പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

August 26th, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ ഉടൻ തന്നെ എംബസിയിലോ കോണ്‍സുലേറ്റിലോ എത്തിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. എംബസി യിലോ കോണ്‍സുലേറ്റി ലോ എത്തിച്ചേരു വാന്‍ കഴിയുന്നവര്‍ നേരിട്ട് അധികൃതരുടെ കയ്യിലും അതിനു സാധിക്കാത്തവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും ഏല്‍പ്പിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇതോടൊപ്പം പാസ്സ്പോർട്ട് നഷ്ടപ്പെട്ടവരും വിവരം എംബസിയെ അറിയിക്കണം. ഇത് സംബന്ധിച്ചു അടുത്ത കാലത്തായി നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. പാസ്സ്പോർട്ട് കണ്ടു കിട്ടുന്നവർ എംബസിയിലോ കോണ്‍സുലേറ്റിലോ വിവരം അറിയിച്ചാല്‍ മാത്രമേ വിവരം അവകാശി കളെ അറിയിക്കുവാന്‍ കഴിയുക യുള്ളു.

യു. എ. ഇ. യിലെ നിയമം അനുസരിച്ച് പോലീസ് സ്റ്റേഷനിലും പരാതി നല്‍കേണ്ടതുണ്ട്. പത്ര പരസ്യം വഴി ഇത് പൊതു ജന ങ്ങളെയും അറിയിക്കണം. അതിന് ശേഷ മാണ് പകരം പാസ്സ്പോര്‍ട്ടിന് നയ തന്ത്ര കാര്യാലയ ത്തില്‍ അപേക്ഷി ക്കേണ്ടത്.

നഷ്ടപ്പെട്ട പാസ്സ്പോര്‍ട്ടിന് പകരം എങ്ങിനെ അപേക്ഷിക്കണം എന്ന് പോലും പലർക്കും അറിയില്ല. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മലയാളം അടക്കമുള്ള പ്രധാന ഭാഷ കളിൽ എംബസ്സി യുടെ വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മാത്രമല്ല വെബ്സൈറ്റിൽ എംബസ്സി യുമായി ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്.

കളഞ്ഞു കിട്ടിയ പാസ്‌പോര്‍ട്ട് ചിലര്‍ ദുരുപയോഗം ചെയ്യുന്ന തായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ യുള്ള ബോധ വത്കരണം ശക്തി പ്പെടുത്തും എന്നും എംബസി അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

കാലാവസ്ഥാ വ്യതിയാന ത്തിന്റെ മുന്നറിയിപ്പായി മഴ

August 26th, 2014

rain-in-alain-on-august-ePathram
അല്‍ ഐന്‍ : കനത്ത ചൂടിന് ആശ്വാസമായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ഹരിത നഗര മായ അല്‍ ഐനിലും പരിസര ങ്ങളിലും കഴിഞ്ഞ ദിവസ ങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ശക്തമായ മഴയും കാറ്റും മൂലം നിരവധി സ്ഥല ങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വാഹന ങ്ങള്‍ക്കും വീടു കള്‍ക്കും കേടു പാടുകള്‍ സംഭവിച്ചിരുന്നു. കടകളുടെയും മറ്റും ബോര്‍ഡുകള്‍ നിലം പതിച്ചു. ശക്ത മായ മഴയില്‍ റോഡുകളിലും റൌണ്ട് എബൌട്ടുകളിലും വെള്ളം നിറഞ്ഞു. ദൂരക്കാഴ്ച കുറഞ്ഞ തിനാല്‍ വാഹന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ച യോള മായി വീശി ക്കൊണ്ടിരിക്കുന്ന ശക്ത മായ പൊടിക്കാറ്റ് ജന ജീവിതം ദുസ്സഹമാക്കുന്നുണ്ട്. മഴ പെയ്ത തോടെ രാജ്യത്തെ കാലാവസ്ഥ യില്‍ കാര്യ മായ മാറ്റം വന്നു.

മുന്‍ വര്‍ഷ ങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ചൂട് കൂടുതല്‍ ശക്ത മായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴ ചൂടിനു ആശ്വാസം പകരുന്ന തോടൊപ്പം കാലവസ്ഥ യിലുള്ള മാറ്റവും സൂചിപ്പിക്കുന്നു.

- pma

വായിക്കുക: ,

Comments Off on കാലാവസ്ഥാ വ്യതിയാന ത്തിന്റെ മുന്നറിയിപ്പായി മഴ

ഹോം ഫോർ ഓണം : ഗോൾഡ്‌ 101.3 എഫ്. എം. ഓണപ്പരിപാടി

August 26th, 2014

gold-1013-fm-epathram
ദുബായ് : ഈ ഓണക്കാലം കുടുംബ ത്തോടൊപ്പം ആഘോഷി ക്കാനായി പ്രവാസി മലയാളി കൾക്ക് അവസരം ഒരുക്കി ക്കൊണ്ട് യു. എ. ഇ. യിലെ പ്രമുഖ മലയാളം റേഡിയോ സ്റ്റേഷനായ ഗോൾഡ്‌ 101.3 എഫ്. എം. പ്രത്യേക ഓണം പരിപാടി നടത്തുന്നു.

‘ഹോം ഫോർ ഓണം’ എന്ന പേരിലുള്ള പരിപാടി യിൽപങ്കെടു ക്കുന്നതിന് ‘ഗോൾഡ്‌ ഓണം’ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് (GOLD ONAM) 6883 എന്ന നമ്പറി ലേക്ക് എസ്. എം. എസ്. അയക്കണം.

തെരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കൾക്ക് കുടുംബ ത്തോടൊപ്പം ഓണം ആഘോഷി ക്കുന്നതിന് സൗജന്യ റിട്ടേണ്‍ ടിക്കറ്റ് സമ്മാന മായി ഗോൾഡ്‌ എഫ് എം റേഡിയോ നല്കും.

യു. എ. ഇ. യിൽ ആദ്യ മായിട്ടാണ്‌ ഒരു റേഡിയോ സ്റ്റേഷൻ നാട്ടിൽ ഓണം ആഘോഷി ക്കുന്നതിന് ശ്രോതാക്കൾക്ക് വിമാന ടിക്കറ്റ്‌ സമ്മാനമായി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ – 06 74 65 000

- pma

വായിക്കുക: , , , ,

Comments Off on ഹോം ഫോർ ഓണം : ഗോൾഡ്‌ 101.3 എഫ്. എം. ഓണപ്പരിപാടി

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു

August 26th, 2014

airport-passengers-epathram

അബുദാബി : കോഴിക്കോട് കരിപ്പൂർ അന്താരാഷ്‌ട്ര വിമാന ത്തവള ത്തിൽ നിന്നും ഷാർജ യിലേക്ക് ആഗസ്റ്റ്‌ 18ന് യാത്ര ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് യാത്ര ക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു. വൈകുന്നേരം 5 മണിക്ക് ലാന്റ് ചെയ്ത വിമാന ത്തിൽ നിന്നാണ് ബാഗ് നഷ്ട പ്പെട്ടത്.

അബുദാബി യിൽ എഞ്ചിനിയറിംഗ് കണ്‍സൽട്ടൻസി ഉദ്യോഗസ്ഥ നായ മലപ്പുറം കോട്ടക്കൽ സ്വദേശി ഷബീറിന്റെ മകൾ ഫസ യുടെ ബാഗേജ് ആണ് നഷ്ടപ്പെട്ടത്.

ഇതു മായി ബന്ധപ്പെട്ട് ഷാർജ വിമാന ത്താവള ത്തിൽ ലോസ്റ്റ്‌ ആന്റ് ഫൗണ്ട് വകുപ്പിൽ പരാതി പ്പെട്ടപ്പോൾ ലഗേജ് ഷാർജ യിൽ എത്തിയിട്ടില്ല എന്നാണ് ലഭിച്ച മറുപടി. തുടർന്ന് എയർഇന്ത്യ എസ്ക്പ്രസ് ഒഫീസു കളുമായും, ഔദ്യോഗിക വെബ്സൈറ്റ് വിലാസവു മായും ബന്ധപ്പെട്ടപ്പോളും തൃപ്തികര മല്ലാത്ത മറുപടി യാണ് ഷബീറിന് ലഭിക്കുന്നത്.

നഷ്ടപ്പെട്ട ബാഗേജിൽ പ്രധാന ഡോക്യുമെന്റ്സ് അടക്കം അത്യാവശ്യ മുള്ള പലസാധന ങ്ങളും ഉണ്ടായതായി ഷബീർ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു

ഒഡേസ സത്യനെ അനുസ്മരിച്ചു

August 25th, 2014

odesa-sathyan-ePathram
അബുദാബി : കേരള ത്തിലെ ആദ്യത്തെ ജനകീയ സിനിമാ പ്രസ്ഥാന മായ ഒഡേസ മൂവീസിന്റെ അമരക്കാരൻ ഒഡേസ സത്യന്റെ സ്മരണാർത്ഥം സിനിമ കൊട്ടക ഫേസ്ബുക്ക്‌ കൂട്ടായ്മ അബുദാബി യിൽ അനുസ്മരണ യോഗം സംഘടി പ്പിച്ചു.

തികച്ചും ജന പക്ഷത്ത് നിൽക്കുകയും വലിയ സത്യ ങ്ങൾ വിളിച്ചു പറയാൻ ആത്മാർത്ഥ മായ ചെറിയ പിന്തുണ മതിയാകുമെന്ന് തെളിയിക്കുകയും തന്റെ ആത്മാർഥ മായ സമീപനം കൊണ്ട് മലയാള സിനിമാ ചരിത്ര ത്തിൽ ഇടം നേടിയ സത്യൻ, ജോണ്‍ എബ്രഹാം തുറന്നു വെച്ച വഴി യിലൂടെ ജീവിതാവസാനം വരെ സഞ്ചരിക്കുകയും, ഏക നായിട്ടും അതെ വഴി യിലൂടെ തന്നെ സഞ്ചരിക്കാൻ കാണിച്ച തന്റേടം തന്റെ വിപ്ലവ ജീവിതം പോലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ തായിരുന്നു എന്നും അതു തന്നെയാണ് ഒഡേസ സത്യനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത നാക്കുന്നത്‌ എന്നും യോഗം അഭിപ്രായപ്പെട്ടു.

കവി അയ്യപ്പനെ കുറിച്ചെടുത്ത ഡോക്യുമെന്ററി ഏറെ ശ്രദ്ധേയ മായിരുന്നു, വിശുദ്ധ പശു എന്ന ഡോക്യുമെന്ററി ഇറങ്ങാ നിരിക്കെ യാണ് സത്യൻ നമ്മോട് വിട പറഞ്ഞത്.

സിനിമ കൊട്ടക അഡ്മിൻ ഫൈസൽ ബാവ അനുശോചന സന്ദേശം വായിച്ചു, ടി കൃഷ്ണ കുമാർ അദ്ധ്യക്ഷനായിരുന്നു, ഒഡേസ ജോഷി അനുസ്മരണ പ്രഭാഷണം നടത്തി.

അജി രാധാകൃഷ്ണൻ അനുബന്ധ പ്രഭാഷണം നടത്തി, ചിത്രകാരൻ രാജീവ് മുളക്കുഴ ഒഡേസ സത്യന്റെ രേഖാ ചിത്രം വരച്ചു ടി പി അനൂപ്‌, പി എം അബ്ദു റഹ്മാൻ, ഈദ് കമൽ, സുമേഷ്, സിനി എന്നിവർ സന്നിഹിതരായിരുന്നു,

ജോണ്‍ എബ്രഹാമിന്റെ ചിത്ര ങ്ങളുടെ ഫെസ്റ്റിവൽ ഉടൻ തന്നെ നടത്തുമെന്ന് സിനിമ കൊട്ടക പ്രവർത്തകർ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഒഡേസ സത്യനെ അനുസ്മരിച്ചു


« Previous Page« Previous « അബുദാബിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു
Next »Next Page » ആവേശമുണർത്തിയ കലാലയം »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine