വിസകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി

April 15th, 2020

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram

അബുദാബി : യു. എ. ഇ. താമസ – സന്ദര്‍ശക വിസകള്‍, എമിറേറ്റ്സ് ഐ. ഡി. (തിരിച്ചറിയല്‍ കാര്‍ഡ്) പ്രവേശന പെര്‍മിറ്റുകള്‍ എന്നിവയുടെ കാലാവധി 2020 ഡിസംബര്‍ വരെ നീട്ടി. കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ എടുത്ത തീരുമാനമാണിത്.

2020 മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി തീര്‍ന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നും ഫെഡറല്‍ അഥോറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റി സണ്‍ഷിപ്പ് അധി കൃതര്‍ അറിയിച്ചു.

ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള വരുടെ വിസാ – ഐ. ഡി. കാലാവധി യും മാര്‍ച്ച് ഒന്നിന് ശേഷം അവസാനി ക്കുന്നു എങ്കില്‍ ഡിസംബര്‍ വരെ നീട്ടി നല്‍കും.

എല്ലാ രാജ്യങ്ങളും യാത്രാ വിലക്ക് ഏർപ്പെടു ത്തിയ പശ്ചാത്തല ത്തില്‍ രാജ്യ ത്തിന്ന് അക ത്തും പുറത്തും കുടുങ്ങിയ എല്ലാ വർക്കും ആശ്വാസം പകരുന്ന താണ്യു. എ. ഇ. അധികൃതരുടെ ഈ പുതിയ തീരുമാനം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന വരെ കൊണ്ടു പോകാത്ത രാജ്യ ങ്ങൾക്ക് എതിരെ കര്‍ശ്ശന നടപടി

April 13th, 2020

uae-ministry-of-human-resources-and-emiratisation-mohre-ePathram

അബുദാബി : കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ രാജ്യ ത്തേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടു പോകാന്‍ മാതൃ രാജ്യങ്ങള്‍ തയ്യാറാകണം എന്ന് യു. എ. ഇ.

ഈ സാഹചര്യത്തില്‍ സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ല എങ്കില്‍ അത്തരം രാജ്യങ്ങളു മായുള്ള തൊഴില്‍ കരാര്‍ പുനഃ പ്പരിശോധി ക്കുകയും അവർക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ട യില്‍ മാറ്റം വരുത്തേണ്ടി വരും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി-സ്വദേശി വൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൊവിഡ്- 19 വൈറസ് ബാധിതര്‍ അല്ലാത്ത പ്രവാസി കളെ അവരുടെ നാട്ടില്‍ എത്തി ക്കുവാന്‍ തയ്യാറാണ് എന്ന് യു. എ. ഇ. അധികൃതര്‍ വിവിധ രാജ്യ ങ്ങളുടെ സ്ഥാനപതി കാര്യാ ലയ ങ്ങളെ അറിയിച്ചിരുന്നു എങ്കിലും പല രാജ്യ ങ്ങളും ഇതിനോട് പ്രതികരി ച്ചിട്ടില്ല.

ഇത്തരം രാജ്യങ്ങളു മായുള്ള തൊഴില്‍ കരാറുകള്‍ പുനഃ പ്പരിശോധിക്കും. എന്നാൽ ഏതൊക്കെ രാജ്യ ങ്ങൾക്ക് എതിരെയാണ് നടപടി ഉണ്ടാവുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റെസിഡന്‍സ് വിസ ക്കാര്‍ക്ക് പ്രവേശന കലാവധി രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു

April 4th, 2020

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram

ദുബായ് : സാധുവായ യു. എ. ഇ. വിസ കളോടെ ഇപ്പോള്‍ രാജ്യ ത്തിന് പുറത്തുള്ള എല്ലാവരുടേയും യു. എ. ഇ. യിലേ ക്കുള്ള പ്രവേശനം രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ രണ്ട് വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ച കൂടി പ്രവേശനം ദീര്‍ഘി പ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി എന്നുള്ള വിവരം ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

ഇവരുടെ വിസ യുടെ കാലാവധി ഈ സമയത്ത് അവസാനിച്ചാലും വിസ റദ്ദാവുകയില്ല. സാധുവായ റെസിഡന്‍സി വിസ യുള്ളവരും ഇപ്പോള്‍ രാജ്യത്തിനു പുറത്തുള്ള വരുമായ ആളുകള്‍ പുതിയ സേവന ത്തിന്ന് ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് വിദേശ കാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊറോണ : മുന്‍ കരുതല്‍ നടപടി കള്‍ ലംഘിച്ചാല്‍ വന്‍ തുക പിഴ

March 28th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി ക്വേറന്റൈന്‍ അടക്കമുള്ള നിര്‍ദ്ദേശ ങ്ങള്‍ ലംഘിച്ചാല്‍ യു. എ. ഇ. യില്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കും. പൊതു സ്ഥലങ്ങളില്‍ മെഡിക്കല്‍ മാസ്‌കുകള്‍ ധരിക്കാതെ ആളു കള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലി ക്കാത്ത വരിൽ നിന്നും കാറു കളില്‍ മൂന്നില്‍ കൂടു തല്‍ ആളു കള്‍ കയറിയാലും 1000 ദിര്‍ഹം പിഴ ഈടാക്കും.

അബുദാബി പോലീസിന്റെ വെബ് സൈറ്റ് വഴി അപേക്ഷ നല്‍കി അനുമതി കിട്ടിയവര്‍ മാത്രമേ വാഹനം കൊണ്ട് പുറത്ത് ഇറങ്ങാന്‍ പാടുള്ളൂ.

അനാവശ്യ കാരണങ്ങളില്‍ പുറത്ത് ഇറങ്ങുന്ന വരില്‍ നിന്നും 2,000 ദിര്‍ഹം പിഴ ഈടാക്കും. മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യ സാധന ങ്ങള്‍ വാങ്ങുന്ന വരേയും ജോലി ആവശ്യാര്‍ത്ഥം പുറത്തിറങ്ങുന്ന വര്‍ക്കും ഇളവ് നല്‍കും.

കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിനും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തു ന്നതിന്നു വേണ്ടി യു. എ. ഇ. സ്വീകരിച്ച പ്രതിരോധ – മുന്‍ കരുതലിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്റര്‍ പുതിയ നേതൃത്വ ത്തില്‍

March 16th, 2020

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ (കെ. എസ്. സി.) പുതിയ ഭരണ സമിതി നിലവിൽ വന്നു.

വി. പി. കൃഷ്ണകുമാർ (പ്രസിഡണ്ട്), ലൈന മുഹമ്മദ് (ജനറൽ സെക്രട്ടറി), സി. കെ. ബാലചന്ദ്രൻ (ട്രഷറര്‍), റോയ് വർഗ്ഗീസ് (വൈസ് പ്രസിഡണ്ട്), എ. എല്‍. സിയാദ് (ഓഡിറ്റർ) എന്നിവരാണ് 2020 – 2021 വര്‍ഷത്തെ കമ്മിറ്റി യിലെ പ്രധാന ഭാരവാഹികള്‍.

എസ്. മണിക്കുട്ടൻ, നാരായണൻ നമ്പൂതിരി, കെ. കെ. ശ്രീവൽസൻ, അബ്ദുൽ ഗഫൂർ, എം. ശശികുമാർ, എ. അബൂബക്കര്‍, നിർമ്മൽ തോമസ്, അക്ബർ അലി, ജമാൽ മൂക്കുതല, ഫിറോസ് ചാലിൽ, ഇ. എസ്. ഉബൈദ് എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊറോണ : പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി
Next »Next Page » ഷോപ്പിംഗ് മാളു കള്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine