സമാജം ഇസ്ലാമിക സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

November 27th, 2014

അബുദാബി : മലയാളി സമാജം ഇസ്ലാമിക സാഹിത്യ മത്സരങ്ങള്‍ സംഘടി പ്പിക്കുന്നു. നവംബർ 28 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അരങ്ങേറുന്ന മത്സര ങ്ങളില്‍ ഖുര്‍ ആന്‍ പാരായണം, ഭക്തി ഗാനങ്ങള്‍, ഇസ്ലാമിക് ക്വിസ് എന്നിവയുള്‍പ്പെടും.

പങ്കെടുക്കാന്‍ താത്പര്യമുള്ള 6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ സമാജം സാഹിത്യ വിഭാഗവുമായി 050 410 63 05, 02 55 37 600 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: , , , , ,

Comments Off on സമാജം ഇസ്ലാമിക സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അബുദാബിയിൽ

November 26th, 2014

അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, നവംബര്‍ 27, 28, 29 തീയതി കളില്‍ (വ്യാഴം, വെള്ളി, ശനി) സെന്റര്‍ അങ്കണത്തിൽ നടക്കും.

ഒരു ടീമില്‍ നാല് കളിക്കാരാണ് ഉണ്ടാവുക. 76 ടീമുകള്‍ മത്സര ത്തില്‍ പങ്കെടുക്കും. ജൂനിയര്‍ വിഭാഗ ത്തില്‍ 56 ടീമുകളും സീനിയര്‍ വിഭാഗ ത്തില്‍ 20 ടീമു കളുമാണ് എ. കെ. ജി. സ്മാരക ട്രോഫിക്കു വേണ്ടി ഏറ്റുമുട്ടുക.

പത്തൊന്‍ പതാമത് ജിമ്മി ജോര്‍ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ മെന്റിന്റെ മുന്നോടി യായി സംഘടി പ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള ടീമുകള്‍ അണിനിരക്കും. ആദ്യ മായാണ് അബുദാബി യില്‍ ഇത്രയധികം ടീമുകളെ പങ്കെടു പ്പിച്ച് കൊണ്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അബുദാബിയിൽ

ഇസ്ലാമിക് സെന്ററില്‍ ‘സൌഹൃദ സന്ധ്യ 2014’

November 26th, 2014

അബുദാബി : പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യ ത്തില്‍ നവംബര്‍ 27 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ‘സൌഹൃദ സന്ധ്യ 2014’ എന്ന പേരില്‍ സംഗീത നൃത്ത പരിപാടി നടത്തും.

മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെറീഫ്, സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇതില്‍ നിന്നുള്ള വരുമാനം ജീവകാരുണ്യ സഹായത്തിനു വിനിയോഗി ക്കും എന്ന്‍ സൌഹൃദ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇസ്ലാമിക് സെന്ററില്‍ ‘സൌഹൃദ സന്ധ്യ 2014’

വാഹനാപകടം : അന്തിക്കാട് സ്വദേശിക്ക് അരക്കോടി രൂപയുടെ നഷ്ട പരിഹാരം

November 21st, 2014

ദുബായ് : വാഹന അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് അരക്കോടി രൂപ നഷ്ട പരിഹാരം വിധിച്ചു. ദുബായ് സിവില്‍ കോടതി യുടെ വിധി പ്രകാരം തൃശ്ശൂര്‍ അന്തിക്കാട് സ്വദേശി ബൈജു വിനാണ് നഷ്ട പരിഹാരം ലഭിക്കുക.

2013 ല്‍ ദുബായ് അല്‍ഖൈല്‍ റോഡില്‍ ഉണ്ടായ അപകട ത്തില്‍ ഇന്ത്യ ക്കാരനായ ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ മരിക്കു കയും ബൈജു ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സാരമായി പരിക്ക് ഏ ല്‍ക്കുക യും ചെയ്തിരുന്നു.

