മലബാര്‍ ഇസ്ലാമിക് കോംപ്ളക്സ് അബുദാബി കണ്‍വെന്‍ഷന്‍

January 9th, 2014

അബുദാബി : ഉത്തര മലബാറിലെ പ്രമുഖ മത ഭൗതീക പഠന കലാലയ മായ മലബാര്‍ ഇസ്ലാമിക് കോംപ്ളക്സിന്റെ (എം. ഐ. സി.) പ്രചരണാര്‍ത്ഥം അബുദാബി യില്‍ ബഹു ജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.

എം. ഐ. സി. യുടെ അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ജനുവരി 9 വ്യാഴം, വൈകീട്ട് 7.30 ന് അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും സ്ഥാപന ത്തിന്റെ മുഖ്യ കാര്യ ദര്‍ശി കളുമായ ശൈഖുനാ ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരിയും മൗലാനാ യു. എം. അബ്ദു റഹ്മാന്‍ മൗലവി യും മുഖ്യാതിഥികള്‍ ആയി സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘വിന്റര്‍ ഫെസ്റ്റ് 2014’ റാസല്‍ഖൈമ യില്‍

January 9th, 2014

ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു. എം. സി ) ദുബായ് പ്രോവിന്‍സിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ക്രിസ്തുമസ് – പുതു വല്‍സര ആഘോഷ ങ്ങള്‍ ‘വിന്റര്‍ ഫെസ്റ്റ് 2014’ എന്ന പേരില്‍ റാസല്‍ഖൈമ ആര്‍. വി. റിലാക്‌സ് ക്യാമ്പി ങ്ങില്‍ ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. പതിനാലു ലോക ഭാഷകളില്‍ ഗാന ങ്ങള്‍ ആലപിക്കുന ചാള്‍സ് ആന്‍റണി മുഖ്യ അതിഥിയായി പങ്കെടുക്കും.

ക്രിസ്തുമസ് കരോള്‍, ശിങ്കാരിമേളം, ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികളും വനിതാ വിഭാഗം ഒരുക്കുന്ന കുടുംബ ശ്രീ മോഡല്‍ തട്ടു കടയും ഉണ്ടാകും. ഗിന്നസ്ബുക്ക് റെക്കോര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്ത കരായ മിഥുന്‍, സിന്ധു എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഡബ്ല്യു. എം. സി. മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ കെ. ജലാലുദീന്‍, ജനറല്‍സെക്രട്ടറി സി. യു. മത്തായി, , ഡബ്ല്യു. എം. സി. ദുബായ് പ്രോവിന്‍സ് പ്രസിഡന്‍റ് ഡോ. ജോര്‍ജ് കളിയാടാന്‍, ട്രഷറര്‍ ബെഞ്ചമിന്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാള്‍സ് പോള്‍ (055 22 30 792), സി. യു. മത്തായി (055 99 57 664)എന്നിവരെ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പ്രവര്‍ത്തന അനുമതിയില്ല: ഒ. ഐ. സി. സി. പിരിച്ചു വിട്ടു

January 8th, 2014

oicc-logo-ePathram

ദുബായ് : ദുബായ് സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ. ഐ. സി. സി.) യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പിരിച്ചു വിട്ടു.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനവും ഇതോടെ നിര്‍ത്തുന്നതായും, താന്‍ സ്ഥാനം രാജി വെക്കുന്നതായും പ്രസിഡന്‍റ് എം. ജി. പുഷ്പാകരന്‍ അറിയിച്ചു. ദുബായ് സര്‍ക്കാരിനു കീഴിലുള്ള കമ്യുണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി (സി. ഡി. എ.) യില്‍ നിന്ന് ലൈസന്‍സ് ലഭിച്ച സംഘടനകള്‍ക്ക് മാത്രമേ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന നിയമം കര്‍ശനം ആക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നു

January 7th, 2014

abudhabi-emigration-e-gate-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നുള്ള യാത്രാ നടപടി കള്‍ സുഖമ മാക്കാന്‍ ഉപകരിക്കുന്ന ഇ-ഗേറ്റ് രജിസ്‌ട്രേഷന്‍ അബുദാബി ഗലേറിയ മാളില്‍ ചൊവ്വാഴ്ച സമാപനമാവും.

യു. എ. ഇ. പൗരന്മാര്‍ക്കും യു. എ. ഇ. വിസ യുള്ളവര്‍ക്കും ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ പദ്ധതി യുടെ സാധ്യതകള്‍ ഉപയോഗ പ്പെടുത്താവുന്ന താണ്.

ചൊവ്വാഴ്ച രാത്രി പത്തു മണി വരെ അബുദാബി ഗലേറിയ മാളില്‍ നടക്കുന്ന ഇ-ഗേറ്റ് രജിസ്‌ട്രേഷനില്‍ പങ്കെടുക്കുന്നതിന് പാസ്‌പോര്‍ട്ട് ആവശ്യമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടക രചനാ മല്‍സര ത്തില്‍ ബി. മധുസൂദനന്‍ വിജയി

January 7th, 2014

madhu-paravoor-ksc-drama-competition-winner-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ അഞ്ചാമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ ഭാഗ മായി സംഘടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ ബി. മധു സൂദനന്‍ ഒന്നാം സമ്മാനം കരസ്ഥ മാക്കി (നാടകം : ചെന്നായ്ക്കള്‍ കാത്തിരിക്കുന്നു).

രണ്ടാം സമ്മാനം ഷാജി സുരേഷ് ചാവക്കാട് രചിച്ച ‘അച്ഛന്റെ സുന്ദരിക്കോത’ യും കരസ്ഥമാക്കി. ഇതു തുടര്‍ച്ചയായ രണ്ടാം വര്‍ഷ മാണ് ഷാജി സുരേഷ് നാടക രചന യില്‍ പുരസ്കാരം നേടുന്നത്.

നാടകോല്‍സവ ത്തിന്റെ സമാപന ദിവസമാണ് കെ. എസ്. സി. യില്‍ വെച്ച് സമ്മാന ദാനം നടന്നത്.

അബുദാബി നാടകോല്‍സവം ഇന്ത്യ യില്‍ നടക്കുന്ന ഏതൊരു നാടകോല്‍സവ ത്തോടു മൊപ്പം ചേര്‍ക്കാവുന്ന ഒന്നായി മാറി യിരിക്കുന്നു എന്ന് വിധി കര്‍ത്താക്കളായ ഡോ. പി. കെ. നമ്പ്യാര്‍, സന്ധ്യാ രാജേന്ദ്രന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. നാടക- സിനിമാ പ്രവര്‍ത്ത കനായ രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു, അഹല്യ എക്സ്ചേഞ്ച് മാനേജര്‍ വി. എസ്. തമ്പി, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ, സ്ക്രീനിംഗ് കമ്മറ്റി അംഗ ങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടകോല്‍സവം : ‘നാഗമണ്ഡല’ മികച്ച നാടകം. സുവീരന്‍ സംവിധായകന്‍
Next »Next Page » ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine