നിരപ്പിന്റെ ശുശ്രുഷ വിശ്വാസികള്‍ ഏറ്റെടുക്കണം

May 29th, 2014

അബുദാബി : അന്യര്‍ നമ്മില്‍ ഏല്‍പ്പിച്ച മുറിവു കളുമായി അനുരഞ്ജന പ്പെടുന്ന താണ് നിരപ്പിന്റെ ശുശ്രുഷ യുടെ ആദ്യ പടി എന്ന്‍ റവ. സാം കോശി.

ക്രിസ്തുവു മായുള്ള ബന്ധ ത്തില്‍ ജീവിക്കാന്‍ അനുതാപ ത്തിന്റെയും അനുരഞ്ജന ത്തിന്റെയും ശുശ്രുഷ ഏറ്റെടു ക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം.

അബുദാബി മാര്‍ത്തോമ ഇടവക യില്‍ നടന്ന ഏക ദിന ധ്യാന പരിപാടി യില്‍ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അദ്ദേഹം.

ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സഹ വികാരി റവ. ഐസക് മാത്യു, വൈസ് പ്രസിഡന്റ്‌ എം. സി. വര്‍ഗീസ്‌, കണ്‍വീനര്‍ സാമുവേല്‍ സഖറിയ, ജോര്‍ജ് സി. മാത്യു, സിമിപ്രകാശ് എന്നിവര്‍ സംസാരിച്ചു.

അബുദാബി മാര്‍ത്തോമ യുവ ജന സഖ്യം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ലഘു നാടകം അവതരിപ്പിച്ചു. അനില്‍ സി. ഇടിക്കുള രചനയും മാത്യൂസ്‌ പി. ജോണ്‍ സംഗീതവും നിര്‍വഹിച്ച തീം സോംഗ്, ഗായക സംഘം ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് ഐ.ഡി. കാര്‍ഡുകള്‍ നവീകരിക്കുന്നു

May 28th, 2014

emirates-identity-authority-logo-epathram

അബുദാബി : യു. എ. ഇ. യില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കി വരുന്ന എമിറേറ്റ്സ് ഐ. ഡി. ഐഡന്‍റിറ്റി കാര്‍ഡുകളില്‍ നവീകരണം വരുത്തും എന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ – സ്വകാര്യ സേവനങ്ങള്‍ക്കും എമിറേറ്റ്സ് ഐ. ഡി. കാര്‍ഡ് ഉപയോഗപ്പെടും വിധം കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താവുന്ന രീതിയിലാണ് ഐ. ഡി. കാര്‍ഡു കളില്‍ നവീകരണം നടത്തുക.

തിരിച്ചറിയലിനായുള്ള സ്മാര്‍ട്ട് കാര്‍ഡ് എന്നതില്‍ അപ്പുറം വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങളും ഐഡന്‍റിറ്റി നമ്പറും ഉള്‍ക്കൊള്ളുന്ന താണ് എമിറേറ്റ്സ് ഐ. ഡി.

നിലവില്‍ കാര്‍ഡുകള്‍ ഉപയോഗി ക്കുന്നവര്‍ മാറ്റി വാങ്ങുകയോ ഉപഭോക്താ ക്കള്‍ക്ക് മറ്റ് രീതി യിലുള്ള പ്രയാസ ങ്ങള്‍ ഉണ്ടാക്കുക യോ ചെയ്യാത്ത വിധ മാണ് നവീകരണം നടത്തു ന്നതെന്ന് എമിറേറ്റ്സ് ഐ. ഡി. അധികൃതര്‍ വ്യക്തമാക്കി.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വര്‍ക്കുള്ള സ്പെഷല്‍ ലോഗോയും ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും അടക്കമുള്ള വിവര ങ്ങളാണ് ഐ. ഡി. കാര്‍ഡില്‍ ഉള്‍പ്പെടുത്തുക.

ഭാവി യില്‍ ആവശ്യം വരുക യാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ രേഖ പ്പെടു ത്തുന്ന തിനായി കാര്‍ഡിന്‍െറ പിന്‍ ഭാഗത്ത് കൂടുതല്‍ സ്ഥലം ഒഴിച്ചിടുന്ന താണ് പ്രധാന മായും വരുത്തുന്ന നവീകരണം.

ജനന തീയതി, കാര്‍ഡ് നമ്പര്‍, കാലാവധി, കാര്‍ഡ് നഷ്ട പ്പെട്ടാലുള്ള വിവര ങ്ങള്‍, ഇലക്ട്രോണിക് ചിപ്പിലെ സീരിയല്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തുന്ന സ്ഥല ങ്ങളില്‍ ചെറിയ വ്യത്യാസം വരുന്നുണ്ടെന്നും എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി പോപ്പുലേഷന്‍ രജിസ്റ്റര്‍ ഡയറക്ടര്‍ അറിയിച്ചു.

എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റിയുടെ 2014-16 പദ്ധതി യുടെ ഭാഗമായാണ് കാര്‍ഡില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുടുംബ സംഗമവും യാത്രയയപ്പും

May 27th, 2014

vatakara-nri-forum-family-meet-2014-ePathram
ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് ചാപ്റ്റര്‍ സംഘടി പ്പിച്ച കുടുംബ സംഗമ ത്തില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപകാംഗം ഇസ്മയില്‍ പുനത്തിലിന് യാത്രയയപ്പു നല്‍കി.

ഇ. കെ. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹംസ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മയില്‍ പുനത്തില്‍, ആതിര ആനന്ദ് എന്നിവര്‍ക്ക് ഉപഹാരം നല്കി.

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ സഹായ ത്തോടെ യുള്ള സൗജന്യ ചികിത്സാ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണംചെയ്തു.

അബ്ദുള്ള മാണിക്കോത്ത്, രാജന്‍ കൊളാവിപ്പാലം, ഇസ്മയില്‍ പുനത്തില്‍, ഡോ. മുഹമ്മദ് ഹാരിസ്, ചന്ദ്രന്‍ ആയഞ്ചേരി, അഡ്വ. സാജിദ് അബൂബക്കര്‍, സത്യന്‍ വടകര, സുബൈര്‍ വെള്ളിയോട്, ശിവ പ്രസാദ് പയ്യോളി, പ്രവീണ്‍ ഇരിങ്ങല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. രാമകൃഷ്ണന്‍ ഇരിങ്ങല്‍ സ്വാഗതവും, സലാം മനയില്‍ നന്ദിയും പറഞ്ഞു.

വിവിധ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ഫിറോസ്‌, മുജീബ്, സുചിത്ര എന്നീ ഗായക രുടെ നേതൃത്വ ത്തില്‍ ഗാനമേള യും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വക്കം ജയലാലിന് പുരസ്‌കാരം

May 25th, 2014

അബുദാബി : ഗൾഫിലെ മികച്ച കലാ പ്രതിഭക്കുള്ള ഓൾ കേരള പ്രവാസി അസോസി യേഷന്റെ പുരസ്‌കാരം വക്കം ജയ ലാലിന് സമ്മാനിച്ചു.

ഡോ.സുകുമാര്‍ അഴീക്കോടിന്റെ രണ്ടാം ചരമ വാര്‍ഷിക ത്തോട് അനുബന്ധി ച്ച് എറണാകുളത്ത് നടന്ന ചടങ്ങില്‍ നടനും സംവിധായ കനുമായ ബാല ചന്ദ്ര മേനോന്‍ പുരസ്‌കാരം സമ്മാനിച്ചു.

അബുദാബി മലയാളി സമാജ ത്തിന്റെ മുന്‍ ജനറൽ സെക്രട്ടറിയും നടനും സംവിധായ കനുമായ വക്കം ജയലാൽ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.

അദ്ദേഹം ഒരുക്കിയ ശ്രീഭൂവിലസ്ഥിര, പ്രവാസി, നക്ഷത്ര സ്വപ്നം എന്നീ നാടക ങ്ങൾ ഏറെ ശ്രദ്ധിക്ക പ്പെടുകയും യു. എ. ഇ. യിലെ വിവിധ എമിരേറ്റുകളി ലായി നിരവധി വേദികളിൽ അവതരി പ്പിക്കുകയും ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

May 24th, 2014

crime-epathram

ജിദ്ദ: നിലമ്പൂര്‍ ആകംമ്പാടം ആര്‍ക്കോണത്ത് അനസ് പുതുവീട്ടില്‍ (24) എന്ന മലയാളി യുവാവ് സൌദിയിലെ മക്കയില്‍ വെടിയേറ്റ് മരിച്ചു. കഴുത്തിനും നെഞ്ചിലുമായി നാലിടത്ത് വെടിയേറ്റിട്ടുണ്ട്. ഈ മാസം ആദ്യത്തിലാണ് അനസ് ഡ്രൈവര്‍ വിസയില്‍ സൌദിയില്‍ എത്തിയത്. സ്‌പോണ്‍സറുടെ മകനാണ് വെടി വെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. അനസിന്റെ മൃതദേഹം മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ചാവക്കാട് നിവാസികളുടെ സംഗമം അജ്മാനിൽ
Next »Next Page » നിയമ ലംഘനം : ഇരുചക്ര യാത്രക്കാർക്ക് മുന്നറിയിപ്പ് »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine