അബുദാബി : മാധ്യമ ശ്രദ്ധ നേടുന്നതിനായി ചിലര്‍ മഹാത്മാ ഗാന്ധി യെ അപ കീര്‍ത്തി പ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കുന്നു എന്നുള്ളത് അപലപനീയം എന്ന് അബുദാബി ഗാന്ധി സാഹിത്യ വേദി.
മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവന യാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ലോകം മുഴുവന്‍ ആദരിക്കുന്ന ഗാന്ധിജി യെ സ്വന്തം രാജ്യ ത്തുള്ളവര്‍ തന്നെ അപമാനിക്കു കയാ ണ്. അഹിംസ അധിഷ്ഠിത മായ നവീന സമര മുറ യിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത മഹാത്മജി യുടെ സമര മുറയെ ലോകം അത്ഭുത ത്തോടെ യാണ് ഇന്നും നോക്കി ക്കാണുന്നത്.
ചരിത്ര പ്രസിദ്ധമായ ആ സമര മുറ തെറ്റായിരുന്നു എന്നും രക്ത രൂക്ഷിത മായ സമര മായിരുന്നു സ്വീകരി ക്കേണ്ടി യിരുന്നത് എന്നുമുള്ള കട്ജുവിന്റെ അഭിപ്രായം തികഞ്ഞ അജ്ഞത യാണ്.
ഗാന്ധിജിയെ ബ്രിട്ടിഷ് ചാരനായും ചിത്രീകരിക്കുന്ന പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കല്‍ ആണെന്നും വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവന കള്‍ക്ക് നേരെ ഉത്തര വാദിത്തപ്പെട്ടവര്‍ കണ്ണടക്കുന്നത് വേദനാ ജനകം ആണെന്നും ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരനും ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദും പറഞ്ഞു.