കൺസോൾ ചാവ ക്കാട് : ദുബായ് – നോർത്തേൺ എമിരേറ്റ്സ് കമ്മിറ്റി രൂപ വൽക്കരിച്ചു

March 24th, 2019

chavakkad-console-medical-trust-hakkim-imbark-ePathram
ദുബായ് : ചാവക്കാട് താലൂക്ക് അടിസ്ഥാന ത്തില്‍ പ്രവ ര്‍ ത്തി ക്കുന്ന കൺസോൾ മെഡി ക്കൽ ട്രസ്റ്റ്‌ പ്രവർ ത്തക രുടെ കൂട്ടായ്മ ദുബായിൽ രൂപീകരിച്ചു.

നിർദ്ധനരായ വൃക്ക രോഗി കൾക്ക് സൗജന്യ മായി ഡയാ ലിസിസും അനുബന്ധ ചികി ത്സയും ബോധ വത്ക രണ ക്ലാസ്സു കളും നൽകി വരുന്ന കൂട്ടായ്മയാണ് ചാവ ക്കാട് കേന്ദ്ര മായി പ്രവർ ത്തി ക്കുന്ന കൺ സോൾ.

ദുബായ് എവർ ഫൈൻ റസ്റ്റോറ ന്റിൽ ചേർന്ന യോഗ ത്തില്‍ യു. എ. ഇ. കോഡി നേറ്റർ മുബാറക് ഇംബാർക്ക് അദ്ധ്യ ക്ഷത വഹിച്ചു.

മുഖ്യ അതിഥി ആയി എത്തി ച്ചേർന്ന കൺ സോൾ ഗ്ലോബൽ കോഡി നേറ്റർ ഹക്കീം ഇംബാർക്ക് കൺ സോളി ന്റെ പ്രവർത്തന ങ്ങളെ കുറിച്ച് വിശദീ കരി ക്കുകയും ചെയ്തു.

chavakkad-console-dubai-committee-mubarak-imbark-ePathram

ദുബായ് – നോർത്തേൺ എമിരേറ്റ്സ് കമ്മിറ്റി യുടെ ഭാര വാഹി കളായി ആഷിഫ് റഹ്‌മാൻ (പ്രസിഡണ്ട്), സുനിൽ കൊച്ചൻ (വൈസ് പ്രസി ഡണ്ട്), അബ്ദുൽ റഹ്‌മാൻ ഇ. പി. ( ജനറൽ സെക്ര ട്ടറി), ഷാജ ഹാൻ സിങ്കം (ജോയി ന്റ് സെക്രട്ടറി), ഫൈസൽ താമരത്ത് (ട്രഷറർ), ഹാറൂൺ അസീസ് (ജോയിന്റ് ട്രഷറർ), സാദിഖലി (കൺ വീനർ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരുമ ഒരുമനയൂർ പ്രസിഡണ്ട് ഗഫൂർ ചീനൻ, നമ്മൾ ചാവക്കാട് സൗഹൃദ കൂട്ടായ്മ യുടെ ഭാര വാഹി കളായ അബൂബക്കർ, ഷാജി എം. അലി, അഭിരാജ് പൊന്നരാ ശ്ശേരി, ബ്ലഡ്‌ ഡോണേ ഴ്സ് ഫോറം കേരള കോഡി നേറ്റർ ഉണ്ണി പുന്നാര, നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസികളിലെ ഹൃ​ദ​യ ആരോ​ഗ്യം : ബോ​ധ​ വ​ത്​​ക​ര​ണ​ ത്തി​ന്നായി​ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു

March 23rd, 2019

alain-burjeel-walkathon-ePathram
അബുദാബി : ഹൃദയാരോഗ്യ സംരക്ഷണ ത്തിൽ വ്യായാമ ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു ജന ബോധ വൽ ക്കരണം ലക്ഷ്യ മാക്കി അല്‍ ഐന്‍ ബുർജീൽ റോയൽ ആശുപത്രി യും വി. പി. എസ്. ഹെൽത്ത് കെയറും അൽ ഐൻ പൊലീസ്, അൽ ഐൻ നഗര സഭ എഫ്. സി. ക്ലബ്ബ്, എന്നിവ യുടെ സഹ കരണ ത്തോടെ അൽ ജഹ്ലി പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചു.

