ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

April 18th, 2015

 green-voice-madhyamshree-award-2015-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഗ്രീന്‍ വോയ്സ് അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷ മായ സ്നേഹപുരം 2015 ല്‍ മാധ്യമശ്രീ പുരസ്കാര ങ്ങളും ഹരിതാക്ഷര പുരസ്കാരവും സമ്മാനിച്ചു.

അമൃതാ ന്യൂസ് അബുദാബി റിപ്പോര്‍ട്ടര്‍ ആഗിന്‍ കീപ്പുറം, ഗള്‍ഫ് മാധ്യമം ദിനപ്പത്രം അബുദാബി കറസ്പോണ്ടന്റ് മുഹമ്മദ്‌ റഫീഖ്, ഹിറ്റ് എഫ്. എം. റേഡിയോ അവതാരകന്‍ ഷാബു കിളിത്തട്ടില്‍ എന്നിവ ര്‍ക്ക് യു. എ. ഇ. എക്സ്ച്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു.

സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് നല്‍കി വരുന്ന ഗ്രീന്‍ വോയ്സ് ഹരിതാക്ഷര പുരസ്കാരം യുവ കവികളില്‍ ശ്രദ്ധേയനായ പവിത്രന്‍ തീക്കുനിക്ക്‌ സമ്മാനിച്ചു.

പൊതുപ്രവര്‍ത്തന രംഗത്തെ മികവിന് മലയാളി സമാജം വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ പട്ടാമ്പി, മികച്ച തിരക്കഥ ക്കുള്ള ഈ വര്‍ഷ ത്തെ ദേശീയ അവാര്‍ഡ് ജേതാവ് ജോഷി എസ്. മംഗലത്ത്, ശ്രദ്ധേയ മായ ന്യൂസ് റിപ്പോര്‍ട്ട് പരിഗണിച്ച് ഏഷ്യാ നെറ്റ് ന്യൂസ് അബുദാബി ടീം സിബി കടവില്‍, മനു കല്ലറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മികച്ച ഓണ്‍ ലൈന്‍ പത്ര പ്രവര്‍ത്തകനുള്ള പുരസ്കാരം ഈ വര്‍ഷം മനോരമ ഓണ്‍ ലൈന്‍ ദുബായ് കറസ്പോണ്ടന്റ് സാദിഖ് കാവിലിന് സമ്മാനിക്കും.

ഗ്രീന്‍ വോയ്സ് നടപ്പാക്കാന്‍ പോകുന്ന പുതിയ ജീവ കാരുണ്യ പദ്ധതി കളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ചെയര്‍മാന്‍ സി. എച്ച്. ജാഫര്‍ തങ്ങള്‍, പാട്രന്‍ കെ. കെ. മൊയ്തീന്‍ കോയ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, മറ്റു സാമൂഹ്യ സാംസ്കാരിക മണ്ഡല ങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്ന് ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലൂടെ പ്രശസ്തരായ യുവ ഗായകര്‍ അണി നിരന്ന ഗാന മേളയും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ദുബായില്‍

April 17th, 2015

world-malayalee-council-global-conference-2015-ePathram
ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനു ബന്ധിച്ചു സംഘടിപ്പിക്കുന്ന ആഗോള സമ്മേളനം ഏപ്രിൽ 17 വെള്ളിയാഴ്ച ദുബായ് മെട്രൊ പൊളിറ്റന്‍ പാലസ് ഹോട്ടല്‍, അറ്റ്‌ലാന്റിസ് ഹോട്ടല്‍ എന്നിവിടങ്ങളി ലായി നടക്കും.

ദുബായ് മെട്രോ പൊളിറ്റന്‍ പാലസ് ഹോട്ടലില്‍ രാവിലെ ഒന്‍പതു മണിക്ക്, പ്രവാസി കാര്യ മന്ത്രി കെ. സി. ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന്, കുട്ടികള്‍ക്കായി വിദ്യാഭാസ സെമിനാര്‍, ‘ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം’ ഒരുക്കുന്ന നിക്ഷേപക സെമിനാര്‍ എന്നിവ നടക്കും. ‘ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് ഉയര്‍ച്ചയും താഴ്ചയും’ എന്ന വിഷ യത്തിലുള്ള സെമിനാറില്‍ രാഷ്ട്രപതി യുടെ മുന്‍ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മോഡറേറ്റര്‍ ആയി രിക്കും.

വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന പൊതു സമ്മേളന ത്തില്‍ മന്ത്രി മാരായ കെ. സി. ജോസഫ്, ഡോ. എം. കെ. മുനീര്‍, ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഡോ. ആസാദ് മൂപ്പന്‍, ഫൈസല്‍ കൊട്ടിക്കോളന്‍, ഡോ. ടി. പി. ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

രണ്ടു വര്‍ഷത്തി ല്‍ ഒരിക്കല്‍ നടക്കുന്ന സമ്മേളന ത്തിന് ആദ്യ മായാണ് ദുബായ് വേദി യാവുന്നത് എന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അറിയിച്ചു.

27 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ പ്രതിനിധികള്‍ ഉള്‍പ്പെടെ അറനൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ദുബായില്‍

ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍

April 15th, 2015

sneha-puram-2015-press-meet-ePathram
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിരവധി സംഭാവന കള്‍ നല്‍കിയ ഗ്രീന്‍ വോയ്സ് അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷം ‘സ്നേഹ പുരം 2015’ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കും.

ഏപ്രില്‍ 16 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളന ത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വിവിധ പരിപാടികളോടെ നടക്കുന്ന ‘സ്നേഹ പുരം 2015’ ല്‍ ഗ്രീന്‍ വോയ്സ് ഹരിതാക്ഷര പുരസ്കാരം പ്രമുഖ കവി പവിത്രന്‍ തീക്കുനി ക്ക്‌ സമ്മാനിക്കും.

മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ വോയ്സ് നല്‍കി വരുന്ന മാധ്യമശ്രീ പുരസ്കാരം അമൃതാ ന്യൂസ് അബുദാബി റിപ്പോര്‍ട്ടര്‍ ആഗിന്‍ കീപ്പുറം, ഗള്‍ഫ് മാധ്യമം ദിനപ്പത്രം അബുദാബി കറസ്പോണ്ടന്റ് മുഹമ്മദ്‌ റഫീഖ്, മനോരമ ഓണ്‍ ലൈന്‍ ദുബായ് കറസ്പോണ്ടന്റ് സാദിഖ് കാവില്‍, ഹിറ്റ് എഫ്. എം. റേഡിയോ അവതാരകന്‍ ഷാബു കിളിത്തട്ടില്‍ എന്നിവര്‍ക്ക് സമ്മാനിക്കും.

പൊതുപ്രവര്‍ത്തന രംഗത്തെ മികവിന് മലയാളി സമാജം വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ പട്ടാമ്പി യേയും ശ്രദ്ധേയമായ ന്യൂസ് റിപ്പോര്‍ട്ട് പരിഗണിച്ച് ഏഷ്യാനെറ്റ് ന്യൂസ് അബുദാബി ടീം സിബി കടവില്‍, മനു കല്ലറ എന്നിവരെയും മികച്ച തിരക്കഥക്കു ദേശീയ അവാര്‍ഡ് നേടിയ പ്രവാസി മലയാളി ജോഷി എസ്. മംഗലത്ത് എന്നിവരെയും ആദരിക്കും.

ഗ്രീന്‍ വോയ്സ് നടപ്പാക്കാന്‍ പോകുന്ന പുതിയ ജീവ കാരുണ്യ പദ്ധതി കള്‍ പ്രഖ്യാപി ക്കും. ഇതിനകം ഒന്‍പതു ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ ഗ്രീന്‍ വോയ്സ്, പുതിയ അഞ്ചു വീടു കളുടെ നിര്‍മ്മാണ ത്തിലാണ്. നാല് നിര്‍ദ്ധന വിദ്യാര്‍ത്ഥി കളുടെ വിദ്യാഭ്യാസ ചെലവുകളും നിര്‍വ്വഹിച്ചു വരുന്നു.

സ്നേഹ പുരം ആഘോഷങ്ങളുടെ ഭാഗമായി ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലൂടെ പ്രശസ്തരായ യുവ ഗായകര്‍ അണി നിരക്കുന്ന ഗാന മേളയും അരങ്ങേറും.

നിര്‍ദ്ധനരായവര്‍ക്കും അഗതി കള്‍ക്കും സൌജന്യ വൈദ്യ സഹായവും മരുന്നും പാവപ്പെട്ട രോഗി കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നും നല്‍കു വാന്‍ ഗ്രീന്‍ വോയ്സി ന്റെ ഫാര്‍മസി നാട്ടില്‍ ഒരുങ്ങി ക്കൊണ്ടി രിക്കുക യാണ് എന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

*  ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

**  ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

***  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

- pma

വായിക്കുക: , , , , , , ,

Comments Off on ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍

ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക്

April 15th, 2015

doctor-ps-thaha-pms-dental-collage-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.

മൂന്നു പതിറ്റാണ്ടായി നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന് സംഘാടകര്‍ അറിയിച്ചു.

തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി യുമായ ഡോ. പി.എസ്. താഹ. മന്ത്രി എം. കെ. മുനീര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍, എം. എ. അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ജൂണ്‍ ആദ്യ വാരം അബുദാബി യില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക എന്ന് പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക്

ഖുര്‍ആന്‍ മാതൃകയാക്കി ജീവിക്കണം : ശാഫി സഖാഫി മുണ്ടമ്പ്ര

April 15th, 2015

അബുദാബി : മുസ്‌ലിമിന്റെ ജീവിതം ഖുര്‍ആനിനെ മാതൃക യാക്കി ആവണം എന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ ആന്‍ പ്രഭാഷ കനു മായ ശാഫി സഖാഫി മുണ്ടമ്പ്ര. പൂര്‍വ കാല പണ്ഡിതന്മാര്‍ പഠിപ്പിച്ച രീതി യില്‍ ആയിരിക്കണം ഖുര്‍ആന്‍ പഠിക്കേണ്ടത്.

കര്‍മ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, അധ്യാത്മിക ശാസ്ത്രം എന്നീ മൂന്ന് കാര്യ ങ്ങളുടെ അടിസ്ഥാന ത്തില്‍ ആയി രിക്കണം ഖുര്‍ആന്‍ വ്യാഖ്യാനി ക്കേണ്ടത്. സ്വന്തം താല്‍പര്യ ത്തിന് വ്യാഖ്യാനിച്ച് ഉണ്ടാക്കുന്ന ഖുര്‍ആന്‍ പാരായണവും അതിന്റെ വ്യാഖ്യാനവും പുത്തന്‍ പ്രസ്ഥാന ക്കാരുടെ കടന്നു കയറ്റ ത്തിലൂടെ ഉണ്ടായതാണ്.

അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ രീതിയില്‍ ആയിരിക്കണം ഖുര്‍ആന്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. പരമ്പരാഗത രീതി യിലാണ് ഖുര്‍ആനിനെ പാരായണം ചെയ്യേണ്ടത്. നവ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന ഖുര്‍ആന്‍ പാരായണവും അര്‍ഥവും സ്വന്തം ഇഷ്ട പ്രകാരം സ്വന്തം പ്രസ്ഥാന ത്തിന്റെ വളര്‍ച്ചക്ക് വേണ്ടി പുത്തന്‍ പ്രസ്ഥാന ക്കാര്‍ വ്യാഖ്യാനിച്ച് ഉണ്ടാക്കുന്നതാണ്.

ഖുര്‍ആനിനെ കൂടുതല്‍ അടുത്തറിഞ്ഞ വര്‍ക്ക് പാപിയാകുവാന്‍ കഴി യുകയില്ല. ലോക ത്തിലെ ഏറ്റവും വലിയ അല്‍ഭുതം വിശുദ്ധ ഖുര്‍ ആനാണ്. പരസ്പരം പരിഹാസം വന്‍ ദുരന്ത ത്തിന് ഇട യാക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നന്മ യുടെ തട്ട് ഭാരം കുറയു കയും തിന്മ യുടെ തട്ട് ഭാരം കൂടുകയും ചെയ്താല്‍ അവന്റെ ഇടം നരകമാണ് എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

അബുദാബി ലുലു പാര്‍ട്ടി ഹാളില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

- pma

വായിക്കുക: , ,

Comments Off on ഖുര്‍ആന്‍ മാതൃകയാക്കി ജീവിക്കണം : ശാഫി സഖാഫി മുണ്ടമ്പ്ര


« Previous Page« Previous « സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന വര്‍ക്ക് ഷോപ്പ്
Next »Next Page » ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക് »



  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine