അബുദാബി : യു. എ. ഇ. യുടെ പൗരാണികതയും സാംസ്കാരിക പൈതൃകവും വിളിച്ചോതി ‘ഖസ്ര്‍ അല്‍ ഹുസ്ന്‍’ ഫെസ്റ്റിവലിന് വര്‍ണ്ണാഭമായ തുടക്കമായി.
അബുദാബി യുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അല്‍ മന്‍ഹാല്‍ പാലസില്‍ നിന്നും അല്‍ ഹുസ്ന്‍ കോട്ട യിലേക്ക് നടന്ന ഘോഷ യാത്ര യോടെ ‘ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സാംസ്‌കാരിക പൈതൃകോത്സവ ത്തിനു തുടക്കമായത്.
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കീരിട അവകാശിയും യു. എ. ഇ. സായുധ സേനയുടെ ഡപ്യുട്ടി കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഘോഷ യാത്രക്ക് നേതൃത്വം നല്‍കി.
ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സാംസ്‌കാരിക യുവ ജന ക്ഷേമ സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, ആഭ്യന്തര വകുപ്പ് മന്ത്രിയും ഉപ പ്രധാന മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാ വകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ മുന്‍ നിരയില്‍ അണി നിരന്നു.
വിവിധ എമിരേറ്റുകളിലെ ഭരണാധി കാരികള്‍, മന്ത്രിമാര്‍, മറ്റു രാജ കുടുംബാംഗങ്ങളും പൌര പ്രമുഖരും, ആയിരക്കണക്കിന് സ്വദേശി യുവാക്കളും വിദ്യാര്‍ത്ഥികളും ഘോഷയാത്ര യില്‍ സംബന്ധിച്ചു. പരമ്പരാഗത പോലീസ് വേഷ ങ്ങളും ഘോഷ യാത്രക്ക് മാറ്റ് കൂട്ടി. തുടര്‍ന്ന് പരമ്പരാഗത സാംസ്കാരിക – കലാ – സംഗീത -നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു.
അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റിയുടെ ആഭിമുഖ്യ ത്തിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സംഘടി പ്പിച്ചി രിക്കുന്നത്.
ദിവസവും വൈകീട്ട് നാലു മണി മുതല്‍ രാത്രി പതിനൊന്നു വരെയാണ് യു എ ഇ യുടെ പൗരാണികതയും പാരമ്പര്യവും വരച്ചു കാട്ടുന്ന കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുക.
അവധി ദിവസങ്ങളില്‍ വനിത കള്‍ക്കും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും മാത്രമാണ് ഫെസ്റ്റിവല്‍ കാണാനുള്ള പ്രവേശനം അനുവദി ക്കുക. തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ പൊതു ജന ങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കും എന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി അറിയിച്ചു.
Photo Courtesy : The National daily
- pma