അന്തിക്കാട് അസോസിയേഷന്‍ മുഖേന ബന്ധുക്കള്‍ അലി ഇബ്രാഹിം അഡ്വകേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനി ശ്ശേരിയെ സമീപിച്ചു. അല്‍ ബുഹൈറ ഇന്‍ഷ്വറന്‍സ് കമ്പനി യെ പ്രതി യാക്കി നല്‍കിയ നഷ്ട പരിഹാര ക്കേസില്‍ അഡ്വ. അലി ഇബ്രാഹിം അല്‍ ഹമ്മാദി കോടതി യില്‍ ഹാജരായി. ജോലി ചെയ്ത് ജീവിത മാര്‍ഗം കണ്ടെത്താനുള്ള ശാരീരിക ക്ഷമത ബൈജു വിനില്ലെന്ന വാദം കോടതി അംഗീകരിച്ചു.

- pma

വായിക്കുക: , ,

Comments Off on വാഹനാപകടം : അന്തിക്കാട് സ്വദേശിക്ക് അരക്കോടി രൂപയുടെ നഷ്ട പരിഹാരം

മാര്‍ത്തോമ ഇടവക കൊയ്ത്തുല്‍സവം വെള്ളിയാഴ്ച

November 21st, 2014

അബുദാബി : മാര്‍ത്തോമ ഇടവക യുടെ കൊയ്ത്തുല്‍സവം നവംബർ 21 വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്ന് മണി മുതല്‍ വിപുലമായ പരിപാടി കളോടെ മുസ്സഫയിലെ ദേവാലയ അങ്കണത്തിൽ നടത്തും .

ഇടവക യിലെ പ്രാര്‍ത്ഥന ഗ്രൂപ്പുകളും വിവിധ സംഘ ടന കളും ഒരുക്കുന്ന സ്റ്റാളുകള്‍, ക്രിസ്മസ് ബസാര്‍ , വിനോദ മത്സര ങ്ങള്‍, കലാ പരിപാടി കള്‍ എന്നിവയും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന കിഡ്സ്‌ ഷോ, വിലപിടിപ്പുള്ള നിരവധി സമ്മാന ങ്ങളുമായി ഭാഗ്യ നറു ക്കെടു പ്പു കള്‍ എന്നിവയും മേള യുടെ ഭാഗമാണ്. നാടൻ ഭക്ഷണ വിഭവ ങ്ങളുടെ വന്‍ നിരയുമായി ഒരുക്കുന്ന തട്ടുകടകൾ അടങ്ങുന്ന ഭക്ഷണ മേളയാകും പരിപാടി യുടെ ആകര്‍ഷണ കേന്ദ്രം .

മേളയില്‍ നിന്നും ലഭിക്കുന്ന തുക ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇടവക വികാരി റവ. പ്രകാശ്‌ എബ്രഹാം, സഹ വികാരി റവ. ഐസക് മാത്യു, സെക്രട്ടറി ബിജു പാപ്പച്ചന്‍, ട്രസ്റ്റി കെ വി ജോസഫ്‌, ബിജു ടി. മാത്യു, ജനറല്‍ കണ്‍വീനര്‍ എം സി വര്‍ഗീസ്, ജോയിന്റ് കണ്‍ വീനര്‍ സജി മാത്യു തുടങ്ങിയവർ കൊയ്ത്തുത്സവം നടത്തിപ്പിന് നേതൃതം നല്‍കുന്നു.

- pma

വായിക്കുക: , ,

Comments Off on മാര്‍ത്തോമ ഇടവക കൊയ്ത്തുല്‍സവം വെള്ളിയാഴ്ച


« Previous Page« Previous « യുവ കലാ സന്ധ്യ 2014
Next »Next Page » വാഹനാപകടം : അന്തിക്കാട് സ്വദേശിക്ക് അരക്കോടി രൂപയുടെ നഷ്ട പരിഹാരം »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine