ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യത : ഡോ. കെ. സി. ചാക്കോ

February 2nd, 2014

suicide-prevention-camp-in-qatar-ePathram
ദോഹ : ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യത യാണ് എന്നും വ്യക്തി തല ത്തിലും സമൂഹ തല ത്തിലും ഉണ്ടാകുന്ന യുക്തമായ ഇടപെടലു കളിലൂടെ ആരോഗ്യ കര മായ മാറ്റം സാധ്യമാവും എന്നും ഡോ. കെ. സി. ചാക്കോ അഭിപ്രായപ്പെട്ടു.

അമാനുല്ല വടക്കാങ്ങര യുടെ ഏറ്റവും പുതിയ പുസ്തകമായ ‘ആത്മഹത്യാ പ്രതിരോധം എങ്ങനെ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുക യായിരുന്നു ഖത്തർ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ഡോ. കെ. സി. ചാക്കോ.

മാനസികവും ശാരീരികവും സാമ്പത്തിക വുമായ നിരവധി കാരണ ങ്ങളാണ് ആത്മഹത്യ യുടെ വ്യാപന ത്തിന് വഴി യൊരുക്കുന്നത്. പലപ്പോഴും ആത്മഹത്യാ പ്രവണത യുള്ളവര്‍ പല തര ത്തിലുള്ള ലക്ഷണ ങ്ങളും പ്രകടിപ്പിക്കും. ഈ ഘട്ട ത്തില്‍ സഹ പ്രവര്‍ത്ത കരും കൂടെ ജീവിക്കുന്ന വരും കുടുംബാംഗ ങ്ങളു മൊക്കെ വേണ്ട രീതി യില്‍ ഇട പെടുക യാണെങ്കില്‍ ജീവനൊടുക്കുന്ന തില്‍ നിന്നും മിക്ക വരേയും തടയാനാകും. പലപ്പോഴും സ്‌നേഹിതരുടെ ഒരു ഫോണ്‍ കോളിന് കൂട്ടു കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ആകും എന്ന താണ് അനുഭവം എന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ്ദം, നിരാശ, ജീവിത വീക്ഷണ മില്ലായ്മ, ശാരീരി കവും മാനസിക വുമായ രോഗ ങ്ങള്‍ മുതലായ പല കാരണ ങ്ങളും ആത്മഹത്യ യിലേക്ക് എത്തിക്കാമെന്നും പ്രതിരോധ പ്രവര്‍ത്തന ങ്ങളും ബോധ വല്‍ക്കരണ പരിപാടി കളും ഏറെ പ്രസക്ത മാണ് എന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ല പറഞ്ഞു. ജീവിത ത്തിന് വ്യക്ത മായ ലക്ഷ്യം ഉണ്ടെന്നും ലക്ഷ്യ ബോധവും ആത്മീയ ചിന്തയും ഏത് പ്രതിസന്ധി കളേയും തരണം ചെയ്യുവാന്‍ സഹായിക്കും എന്നും ഫോറ ത്തിന്റെ ബോധ വല്‍ക്കരണ പരിപാടി കളില്‍ ഈ പുസ്തകം സൗജന്യ മായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരി, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി സാദിഖ് ചെന്നാടന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ലക്കുട്ടി, ഹ്യൂമന്‍ റിസോര്‍സസ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ ആന്റണി, കെ. എം. സി. സി. സംസ്ഥാന സെക്രട്ടറി നിഅമതുല്ല കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡ്യൂമാര്‍ട്ടാണ് പുസ്‌ക ത്തിന്റെ പ്രസാധകര്‍.

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി ക്യാമ്പ്‌ വെള്ളിയാഴ്ച

February 2nd, 2014

thottavadi-prasakthi-environmental-camp-ePathram
അബുദാബി : കുട്ടികളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ ‘തൊട്ടാവാടി’ എന്ന പേരില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ഖാലിദിയ പാര്‍ക്കിലാണ് ക്യാമ്പ് നടക്കുക.

കേരള ത്തിലെ ചെടികള്‍ എന്ന വിഷയ ത്തിലുള്ള ക്ലാസ്, സസ്യ ങ്ങളുടെ പേരുകള്‍ ചേര്‍ത്തു വച്ച കളികള്‍, ഔഷധ സസ്യങ്ങള്‍, സസ്യ ങ്ങളെ തിരിച്ചറിയല്‍ എന്നീ വര്‍ക്‌ ഷോപ്പു കള്‍ എന്നിവ യാണ് ക്യാമ്പിലെ പ്രധാന ഇനങ്ങള്‍

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക രായ സുജിത്ത് നമ്പ്യാര്‍, പ്രസന്ന വേണു, ഫൈസല്‍ ബാവ, രമേശ് നായര്‍, ജാസ്സിര്‍ എരമംഗലം എന്നിവര്‍ നേതൃത്വം നല്കുന്ന ക്യാമ്പില്‍ പ്രവേശനം സൗജന്യ മായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മറ്റ് സമ്മാനങ്ങളും നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം ഷാര്‍ജയില്‍

January 30th, 2014

ഷാര്‍ജ : വടകര എന്‍ ആര്‍ ഐ ഫോറം ഷാര്‍ജ ചാപ്റ്റര്‍ സംഘടി പ്പിക്കുന്ന ‘വടകര മഹോത്സവം’ ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

കേരളാ കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. വ്യവസായ ലോകത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

‘ചരിത്രമുറങ്ങുന്ന കടത്തനാടിന്റെ വഴികളിലൂടെ’ എന്ന ദൃശ്യാവിഷ്കാരം, തിരുവാതിര, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ടമേളം, ഒപ്പന, ഇശല്‍ മേള തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക്: 050 63 971 02, 055 81 200 61

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്‌നേഹ സംഗമം മലയാളി സമാജ ത്തില്‍

January 30th, 2014

അബുദാബി : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ – അബുദാബി കമ്മിറ്റി, 2014 ജനുവരി 31 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ വെച്ച് സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.

കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദിഖ് പരിപാടി ഉത്ഘാടനം ചെയ്യും. കെ. പി. സി. സി. സെക്രട്ടറി പി. ടി. അജയ് മോഹന്‍ മുഖ്യാതിഥി യായിരിക്കും.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം യു. എ. ഇ. യിലെ കലാകാരന്മാര്‍ അണി നിരക്കുന്ന ഗാന മേള യും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി കളുടെ പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ തീരുമാനം എടുക്കും : ടി. പി. സീതാറാം

January 29th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യ ക്കാരുടെ വിവിധ പ്രശ്‌ന ങ്ങള്‍ പരിഹരിക്കാന്‍ എംബസ്സി ഇടപെടും എന്ന് ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം. അബുദാബി യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് നല്‍കിയ പ്രത്യേക അഭിമുഖ ത്തി ലാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞത്.

വിവിധ മേഖലയില്‍ കഷ്ടത അനുഭവിക്കുന്ന, വഞ്ചിക്ക പ്പെടുന്ന ഇന്ത്യ ക്കാരുടെ പ്രശ്‌ന ങ്ങള്‍ കേള്‍ക്കാനായി 24 മണിക്കൂറും എംബസ്സി തയ്യാറാണ്. പലപ്പോഴും എംബസി യുടെ സേവന ങ്ങള്‍ ഉപയോഗ പ്പെടുത്താന്‍ ആളുകള്‍ തയ്യാറാവുന്നില്ല. നേരിട്ടുള്ള ആശയ വിനിമയ ത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രായോഗിക തീരുമാനങ്ങള്‍ കൈ ക്കൊള്ളാനും സാധിക്കും.

എംബസിയുടെ ഔദ്യോഗിക സേവന വിവരങ്ങള്‍ ലഭ്യ മാകുന്ന വെബ്‌ സൈറ്റ് ഇന്ത്യ യിലെ പ്രാദേശിക ഭാഷ കളില്‍കൂടി ലഭ്യമാവുന്ന തര ത്തില്‍ ചിട്ടപ്പെടുത്തും. ഇത് ജന ങ്ങള്‍ക്ക് കൂടുതല്‍ എളുപ്പ ത്തില്‍ കാര്യങ്ങള്‍ മനസ്സി ലാകാന്‍ സഹായിക്കും.

കഷ്ടത അനുഭവി ക്കുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോവുന്നതിനും അവശ്യ കാര്യങ്ങള്‍ക്കും ഉള്ള പണം എംബസി യുടെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അനുവദിക്കും. അബുദാബി യിലെ സ്‌കൂള്‍ വിഷയ ത്തിലും മീന തുറമുഖത്തെ ഇന്ത്യന്‍ മത്സ്യ ത്തൊഴിലാളികളുടെ പ്രശ്‌ന ത്തിലും യു. എ. ഇ. അധികാരികളുമായി ചര്‍ച്ച ചെയ്തു തീരു മാനങ്ങള്‍ എടുക്കും.

യു. എ. ഇ. യില്‍ നിന്ന് ഇന്ത്യ യിലേക്കുള്ള കപ്പല്‍ ഗതാഗത ത്തിന്റെ സാധ്യതകള്‍ പഠിച്ച് ഷിപ്പിംഗ് കമ്പനി കളുമായി സംസാരിച്ച് വേണ്ടതായ തീരുമാനങ്ങള്‍ എടുക്കും. പ്രവാസി കളുടെ പ്രശ്‌നങ്ങളില്‍ മാധ്യമ ങ്ങള്‍ക്ക് ചെലുത്താനാവുന്ന സ്വാധീനം വളരെ വലുതാണ് എന്നും ജനക്ഷേമ പരമായ പ്രവര്‍ത്തന ങ്ങള്‍ക്ക് എംബസി യുമായി നേരിട്ട് ആശയ വിനിമയം നടത്തി ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പങ്കാളികളാവാം.

ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച മുഖാമുഖ ത്തില്‍ അബുദാബി യിലെ വിവിധ മാധ്യമ ങ്ങളുടെ പ്രതിനിധികളും എംബസ്സി യിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമ്രത കുമാര്‍, പവന്‍ കെ. റായ്, ആനന്ദ് ബര്‍ദന്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നാദാപുരത്ത്
Next »Next Page » കെ. എം. സി. സി. മദ്ഹു റസൂല്‍ പ്രഭാഷണം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine