എക്സ്‌പോ 2020 : ഇന്ത്യ ക്കാർക്ക് വിസ സൗജന്യം

January 19th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : യു. എ. ഇ. യുടെ എക്സ്‌പോ 2020 യിൽ ഭാഗ മാകു വാന്‍ എത്തുന്ന ഇന്ത്യ ക്കാർക്ക് എന്‍ട്രി വിസ സൗജന്യം ആക്കുവാന്‍ യു. എ. ഇ. സർക്കാർ തീരു മാനി ച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. കേരളാ സോഷ്യൽ സെന്റര്‍ യുവ ജനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായി രുന്നു അദ്ദേഹം.

യു. എ. ഇ. യിലുള്ള 35 ലക്ഷത്തിലധികം ഇന്ത്യ ക്കാരില്‍ – 15 ലക്ഷ ത്തിൽ അധികം പേര്‍ മലയാളി കളാണ്. യു. എ. ഇ. യുടെ വ്യാവ സായിക വാണിജ്യ രംഗത്ത് എന്ന പോലെ കലാ – സാമൂഹിക – സാംസ്‌കാരിക മണ്ഡല ങ്ങ ളിലും ശ്രദ്ധേയമായ പ്രവർ ത്തന ങ്ങളാണ് മലയാളി സമൂഹം കാഴ്ച വെക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമൂഹ ത്തിന്റെ പൂർണ്ണ സഹ കരണവും പങ്കാളിത്തവും യു. എ. ഇ. സർ ക്കാറിന്റെ എല്ലാ പ്രവർ ത്തന ങ്ങളിലും ഉണ്ടാവും എന്നും എക്‌സ്‌പോ 2020 ൽ ഇന്ത്യ യുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

യു. എ. ഇ. പൗരന്മാര്‍ക്ക് ഇന്ത്യയി ലേക്കു പോകുവാന്‍ e വിസ (വിസ ഓണ്‍ അറൈവല്‍) സംവിധാനം നില വില്‍ വന്നതിനെ കുറിച്ചും അദ്ദേഹം സാന്ദര്‍ഭി കമായി സൂചിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

January 12th, 2020

oman-sultan-qaboos-bin-said-ePathram
മസ്കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയ ത്തില്‍ ചികിത്സ യിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേര മാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി യുടെയും ഏക മകൻ. 1940 നവംബര്‍ പതി നെട്ടിന് ഒമാനിലെ സലാലയില്‍ ജനനം.

ബുസൈദി രാജ വംശ ത്തിന്റെ എട്ടാമത്തെ സുല്‍ ത്താന്‍ ആയി 1970 ജൂലായ് 23 ന് ഖാബൂസ് ബിന്‍ സഈദ് അധി കാരം ഏറ്റു.

തുടർന്ന് അദ്ദേഹം സലാല യില്‍ നിന്നും മസ്കറ്റിലേക്ക് മാറുകയും ചിതറിക്കിടന്ന ഒമാനിലെ ഗ്രാമ ങ്ങളെയും നഗര ങ്ങളെയും ഒരു കുട ക്കീഴിൽ കൊണ്ടു വരികയും രാജ്യ പുരോഗതി ക്കായി ‘മസ്‌കറ്റ് ആന്‍ഡ് ഒമാന്‍’ എന്നുള്ള രാജ്യ ത്തിന്റെ പേര്‍ ‘സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍’ എന്നാക്കി മാറ്റുകയും ചെയ്തു.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണ ത്തെ തുടര്‍ന്ന് സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രി യായി രുന്ന ഹൈതം ബിൻ താരീഖ് അൽ സഈദ്  പുതിയ ഭരണാധി കാരി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക്

January 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
അബുദാബി : യു. എ. ഇ. യില്‍ ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക് നല്‍കും എന്ന് മന്ത്രി സഭാ തീരുമാനം. എല്ലാ രാജ്യ ക്കാർക്കും 5 വർഷം വരെ കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ യായിരിക്കും ലഭി ക്കുക.

മറ്റു ടൂറിസ്റ്റ് വിസ കൾ ലഭിക്കുന്നതിന് നില വിലുള്ള മാനദണ്ഡം തന്നെയാവും  ഈ വിസക്കും ഉണ്ടാവുക. എന്നാല്‍ ഈ വിസ യില്‍ വരുന്ന വർക്ക് മെഡിക്കൽ ഇന്‍ഷ്വ റന്‍സ് വേണ്ടി വരും എന്നാണ് സൂചന.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാ രിയു മായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, പുതിയ ടൂറിസ്റ്റ് വിസ സംവി ധാനത്തെ ക്കുറിച്ച് ട്വിറ്ററി ലൂടെ വിശദീകരിച്ചു.

ആറു മാസം തുടർച്ചയായി തങ്ങാന്‍ യു. എ. ഇ. യിൽ തങ്ങാൻ കഴിയുന്ന രീതിയില്‍ ആയിരിക്കും ദീര്‍ഘ കാല സന്ദര്‍ശക വിസ സംവിധാനം എന്നും അറിയുന്നു. നിലവില്‍ മുപ്പതു ദിവസം (ഷോര്‍ട്ട് ടൈം വിസ), 90 ദിവസം (ലോംഗ് ടൈം വിസ) എന്നി ങ്ങനെ യാണ് ടൂറിസ്റ്റ് വിസ നൽകി യിരുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ദുബായില്‍ എത്തിയത് 20 ലക്ഷ ത്തോളം ആളുകള്‍

January 2nd, 2020

new-year-celebration-at-dubai-burj-khalifa-ePathram
ദുബായ് : പുതുവത്സരാഘോഷത്തിന് ഇത്തവണ ദുബായില്‍ എത്തിയത് 20 ലക്ഷത്തോളം ആളുകള്‍ എന്ന് റിപ്പോര്‍ട്ട്. നഗരം ആഘോഷ രാവ് ആയി മാറിയ കരിമരുന്നു ദൃശ്യ വിസ്മയം വീക്ഷിക്കുവാനായി10 ലക്ഷം പേർ എത്തിയ തായും കണക്കുകള്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും ദുബായില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഗ്ലോബൽ വില്ലേജ്, കൂടാതെ ബുർജ് അൽ അറബ്, അൽ സീഫ്, ദ ബീച്ച് തുടങ്ങിയ 25 സ്ഥലങ്ങളില്‍ ആയിട്ടായിരുന്നു ആഘോഷം.

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വർണ്ണാഭമായ പുതു വത്സരാ ഘോഷം സംഘടിപ്പിച്ച ടീമിനെ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തൂം അഭിനന്ദിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാബു രാജ് & പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ് 2019 അജ്മാനിൽ

December 5th, 2019

ms-baburaj-epathram
അജ്‌മാൻ : പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ അറേബ്യ ഷാർജ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പി ക്കുന്ന സംഗീത സംഗമം ‘എം. എസ്. ബാബു രാജ് – പീർ മുഹമ്മദ്‌ ഗോൾഡൻ ഹിറ്റ്‌സ്’ എന്ന പ്രോഗ്രാം 2019 ഡിസം ബർ 6 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചു നടക്കും എന്ന് സംഘാടകർ അറിയിച്ചു.

ishal-arabia-stage-peer-mohammed-ePathram

സൂഫി സംഗീത ത്തിലൂടെ ശ്രദ്ധേയനായ പ്രവാസ ലോകത്തെ ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് മുഖ്യ അതിഥി യായി സംബന്ധിക്കും. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യും.

കൂടാതെ ഇശൽ അറേബ്യ ടീ മിന്റെ സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, ക്ലാസിക്കൽ ഡാൻസ്, ഒപ്പന കോൽക്കളി എന്നിവ അരങ്ങേറും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എം. സി. സി. മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധിക്ക്
Next »Next Page » ശൈഖ് മുഹമ്മദ് ബിന്‍ സായിദ് : അറബ് മേഖല യിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine