തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച

December 17th, 2015

logo-thayyil-family-meet-2015-ePathram
ദുബായ് : തയ്യില്‍ കുടുംബാംഗ ങ്ങളുടെ യു. എ. ഇ. യിലെ ഒത്തു ചേരല്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് ദുബായ് ഖിസൈസിലെ നെല്ലറ റെസ്റ്റോ റന്റില്‍ വെച്ച് നടക്കും.

കേരളത്തിലെ പ്രമുഖ കുടുംബ മായ തയ്യില്‍ കുടുംബം, നാട്ടില്‍ വിവിധ ജില്ല കളിലും ഗള്‍ഫ്‌ രാജ്യ ങ്ങളിലും ‘തയ്യില്‍ ഫാമിലി ഓര്‍ഗനൈസേഷന്‍ – ടി. എഫ്. ഒ’ എന്ന പേരില്‍ തയ്യില്‍ കുടുംബ സംഗമം നടന്നു കൊണ്ടിരി ക്കുകയാണ്. ഇതിന്‍റെ ഭാഗ മായിട്ടാണ് യു. എ. ഇ. യിലെ ഒത്തു ചേരല്‍ ദുബാ യില്‍ സംഘടി പ്പിച്ചി രിക്കുന്നത്. എല്ലാ തയ്യില്‍ കുടും ബാംഗ ങ്ങളും പങ്കെടുക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 554 6756, 055 – 455 8591

- pma

വായിക്കുക: , ,

Comments Off on തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച

ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

December 15th, 2015

indira-gandhi-veekshanam-forum-sheikh-zayed-merit-award-2015-ePathram
അബുദാബി : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാര ങ്ങള്‍ കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു.

അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്ന് പത്താം തര ത്തിലും പന്ത്രണ്ടാം തര ത്തിലും ഉയര്‍ന്ന വിജയം നേടിയ കുട്ടി കളെ യാണ് പുര സ്‌കാരം നല്‍കി ആദരിച്ചത്. കേരള, സി. ബി. എസ്. സി. വിഭാഗ ങ്ങളില്‍ നിന്നായി 140 കുട്ടികള്‍ പുരസ്‌കാര ത്തിന് അര്‍ഹരായി.

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി, ബ്രൈറ്റ് റൈഡേഴ്‌സ്, ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, ഔവര്‍ ഓണ്‍ സ്‌കൂള്‍ എന്നീ സ്‌കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത് ഥികളാണ് പുരസ്‌കാര ങ്ങള്‍ ഏറ്റു വാങ്ങിയത്. മാതൃ ഭാഷയെ പ്രോത്സാഹി പ്പിക്കുന്ന തിന്റെ ഭാഗ മായി പത്തിലും പ്ലസ് ടുവിലും മലയാള ത്തില്‍ എ പ്ലസ് വാങ്ങിയ കുട്ടി കളെയും പുരസ്‌കാരം നല്‍കി ആദരിച്ചു.

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ചു. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗവും എമിറേറ്റ്‌സ് വുമണ്‍സ് ബിസിനസ് കൗണ്‍സില്‍ ബോര്‍ഡ് അംഗ വുമായ റീദ് ഹമദ് ഖമീസ് അല്‍ ഷരിയാനി അല്‍ ദാഹിരി മുഖ്യാതിഥി ആയി രുന്നു.

ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍ മുഖ്യ പ്രഭാഷണം ചെയ്തു. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. സുഹറ കുഞ്ഞ ഹമ്മദ് സ്വാഗതവും റീജ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

December 14th, 2015

yuva-kala-sandhya-2015-kanam-rajendran-ePathram
ദുബായ് : യുവ കലാ സാഹിതി സംഘടിപ്പിച്ച യുവ കലാ സന്ധ്യ 2015 സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേള നത്തില്‍ സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എം. എല്‍. എ.പി.രാജു, യുവ കലാ സാഹിതി സെക്രട്ടറി വിനയ ചന്ദ്രന്‍, വില്‍സണ്‍ തോമസ്, അജി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യുവ കലാ സാഹിതി ദുബായ് യൂണിറ്റ് നടത്തിയ നാടക രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രദീപ് മണ്ടൂര്‍, രണ്ടാം സമ്മാനം നേടിയ ജിഷ അഭിനയ എന്നിവര്‍ക്ക് കാനം രാജേന്ദ്രന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. യുവ കലാ സാഹിതി യുടെ മുതിര്‍ന്ന അംഗം വേണു ഗോപാല്‍, ആദ്യ കാല ഭാര വാഹി ഷക്കീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. വി. വിനോദന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. ജയശീലന്‍ കൊല്ലം സ്വാഗതവും ജോണ്‍ ബിനോ കാര്‍ലോസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച ‘പാട്ടിന്റെ പാലാഴി’ എന്ന സംഗീത നിശയില്‍ പ്രമുഖ ഗായകരായ പന്തളം ബാലന്‍, സുമി അരവിന്ദ്, ലേഖ അജയ്, ഫിറോസ് മാറഞ്ച്ചേരി എന്നിവര്‍ അണി നിരന്നു. ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോ യുവ കലാ സന്ധ്യയെ കൂടുതല്‍ മികവുറ്റ താക്കി.

- pma

വായിക്കുക: , , , , ,

Comments Off on യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്

December 14th, 2015

minister-ibrahim-kunju-orumanayoor-kmcc-ePathram
അബുദാബി : നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യാ – യു. എ. ഇ. ബന്ധം കൂടുതല്‍ സുദൃഢം ആക്കുന്നതില്‍ പ്രവാസികള്‍ പ്രധാന പങ്കു വഹിച്ചതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്.

അബുദാബി ഒരുമനയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ ഇരുപതാമത് വാര്‍ഷിക ആഘോഷവും യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളും ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞ്.

കേരളത്തിന്റെ പുരോഗതിക്ക് കാരണം പ്രവാസി കളുടെ വിയര്‍പ്പാണ്. കേരള ത്തിന് ഉന്നത നിലവാര മുള്ള ജീവിത സാഹചര്യം സമ്മാനിച്ച പ്രവാസി കളോട് കേരളം കടപ്പെട്ടി രി ക്കുന്ന തായും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ റസാഖ് ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, അഷ്‌റഫ് പള്ളി ക്കണ്ടം, നസീര്‍ ബി. മാട്ടൂല്‍, ശുക്കൂറലി കല്ലുങ്ങല്‍, ഡോ. ഷബീര്‍ നെല്ലിക്കോട്, ഇ. പി. മൂസഹാജി, കെ. കെ. മൊയ്തീന്‍ കോയ, ഇര്‍ഷാദ് ഇഖ്ബാല്‍, കുഞ്ഞി മുഹമ്മദ് മുട്ടില്‍, പി. കോയ എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ ഒരുമനയൂര്‍ സ്വാഗതവും ഷജീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്

നാടക സൗഹൃദം ‘സഖ്‌റാം ബൈന്‍ഡര്‍’ വേദി യിൽ എത്തിക്കുന്നു

December 12th, 2015

sakharam-binder-in-ksc-drama-fest-2015-ePathram
അബുദാബി : വിജയ്‌ ടെണ്ടുൽക്കറുടെ ‘സഖ്‌റാം ബൈന്‍ഡര്‍’ എന്ന നാടകം യു. എ. ഇ. യില്‍ അവതരി പ്പിക്കുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടകോല്‍ സവ ത്തി ലാണ് ഡിസംബര്‍ 15 ന് രാത്രി 8 മണിക്ക് ‘സഖ്റാം ബൈന്‍ഡ‍ര്‍’ അബു ദാബി നാടക സൗഹൃദം ഈ നാടകം അരങ്ങിൽ എത്തിക്കുന്നത്. പ്രവാസി നാടക പ്രവര്‍ത്തകന്‍ ഇസ്‌കന്ദര്‍ മിര്‍സ യാണ് നാടകം സംവിധാനം ചെയ്തിരി ക്കുന്നത്.

nataka-sauhrudham-sakharam-binder-ksc-drama-fest-ePathram

പുരുഷാധിപത്യ ത്തിന്റെ നേര്‍ ചിത്രവും അടിച്ച മര്‍ത്ത പ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വ ത്തിന്റെ ധാര്‍മ്മിക രോഷവും അവരുടെ സ്വത്വത്തെ തിരിച്ച റിഞ്ഞ് ചെറുത്തു നില്പു  മായ ഈ  മറാത്ത നാടകം മലയാള ത്തിലേക്ക് മൊഴി മാറ്റം നടത്തി യാണ് അവതരി പ്പിക്കുന്നത്.

