ദുബായ് : മലബാറിലെ കല്യാണ വീടുകളിലെ ബിരിയാണിയും മാപ്പിള പ്പാട്ടും മൈലാഞ്ചിയും ഓര്‍മ പ്പെടുത്തി ക്കൊണ്ട് ദുബായില്‍ പ്രത്യേക പരിപാടി ഒരുക്കി. സ്‌കോപ് ഇവെന്റ്‌സ് നടത്തിയ ‘ബിരിയാണി ചെപ്പിലെ മാപ്പിള പ്പാട്ട്’ എന്ന പരിപാടി യില്‍ ബിരിയാണി പാചക മത്സരവും മാപ്പിള പ്പാട്ടും കൂടെ മൈലാഞ്ചി വരയും ഒന്നിച്ച പ്പോള്‍ കാണികള്‍ക്കും അത് കൗതുകം പകര്‍ന്നു. നജ്മു സജല, റാഷിദ്, മുജീബ് പേരാമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ബിരിയാണി പാചക മത്സര ത്തില്‍ വയലറ്റ് ജോണ്‍സണ്‍ ഒന്നാം സ്ഥാനവും നജല സാബില്‍, സജ്‌ന ഫാസില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും അഫ്‌നി ശാം, സജ്‌ന അബ്ദുല്‍ റസാക്ക് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
അയച്ചു തന്നത് : സുബൈർ വെള്ളിയോട് -ദുബായ്