ദുബായ് : ഇന്ത്യ യില്‍ സ്ഥിര താമസ ക്കാര്‍ക്കു മാത്രമേ ആധാര്‍ എടുക്കുവാന്‍ പാടുള്ളൂ എന്നതാണ് നില വിലു ള്ള നിയമം.
പ്രവാസികള്‍ ആധാര്‍ എടുക്കുന്നത് നിയമ വിരുദ്ധം എന്നാണു യു. ഐ. ടി. എ .ഐ. യുടെ സി. ഇ. ഒ. അഭയാ ഭുഷന്‍ പാണ്ഡെ പറഞ്ഞത്.
എന്നാല്‍, അവധിക്കു നാട്ടിൽ എത്തിയ പ്രവാസികള്‍ വിവിധ സേവന ങ്ങള്‍ക്ക് അധി കാരി കളെ സമീപിക്കു മ്പോഴാണ് ആധാര്‍ അനി വാര്യം ആണെന്നു അറിയുന്നത്.
ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഗ്യാസ് കണക്ഷന്‍, എന്‍ട്രന്‍സ് പരീക്ഷ, ഇന്‍കം ടാക്‌സ് റിട്ടേണ്‍ എന്നിവ ക്ക് എല്ലാം തന്നെ ആധാര്‍ കാര്‍ഡ് ചോദി ക്കുന്നു. ഇതോടെ എല്ലാ വരും ആധാര്‍ എടുക്കാന്‍ നെട്ടോട്ടം ഓടുക യാണ്.
സ്വത്തു സംബന്ധമായ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാനും മ്യൂച്വൽ ഫണ്ടില്‍ ചേരുവാനും രാജ്യത്ത് ഡിസംബര്‍ മുതല്‍ ആധാര്‍ നിര്‍ബന്ധം ആയിരി ക്കുകയാണ്. ഈ കാര്യങ്ങള്‍ സാധിക്കണം എങ്കില്‍ ആധാര്‍ അനി വാര്യ മായ തിനാല്‍ നിയമ വിരുദ്ധമാണ് എന്നറി ഞ്ഞിട്ടും നിര വധി പ്രവാസി കള്‍ ആധാര്‍ എടുക്കുക യാണ്.
പ്രവാസി കള്‍ ആയിരിക്കെ തങ്ങള്‍ സ്വദേശികൾ ആണെന്നു തെറ്റായ സത്യവാങ്മൂലം നല്‍കി യതില്‍ ആശങ്ക യുള്ളവരും നിരവധി യാണ്. ഇങ്ങിനെ യുള്ള അവ്യക്തത കള്‍ നീക്കാനുള്ള ഏക പ്രതി വിധി പ്രവാസി കള്‍ ഉള്‍പ്പെടെ യുള്ള എല്ലാ ഇന്ത്യന്‍ പൗര ന്മാര്‍ക്കും ആധാര്‍ ലഭ്യ മാക്കുക എന്നതാണ്.
2016 ജനുവരി യില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പ്രവാസി കള്‍ക്കും ആധാര്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്ക പ്പെടുന്നുണ്ട് എന്നു പ്രഖ്യാ പിച്ചി രുന്നു.
ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അതില്‍ ഒരു തീരു മാനവും ആയിട്ടില്ല. പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ഞാന്‍ അയച്ച നിവേദന ത്തില്‍ ഇന്ത്യ യിലെ 98 ശതമാനം ജന ങ്ങളും ഇതിനകം ആധാര്‍ എടുത്തു കഴിഞ്ഞിരിക്കെ ഏതു സമയത്തും ഇന്ത്യ യിലേക്കു തിരിച്ചു വരേണ്ട വരായ പ്രവാസി കള്‍ക്കും ആധാര്‍ നല്‍കാന്‍ തീരു മാനിക്കണം എന്ന് അപേക്ഷി ച്ചിട്ടുണ്ട്.
വിദേശ ത്തുള്ള എല്ലാ സംഘടന കളും ഏക സ്വര ത്തില്‍ ഇക്കാര്യം ആവശ്യ പ്പെട്ടാല്‍ സര്‍ക്കാര്‍ അനു കൂല തീരു മാനം എടുക്കും എന്നുറപ്പാണ്.
- കെ. വി. ഷംസുദ്ധീന്‍ പുരസ്കാരം
- ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍
- പുകവലി ഉപേക്ഷിച്ച് പ്രതിവര്‍ഷം 2520 ദിര്‍ഹം സമ്പാദിക്കുക: കെ. വി. ഷംസുദ്ധീന്‍
- ‘പ്രവാസിയും നിക്ഷേപവും’ ചങ്ങാത്തം സാമ്പത്തിക ബോധവത്കരണ ക്ലാസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യ സേവനം, സാമ്പത്തികം