ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച

December 5th, 2014

അല്‍ഐന്‍: പ്രമുഖ പ്രവാസി സാംസ്കാരിക സംഘടന യായ ബ്ളൂ സ്റ്റാര്‍ സംഘടിപ്പിക്കുന്ന 15 ആമത് ഫാമിലി സ്പോര്‍ട്സ് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച അല്‍ഐനിലെ യു. എ. ഇ. യൂനിവേഴ്സിറ്റി സ്റ്റേഡിയ ത്തില്‍ നടക്കും. മേളയില്‍ ഒളിമ്പ്യന്‍ എം. ഡി വല്‍സമ്മ ആയിരിക്കും മുഖ്യാതിഥി എന്ന് ബ്ളൂസ്റ്റാര്‍ പ്രസിഡന്‍റ് ജോയി തണങ്ങാടനും സെക്രട്ടറി ആനന്ദ് പവിത്രനും അറിയിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഡോ. ജവഹര്‍ ഗംഗാരമണി, ഡോ. ബി. ആര്‍. ഷെട്ടി തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

വിവിധ ഇന്ത്യന്‍ സ്കൂളു കളില്‍ നിന്നും ക്ളബുകളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ പങ്കെടുക്കും എന്ന് മേളയുടെ സാങ്കേതിക കാര്യ ചുമതല വഹിക്കുന്ന അബ്ദുല്ല കോയ, ഉണ്ണീന്‍ പൊന്നത്തേ്, ഹുസൈന്‍, സവിതാ നായിക് എന്നിവര്‍ അറിയിച്ചു.

സെവന്‍സ് ഫുട്ബാള്‍,വോളിബാള്‍, കബഡി, വടംവലി, ത്രോബോള്‍ തുടങ്ങിയ മല്‍സര ങ്ങളാണ് നടക്കുക. മേളയോട് അനുബന്ധിച്ച് രക്തദാന ക്യാമ്പും സൗജന്യ വൈദ്യ പരിശോധനയും ഈ വര്‍ഷവും ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച

നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ കാവലാൾ : കെ. എസ്. സി.

December 5th, 2014

justice-vr-krishnaiyer-ePathram
അബുദാബി : അനീതിക്കും മനുഷ്യാവകാശ ധ്വംസന ത്തിനുമെതിരെ എക്കാലവും നില കൊണ്ട കാവലാളെയാണ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ വിയോഗം കൊണ്ട് നഷ്ടമായ ത് എന്ന് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തിലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ കാവലാൾ : കെ. എസ്. സി.

ഇസ്ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം വ്യാഴാഴ്ച

December 3rd, 2014

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടികള്‍ വ്യാഴാഴ്ച സെന്ററില്‍ അരങ്ങേറും.

ഉദ്ഘാടനം രാത്രി എട്ടിന് എം. എ. യൂസഫലി നിര്‍വഹിക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, എം. പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും രാജ്യ സഭാംഗ വുമായ മണി ശങ്കര്‍ അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും.

ആഘോഷ ങ്ങളുടെ ഭാഗ മായി ഇന്തോ അറബ് സംസ്‌കാരങ്ങള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള കലാ പരിപാടികളും അരങ്ങേറും.

പരിപാടി യില്‍ എത്തിച്ചേരുന്നതിനായി അബുദാബി യിലെ വിവിധ സ്ഥല ങ്ങളില്‍ നിന്ന് വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് : 02 642 44 88.

- pma

വായിക്കുക: , , ,

Comments Off on ഇസ്ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം വ്യാഴാഴ്ച

ദേശീയ ദിനാഘോഷം : സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

December 2nd, 2014

അബുദാബി : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ചൊവ്വാഴ്ച അബുദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9 മുതല്‍ 12 മണി വരെ നടക്കുന്ന ക്യാമ്പില്‍ രക്ത സമ്മര്‍ദം, പ്രമേഹം, ബി. എം. ഐ. എന്നിവ സൗജന്യമായി പരിശോധിക്കും.

ടീന്‍ ഇന്ത്യ, ഗേള്‍സ് ഇസ്ലാമിക് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടി പ്പിക്കുന്ന പ്രദര്‍ശന ത്തില്‍ യു. എ. ഇ. യുടെ വളര്‍ച്ച, അറബ് സംസ്‌കാര ത്തില്‍ ഇന്ത്യയുടെ സ്വാധീനം, യു. എ. ഇ. യിലെ പള്ളി കള്‍ എന്നിവ ദൃശ്യവത്കരിക്കും.

ഡിസംബര്‍ മൂന്നിന് പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

അറേബ്യൻ ജീനിയസ് ഹണ്ട് : അബുദാബിയിൽ ഉത്ഘാടനം

December 2nd, 2014

അബുദാബി : ക്വിസ് മാസ്റ്റര്‍ ജി. എസ്. പ്രദീപ്‌ നേതൃത്വം കൊടു ക്കുന്ന ”അറേബ്യൻ ജീനിയസ് ഹണ്ട്” എന്ന ക്വിസ് പരിപാടി ഗൾഫിലെ ഇന്ത്യൻ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ വെച്ച് നടത്തും.

ഈ ക്വിസ് പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ പതിനഞ്ചിന് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടക്കു മെന്ന് ജി. എസ്. പ്രദീപ്‌ അബുദാബി യിൽ നടത്തിയ വാര്‍ത്താ സമ്മേളന ത്തിൽ അറിയിച്ചു.

യു. എ. ഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹറിൻ എന്നീ രാജ്യ ങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്ക പ്പെടുന്ന വരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ക്വിസ് പ്രോഗ്രാം നടത്തുക.

ഫൈനൽ റൗണ്ടിൽ വിജയി ക്കുന്ന വിദ്യാർത്ഥിക്ക് ഒരു മില്ല്യന്‍ രൂപ സമ്മാന മായി നല്‍കും. ഫൈനൽ റൗണ്ടില്‍ എത്തുന്ന വിദ്യാർത്ഥി കൾക്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന ആറു വര്‍ക്കു ഷോപ്പു കളിലും പങ്കെടുപ്പിക്കും. മാത്രമല്ല അഞ്ചു ഗള്‍ഫു രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി കള്‍ക്കും ഇന്ത്യയിലെ ശാസ്ത്ര ജ്ഞൻമാരെ കാണു വാനുള്ള അവസര ങ്ങളും സൃഷ്ടി ക്കുമെന്ന് ജി. എസ്. പ്രദീപ്‌ അറിയിച്ചു.

ക്വിസ് പരിപാടിയുടെ സംഘാടകരായ ഡോക്ടര്‍ സിജി അബ്ദീസോ, തനു താരിഖ് എന്നിവരും വാര്‍ത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on അറേബ്യൻ ജീനിയസ് ഹണ്ട് : അബുദാബിയിൽ ഉത്ഘാടനം


« Previous Page« Previous « സൗഹൃദ സന്ധ്യ 2014 ശ്രദ്ധേയമായി
Next »Next Page » തിരുവാതിരക്കളി : കെ. എസ്.സി. ക്ക് ഒന്നാം സ്ഥാനം »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine