അബുദാബി : ശക്തി തിയേറ്റേഴ്‌സ് പുതിയ ഭരണ സമിതി നിലവില്‍ വന്നു. കേരളാ സോഷ്യൽ സെന്ററിൽ നടന്ന ശക്തിയുടെ മുപ്പത്തി ആറാമത് വാർഷിക സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ആയി കെ. ടി. ഹമീദ്, ജനറൽ സെക്രട്ടറി യായി ഗോവിന്ദന്‍ നമ്പൂതിരി, ട്രഷറർ സി. എൽ. സിയാദ് എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി സലീം ചോലമുഖത്ത് (വൈസ് പ്രസിഡന്റ്), പ്രകാശ് പള്ളിക്കാട്ടില്‍ (ജോയിന്റ്റ് സെക്രട്ടറി), ജമാല്‍ മൂക്കുതല (സാഹിത്യ വിഭാഗം), രവി കല്ലിയോട്ട് (കല), വിനോദ്, അരുണ്‍ (കായികം), ഷോബി (ജീവ കാരുണ്യം), നിഷാം (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനം എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി. പി. കൃഷ്ണകുമാര്‍ സ്വാഗതവും കെ. ടി. ഹമീദ് നന്ദിയും പറഞ്ഞു.