അബുദാബി : ആത്മവിശ്വാസം നഷ്ടപ്പെട്ട സമൂഹ മായി മലയാളി കള്‍ മാറിയിരിക്കുന്നു എന്ന് ടി. എന്‍. സീമ എം. പി. പറഞ്ഞു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സംഘടി പ്പിച്ച മുഖാമുഖ ത്തില്‍ പ്രസംഗിക്കുക യായിരുന്നു അവര്‍.
മറ്റേതോ നാട്ടില്‍ നില നിന്നിരുന്നതും മറ്റേതോ കാലത്ത് ഉണ്ടായി രുന്നതു മായ അന്ധ വിശ്വാസ ങ്ങളും അനാചാര ങ്ങളും കേരളീയ കുടുംബ ങ്ങളിലേയ്ക്ക് കടന്നു വരാനുണ്ടായ കാരണം ഈ അത്മ വിശ്വാസമില്ലായ്മ യാണ്.
നവോത്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ട് മന്ത്രവാദ ത്തിലേയ്ക്കും ദുര്‍ മന്ത്രവാദ ത്തിലേയ്ക്കും സമൂഹം പോയി ക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ഉന്നതി യിലും സമ്പൂര്‍ണ സാക്ഷരത യിലും അഭിമാനി ക്കുന്ന കേരള ത്തില്‍ അഞ്ച് സ്ത്രീ കളാണ് കഴിഞ്ഞ രണ്ട് വര്‍ഷ ത്തിനിട യില്‍ ദുര്‍മന്ത്രവാദം വഴി കൊല ചെയ്യപ്പെട്ടത്.
ഒരു കാലത്ത് സാമൂഹിക മുന്നേറ്റ ത്തിനു വേണ്ടി നില നിന്നിരുന്ന സംഘടന കള്‍ ഇന്ന് അധികാര വില പേശലിന് ഉള്ള ഉപാധി യായി മാറി യിരിക്കുന്നു. ചോദ്യം ചെയ്യുവാനുള്ള മലയാളി കളുടെ കഴിവാണ് കേരള ത്തിലെ സമൂഹിക മാറ്റ ത്തിനു വഴി വച്ചത്.
ചോദ്യം ചോദിക്കുക എന്നാല്‍ ഉത്തരം തേടുക എന്നതാണ്. ഇന്ന് ചോദ്യം ചോദിക്കു വാനുള്ള കഴിവ് നഷ്ടപ്പെട്ട് അവനവനി ലേയ്ക്ക് ചുരുങ്ങുന്നു. കമ്പോള സംസ്കാര ത്തെ ചോദ്യം ചെയ്യുന്ന തിന് എതിരെ യുള്ള പോരാട്ട മാണ് ഒാരോരുത്തരും നടത്തേണ്ടത് എന്നും അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ടി. എന്‍. സീമ പറഞ്ഞു.
സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ സുധ സുധീര്‍, ദേവിക സുധീന്ദ്രന്‍, വിജയലക്ഷ്മി പാലാട്ട്, ഷെമീമ ഒമര്‍, ബിന്ദു ഷോബി, ഈദ്കമല്‍, പ്രിയ ബാലു, നന്ദന മണികണ്‍ഠന്‍, ഫൈസല്‍ ബാവ, മുഹമ്മദ്കുട്ടി, ബാബുരാജ് പിലിക്കോട്, ചന്ദ്ര ശേഖര്‍, മുഹമ്മദലി, വിനയ ചന്ദ്രന്‍, മണി കണ്ഠന്‍, ഇ. പി. സുനില്‍, വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഷല്‍മ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന, സ്ത്രീ