യു. എ. ഇ. സര്‍ക്കാ റിന്റെ സഹി ഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി വൈകുന്നേരം അഞ്ചു മണി ക്ക് മൂന്നു കിലോ മീറ്റർ നീള ത്തിൽ ഒരുക്കിയ വാക്കത്തോണില്‍ മുന്നൂ റോളം പേര്‍ സംബ ന്ധിച്ചു. അൽ ഐൻ എഫ്. സി. ഫാൻസ് അസോസ്സി യേഷൻ മാനേജർ അഹ്മദ് അൽ കഅബി ഫ്ലാഗ് ഓഫ് ചെയ്തു.

alain-burjeel-walkathon-for-heath-awareness-ePathram

ഏറ്റവും നല്ലൊരു വ്യായാമമാണ് നടത്തം. പതി വായു ള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വല മാക്കു കയും ആരോ ഗ്യ ത്തോടെ ഇരിക്കാന്‍ സഹാ യിക്കുകയും ചെയ്യും.

ശാരീരികവും മാനസി കവും വൈകാരിക വുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും എന്ന് വി. പി. എസ്. അൽ ഐൻ റീജിയണൽ ഡയറ ക്ടർ ഡോക്ടർ അരുൺ മേനോൻ വ്യക്തമാക്കി.

മാനസിക സമ്മർ‌ദ്ദം നേരിടുന്ന വരാണ് പ്രവാ സി കളില്‍ കൂടുതല്‍ പേരും. ദിവസവും രാവിലെയോ വെെകു ന്നേരമോ നട ക്കുന്നത് മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും.

മാത്രമല്ല ശരീര ത്തിലെ ഇന്‍സു ലിന്റെ ശരി യായ ഉപ യോഗം പഞ്ച സാര യുടെ അളവ് അനു യോജ്യ മായ നില യിലാ ക്കുവാന്‍ ഇത് സഹാ യിക്കും.

സ്ത്രീ കള്‍ക്ക് ഗര്‍ഭ കാലത്ത് അനുഭവ പ്പെടുന്ന തളര്‍ ച്ചയും ക്ഷീണ വും മറ്റ് പ്രശ്‌ന ങ്ങളും കുറ ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. പ്രതിരോധ ശേഷി വർദ്ധി പ്പിക്കു വാനും തുമ്മൽ, ജല ദോഷം എന്നിവ വരാ തിരി ക്കാനും നടത്തം വളരെ ഗുണം ചെയ്യും എന്നും ഡോക്ടർ അരുൺ മേനോൻ പറഞ്ഞു.

ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗ മായി അൽ ഐനിലെ വിവിധ കമ്പനി ജീവന ക്കാരുടെ ആരോഗ്യ പരി രക്ഷ ഉറപ്പു വരുത്തും എന്നും അധി കൃതർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുധീർ കുമാർ ഷെട്ടിക്ക് യാത്രയയപ്പ്

March 21st, 2019

sudhir-kumar-shetty-epathram
അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാ മിക് സെന്റ റിൽ വിവിധ സംഘടന കൾ ചേർന്ന് യാത്ര യയപ്പ് നൽകി. മൂന്ന് പതിറ്റാണ്ടായി അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ത്ത് നിറ സാന്നിദ്ധ്യ മാണ് വൈ. സുധീർ കുമാർ ഷെട്ടി.

ലാളിത്യവും, വിനയവും, പുഞ്ചിരിയും കൊണ്ട് ജന ഹൃദയ ങ്ങളിൽ കാരുണ്യ ത്തിന്റെ മുഖ മാ യിമാറിയ സുധീർ കുമാർ, യു. എ. ഇ. യിലെയും നാട്ടിലേയും നിര വധി സംഘ ടന കളുടെ വിജയ കര മായ പ്രവർ ത്തന ത്തിന് നൽകിയ സഹായ ങ്ങൾ വിലമതി ക്കാൻ കഴി യാത്തത് തന്നെ എന്ന് യാത്രയയപ്പ് യോഗ ത്തിൽ സംബ ന്ധിച്ച വർ അഭി പ്രായ പ്പെട്ടു.

abudhabi-sunni-centre-farewell-part-to-sudhir-shetty-ePathram

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിന് വേണ്ടി പ്രസിഡണ്ട് പി. ബാവഹാജി, ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, സംസ്ഥാന കെ. എം. സി. സി. പ്രസി ഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്ര ട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, സുന്നി സെന്റർ വർക്കിംഗ് പ്രസി ഡണ്ട് ഹാരിസ് ബാഖവി, ജനറൽ സെക്ര ട്ടറി അബ്ദുല്ല നദ് വി, എസ്. കെ. എസ്. എസ്. എഫ്. ജന റൽ സെക്ര ട്ടറി ശാഫി വെട്ടി ക്കാട്ടിരി എന്നി വരും വിവിധ ജില്ലാ- മണ്ഡലം – മേഖല കെ. എം. സി. സി. കമ്മിറ്റി കളും സുധീർ കുമാർ ഷെട്ടിക്ക് ഉപഹാ രങ്ങൾ സമ്മാ നിച്ചു.

-kmcc-farewell-part-to-sudhir-shetty-ePathram

പ്രവാസി കളും സഹപ്രവർത്തകരും നൽകിയ പിന്തുണ യാണ് യു. എ. ഇ. എക്സ് ചേഞ്ച് എന്ന സ്ഥാപന ത്തി ന്റെ വളർ ച്ചക്ക് കാരണം എന്നും മറുപടി പ്രസംഗ ത്തിൽ സുധീർ ഷെട്ടി പറഞ്ഞു.

മുൻ എം.പി അബ്ദുസമദ് സമദാനി ടെലിഫോൺ വഴി ആശംസ സന്ദേശം നേർന്നു. കബീർ ഹുദവി പ്രാർത്ഥന നിര്‍വ്വഹിച്ചു.

വിവിധ സംഘ ടനാ സാരഥി കളായ എ. കെ. ബീരാൻ കുട്ടി, ടി. എ. നാസർ, യു. അബ്ദുല്ല ഫാറൂഖി തുടങ്ങി യ വരും സാമൂഹ്യ പ്രവർത്ത കരായ കെ. കെ. മൊയ്തീൻ കോയ, ഉസ്മാൻ കരപ്പാത്ത്, എം ഹിദായ ത്തുള്ള , ടി. കെ. അബ്ദു സലാം, എം. പി. എം. റഷീദ്, വി. പി. കെ. അബ്ദുല്ല, അഷറഫ് പൊന്നാനി, അബ്ദുൾ റഹി മാൻ തങ്ങൾ, ബാസിത്ത് കായക്കണ്ടി, സാബിർ മാട്ടൂൽ വി. ടി. വി. ദാമോ ദരൻ, പി. കെ. അഹമ്മദ്, അസീസ് കാളി യാടൻ, സമീർ തൃക്കരി പ്പൂർ തുടങ്ങി യവർ ആശം സ കൾ നേർന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

‘ലയ ഇമോഷൻസ്’ മ്യൂസിക് ബാൻഡി നു വര്‍ണ്ണാഭ മായ തുടക്കം

March 19th, 2019

team-ssrl-laya-emotions-ePathram
ദുബായ് : സംഗീത പ്രേമികളുടെ ആഗോള സൗഹൃദ കൂട്ടായ്മ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റ റി ന്റെ നേതൃ ത്വ ത്തിൽ രൂപ വൽ ക്കരിച്ച ‘ലയ ഇമോ ഷൻസ്’ മ്യൂസിക് ബാൻഡി ന്റെ ഉദ്ഘാടനം വര്‍ണ്ണാ ഭമായ പരി പാടി ക ളോടെ ദുബായ് കറാമ സെന്ററിൽ നടന്നു.

laya-emotions-music-band-lighting-ePathram

കലാ സാംസ്കാരിക രംഗ ങ്ങളി ലെ വിവിധ മേഖല കളിൽ പ്രവർ ത്തി ക്കുന്ന പ്രമുഖരും ‘സപ്ത സ്വര രാഗ ലയ’ കോഡി നേറ്റർ മാരും ചേർന്ന് ദീപം തെളിയിച്ച തോടെ ലയ ഇമോഷൻസ് ബാൻഡിനു തുടക്ക മായി.

ഗാന രചയി താവും സംഗീത സംവി ധായ കനു മായ സുബൈർ തളിപ്പറമ്പ്, അഭി നേതാവ് സെബി ജോർജ്ജ്, ഗായിക യും ടെലി വിഷന്‍ അവ താരക യുമായ സാനി പ്രദീപ്, ഇ – പത്രം കറ സ്പോണ്ടന്റ് പി. എം. അബ്ദുൽ റഹിമാൻ എന്നി വർ മുഖ്യ അതി ഥികൾ ആയിരുന്നു.

saptha-swara-raga-laya-ssrl-laya-emotions-music-band-ePathram

അംഗങ്ങളായ രശ്മി സുഷിൽ രചനയും ചാൾസ് സൈമൺ സംഗീതവും നിർവ്വഹിച്ച ‘സപ്ത വർണ്ണ ങ്ങളാൽ യു. എ. ഇ.’ എന്ന ഗാനം ബാൻഡിലെ കുഞ്ഞു ഗായിക, മൂന്നു വയസ്സു കാരി അനീനാ അനൂപ്, ഗൗരവ് ശ്രീജി ത്ത്, അനൂജ ചന്ദ്രന്‍, സൂര്യാ കേശവ്, അപര്‍ണ്ണ ശ്രീജിത്ത്, ബിജി മോള്‍, ബിനോയ് പള്ളി ക്കുന്നേല്‍, അബ്ദുൽ സമദ്, പ്രശാന്ത് നായർ, അഭയ്, ബിജോയ് കേശവൻ, രജീഷ് മണി, സിനാജ്, അനീഷ്, ബിജോ എരു മേലി എന്നി വര്‍ ചേർന്ന് അവതരിപ്പിച്ചു.

ssrl-laya-emotions-group-song-ePathram

തുടര്‍ന്ന് ലയ ഇമോഷൻസ് ബാൻഡ് സംഗീത നിശ യും ജയ്സണ്‍ ചാലക്കുടി യുടെ മിമിക്രി എന്നിവ അര ങ്ങേറി.

സ്റ്റാലിൻ മലമാരി, ജയൻ വെൺകുഴി എന്നിവർ ഓർക്കസ്ട്രക്കു നേതൃത്വം നൽകി.  വൈശാഖ് അവ താര കന്‍ ആയി.

ദുബായ് കറാമാ സെന്റ റില്‍ തിങ്ങി നിറഞ്ഞ വിവിധ ദേശക്കാരായ സംഗീത ആസ്വാദകര്‍ക്ക് ഇടവേള കളി ല്ലാതെ രണ്ടര മണി ക്കൂര്‍ നേരം ആസ്വാദ്യ കരമാം വിധം ഒരുക്കിയ ഒരു വിരുന്ന് ആയിരുന്നു. അഡ്മിന്‍ രാജേഷ് റാബി യുടെ നേതൃത്വ ത്തില്‍ പ്രോഗ്രാം വളരെ ചിട്ട യോടെ അരങ്ങേറി.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുടിയേറ്റ ക്കാരെ സംരക്ഷി ച്ചാൽ പിഴ : മുന്നറി യിപ്പു മായി അധികൃതര്‍

March 19th, 2019

jail-prisoner-epathram
ദുബായ്: രാജ്യത്ത് അനധികൃത മായി കുടിയേ റിയ വരെ സംര ക്ഷി ക്കുന്ന വർക്ക് 1,00 000 ദിർഹം പിഴ ചുമത്തും. ഇത്തര ക്കാരെ സംര ക്ഷി ക്കുക മാത്രമല്ല, അവരെ ജോലി ക്ക് നിയമി ക്കുകയോ ചെയ്യു ന്ന വർക്ക് എതിരെ യും കര്‍ശ്ശന നടപടി കള്‍ ഉണ്ടാവും എന്ന് ദുബായ് ജനറൽ ഡയറ ക്ട റേറ്റ് ഓഫ് റസി ഡൻസി ആൻഡ് ഫോറി നേഴ്സ് അഫ യേഴ്സ് (ദുബായ് എമി ഗ്രേഷൻ) അധി കൃതർ മുന്നറി യിപ്പ് നൽകി.

അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസ – കുടി യേറ്റ രേഖ കൾ ശരിയാ ക്കുവാനും പിഴയോ ശിക്ഷാ നട പടി കളോ കൂടാതെ തന്നെ വിസ സ്റ്റാറ്റസ് ശരി യാക്കു വാനു മായി കഴിഞ്ഞ വർഷം യു. എ. ഇ. യിൽ പൊതു മാപ്പ് പ്രഖ്യാ പിച്ചിരുന്നു.

കാരുണ്യവർഷ മായി രാജ്യം ആചരിച്ച സായിദ് വർഷ ത്തിന്റെ ഭാഗ മായി രുന്നു അഞ്ചു മാസ ക്കാലം നീണ്ടു നിന്ന പൊതു മാപ്പ്. ഈ അവസരം ഉപ യോഗ പ്പെടു ത്താതെ ഇനിയും അന ധികൃത മായി ഇവിടെ തങ്ങുന്ന വർക്ക് എതിരെ കടുത്ത നടപടി കൾ ഉണ്ടാകും എന്നും രാജ്യ ത്തിന്റെ നിയമ വ്യവ സ്‌ഥകൾ അംഗീ കരി ക്കാ തെ ഇവിടെ തങ്ങുന്നത് ഏറെ ഗൗരവ ത്തോടെ യാണ് കാണുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി
Next »Next Page » സ്വദേശി വത്കരണം ശക്തമാക്കുന്നു »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine