ദുബായ് : മുപ്പത്തി എട്ടു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക് തിരിക്കുന്നു. കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശിയും അറക്ക പറമ്പില്‍ കുടുംബാംഗവു മായ ബാവ 15 വര്‍ഷത്തെ ബഹ്‌റൈന്‍ ജീവിതവും 23 വര്‍ഷത്തെ ദുബായ് വാസവും നേടി തന്ന സൌഹൃദ ങ്ങളും പൊതു ജീവിത ത്തിലെ മറക്കാനാവാത്ത അനുഭവ സമ്പത്തു മായിട്ടാണ് നാട്ടി ലേക്ക് മടങ്ങുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ബാവ, തൊഴില്‍ തേടി ദുബായില്‍ എത്തുന്നവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു.
വെള്ളാങ്ങല്ലൂര്‍ മഹല്ല് അസോസിയേഷന്‍ എന്ന പേരില്‍ രൂപികരിച്ച നാട്ടുകൂട്ടായ്മ യുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍നിര യില്‍ നിന്നിരുന്നു.
വിധവ കള്‍ക്കും ചികിത്സ ആവശ്യ മായ നിര്‍ദ്ധനരായവര്‍ക്കും എല്ലാ മാസവും പെന്‍ഷന്‍ പോലെ സാമ്പത്തിക സഹായം എത്തിക്കാനും ബാവ എന്നും ശ്രദ്ധിച്ചിരുന്നു.
കരൂപ്പടന്ന യിലെ ഉയര്‍ന്ന പ്രദേശമായ മുസാഫരി കുന്നിലെ വെള്ള ത്തിനു വേണ്ടി ബുദ്ധി മുട്ടുന്ന സാധാരണ ക്കാരായ ജന ങ്ങള്‍ക്ക് വേണ്ടി രണ്ടു ലക്ഷ ത്തോളം രൂപ ചെലവില്‍ ഇദ്ദേഹ ത്തിന്റെ നേതൃത്വ ത്തിലുള്ള കമ്മിറ്റി കുടി വെള്ള പദ്ധതി സ്ഥാപിക്കുക യുണ്ടായി. ശക്തമായ ഒരു കൂട്ടായ്മയുടെ വിപുല മായ പ്രവര്‍ത്തന ങ്ങള്‍ സ്വന്തം നാട്ടു കാര്‍ക്ക് ചെയ്തു വെച്ചാണ് ബാവ യുടെ മടക്കം.
ദുബായിലെ ഒരു പരസ്യ കമ്പനി യുടെ പി. ആര്‍. ഒ. ആയി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ബാവ മടങ്ങുന്നത്.
തൊഴില്‍ മേഖല തന്റെ ജീവകാരുണ്യ കര്‍മ മണ്ഡല ത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സൗകര്യം ഒരുക്കി. തന്റെ സ്‌പോണ്‍സര്‍മാര്‍ സഹോദര തുല്യ സ്‌നേഹം പകര്‍ന്നു നല്‍കി എന്നതാണ് അദ്ദേഹത്തിന് എടുത്തു പറയാനുള്ളത്.
സംഘടന പ്രവര്‍ത്തന ത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് സഹ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ വില പ്പെട്ട തായിരുന്നു അതിലൂടെ പലതും ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം തിരിച്ചു പോക്കിന് മധുരം നല്‍കുന്നു എന്ന് ബാവ പറഞ്ഞു.
സുലൈഖ യാണ് ഭാര്യ. ഷാര്‍ജ യില്‍ കണ്‍സല്‍ട്ടിംഗ് കമ്പനി യില്‍ ജോലി ചെയ്യുന്ന അസ്‌ലം മകനാണ്. സഫീറ, ഫാത്തിമ എന്നീ രണ്ട് പെണ്‍ മക്കളും ഇദ്ദേഹത്തിനുണ്ട്. ബാവ യുടെ ഫോണ്‍ നമ്പര്‍ : 050 -11 95 057
– അയച്ചു തന്നത് അഷ്‌റഫ് കൊടുങ്ങല്ലൂര്‍ – ദുബായ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, പ്രവാസി, സാമൂഹ്യ സേവനം