അബുദാബി : ചങ്ങരംകുളം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ചങ്ങാത്തം ചങ്ങരംകുളം ഒരുക്കുന്ന പഠന ക്ലാസ്സില്‍ ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്പദ മാക്കി കെ. വി. ഷംസുദ്ധീന് സംസാരിക്കുന്നു.
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ ജനുവരി 6 വ്യാഴാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന ഈ പഠന ക്ലാസ്സ് , പ്രവാസി യുടെ വരുമാനവും സമ്പത്തും ശ്രദ്ധയോടെ യും സുരക്ഷിത മായും വിനിയോഗി ക്കുകയും നിക്ഷേപിക്കു കയും ചെയ്യേണ്ട തിന്റെ പ്രസക്തിയെ ക്കുറിച്ച് ഏവരെയും ബോധവല്കരിക്കാന് കൂടിയാണ്.
പ്രമുഖ ധനകാര്യ വിദഗ്ധനും പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനും ബര്‍ജീല്‍ സെക്യൂരിറ്റീസ് ഡയറക്ടറു മായ കെ. വി. ഷംസുദ്ധീന് തയ്യാറാക്കി അവതരിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടി യുടെ 221 – ആമത് വേദി കൂടിയാണ് പഠന ക്ലാസ്സ്. ഇതിലേക്ക് എല്ലാ പ്രവാസി സുഹൃത്തു ക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സാമൂഹ്യ സേവനം, സാമ്പത്തികം