുദ്ര ആര്‍ട്സിലെ കലാ കാരന്മാരും ചേര്‍ന്ന് ‘ധ്വനി തരംഗ് ‘ അവിസ്മരണീയമാക്കി തീര്‍ക്കുന്നു.
മഹാ കവി കുമാരനാശാന്റെ വീണപൂവ് എന്ന വിശ്വ പ്രസിദ്ധ കവിതയെ അടിസ്ഥാനമാക്കി പ്രൊഫ. ഗോപാല കൃഷ്ണന്‍ എഴുതി, അജയ ഘോഷ് സംവിധാനം ചെയ്ത “ശ്രീഭുവിലസ്ഥിര” എന്ന നൃത്ത സംഗീത നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ ഇന്ന് (ഏപ്രില്‍ 16 വെള്ളിയാഴ്ച) രാത്രി 9 മണിക്ക് അവതരിപ്പിക്കും. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘ശ്രീഭുവിലസ്ഥിര’ എന്ന നാടകം, അബുദാബി സോഷ്യല്‍ ഫോറം ആണ് സംഘടിപ്പിക്കുന്നത്.

