ഒട്ടനവധി വേദി കളില്‍ അവതരി പ്പിക്ക പ്പെടുകയും ഏറെ ചര്‍ച്ച ചെയ്യ പ്പെടുകയും ചെയ്തിട്ടുള്ളതാണ് ഈ നാടകം. ആധുനിക നാടക ലോക ത്തില്‍ പുതിയ സങ്കേത ങ്ങളുടെ സൃഷ്ടാവ് കൂടി യാണ് വിജയ്‌ ടെണ്ടുൽകര്‍. ഏറെ എതിര്‍പ്പു കളും ഭരണ കൂടത്തിന്‍റെ കടും പിടുത്ത വും അതി ജീവിച്ചാണ് ഈ നാടകം ഇന്ത്യന്‍ മനസു കളില്‍ ഇടം പിടിച്ചതും ലോക ത്തിന്‍റെ ശ്രദ്ധ നേടി യതും. വര്‍ഷ ങ്ങള്‍ക്ക് മുമ്പ് തന്നെ, ജാതീയ തയെ ചോദ്യം ചെയ്യുന്ന ‘സഖ്റാം ബൈന്‍ഡ‍ര്‍’ അന്നും ഇന്നും പ്രസക്ത മാണ്. ഇന്ത്യന്‍ നാടക വേദി യോടുള്ള ആദരമാണ് ഈ അവതരണം.

ഇതിനകം പത്തിലേറെ മികച്ച നാടക ങ്ങള്‍ അവതരി പ്പിക്കുകയും പ്രവാസ നാടക രംഗത്ത് തങ്ങളു ടേതായ സംഭാവനകള്‍ നല്‍കു കയും മികച്ച നടന്മാ രേയും മറ്റു പിന്നണി പ്രവര്‍ത്ത കരേയും അബുദാബി യിലെ കലാ രംഗ ത്ത് പരിചയ പ്പെടുത്തിയ നാടക പ്രേമി കളുടെ കൂട്ടായ്മ യാണ് നാടക സൗഹൃദം.

സതീഷ് കെ. സതീഷ് ഒരുക്കിയ  അവള്‍, ഇസ്കന്ദര്‍ മിര്‍സ യുടെ ഗോസ്റ്റ്, സുവീരന്‍ ഒരുക്കിയ ആയുസ്സിന്‍റെ പുസ്തകം, മനോജ് കാന യുടെ പിരാന, സുവീര ന്റെ നാഗമണ്ഡല, ജെയിംസ് എലിയാ യുടെ  ഞായറാഴ്ച എന്നീ നാടക ങ്ങള്‍ മുന്‍ വര്‍ഷ ങ്ങളി ലെ മല്‍സര ങ്ങളില്‍ നാടക സൗഹൃദം അവത രി പ്പിച്ച് കാണി കളുടെ പ്രശംസ യും പുരസ്കാര ങ്ങളും നേടിയിരുന്നു.

നാടക സൗഹൃദ ത്തിന്റെ ദുബായ് പുഴ, മതിലു കള്‍ ക്കപ്പുറം, ‘ദി ഗോസ്റ്റ്‌’ തുടങ്ങിയ നിരവധി നാടക ങ്ങള്‍ ഇസ്‌കന്ദര്‍ മിര്‍സ സംവിധാനം ചെയ്ത് അവതരി പ്പിച്ചിട്ടുണ്ട്.

* ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’

* “ദുബായ് പുഴ” അബുദാബിയില്‍

* പുതിയ അനുഭവമായി “ദുബായ് പുഴ”

* അബുദാബി നാടക സൌഹൃദം യാത്രയയപ്പ്

* നാടക സൗഹൃദ ത്തിന്റെ ‘ജുവൈരയുടെ പപ്പ’

* കേരളാ സോഷ്യല്‍ സെന്ററില്‍ നാടകോത്സവം

- pma

വായിക്കുക: , , , ,

Comments Off on നാടക സൗഹൃദം ‘സഖ്‌റാം ബൈന്‍ഡര്‍’ വേദി യിൽ എത്തിക്കുന്നു


« Previous Page« Previous « ഹെറിറ്റേജ് ഫെസ്‌റ്റിവൽ മൂന്നാഴ്‌ച കൂടി ഉണ്ടാവും
Next »Next Page » സണ്‍റൈസ് സ്കൂളിന്റെ ആന്വൽ ഡേ ആഘോഷിച്ചു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine