മസ്കറ്റ് : സുല്‍ത്താന്‍ ഖാബൂസ് കാണിച്ച പാത യിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കും എന്ന് പുതിയ ഭരണാധി കാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സഈദ്. സമാധാന ത്തി ന്റെയും ഐക്യത്തി ന്റെയും പാത ഒമാൻ പിന്തുടരും. ആഗോള രാഷ്ട്രീയത്തിൽ സമാ ധാന ത്തിന്റെ പക്ഷത്ത് ആയി രിക്കും ഒമാന്റെ സ്ഥാനം. നശീ കരണ ത്തിന്റെ സമീപനം നമുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് 40 ദിവസ ത്തെ ഔദ്യോഗിക ദുഃഖാ ചരണം സമാപിച്ച തിനു ശേഷം പുതിയ ഭരണാധി കാരി സുല്‍ ത്താന്‍ ഹൈതം ബിന്‍ താരീഖ് രാജ്യത്തെ അഭി സംബോ ധന ചെയ്യു കയാ യിരുന്നു
ഭരണം ഏറ്റെടുത്ത ശേഷം ആദ്യ മായി ട്ടാണ് സുല്‍ത്താന്‍ ഹൈതം പൊതു ജന ങ്ങളെ അഭിമുഖീ കരി ക്കുന്നത്.
ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ മതി യായ നടപടികൾ എടുക്കും. നിയമ ങ്ങളും ഭരണ നടപടി ക്രമങ്ങളും കർമ്മ പദ്ധതി കളും നവീ കരിക്കും. ആധു നിക വല്‍ക്ക രണ ത്തിന്റെ ഭാഗ മായി വിദ്യാ ഭ്യാസം, ശാസ്ത്രം, വികസനം എന്നി വക്ക് പ്രഥമ പരി ഗണന നൽകും.
സർക്കാർ മേഖല യിലെ തൊഴിൽ സമ്പ്രദായം നവീ കരിക്കും. രാജ്യത്തെ യുവ തലമുറ യിൽ പരമാ വധി പേരെ ഉൾ ക്കൊള്ളി ക്കുന്ന വിധത്തിൽ ആയിരിക്കും ഇൗ നവീകരണം.
തുല്യത, സ്വാതന്ത്ര്യം എന്നിവ യെ മാനിക്കുന്ന നിയമ വ്യവസ്ഥ കളുള്ള രാജ്യത്താണ് താമസി ക്കുന്നത് എന്നത് സ്വദേശി കൾക്കും വിദേശി കൾക്കും അഭിമാനിക്കാവുന്ന കാര്യ മാണ്.
എല്ലാ വിഭാഗം ആളുകളു ടെയും ആത്മാഭി മാനവും ആവിഷ്കാര സ്വാത ന്ത്ര്യ വും സംരക്ഷിക്കുന്ന രാജ്യം തന്നെയാണ് ഒമാൻ എന്നും അദ്ദേഹം വ്യക്തമാക്കി.
-Image Credit : Oman News Agency