അബുദാബി : താഴേക്കോട് മേഖല കെ. എം. സി. സി. യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ഹനീഫ മലയില്‍ അമ്മിനിക്കാട്, ജനറൽ സെക്രട്ടറി മുഹമ്മദ് സിയാദ് നാലകത്ത് മരുതല, ട്രഷറർ നിസാർ വെങ്ങാടാൻ മുതിരമണ്ണ എന്നിവരെ യും വൈസ് പ്രസിഡണ്ടു മാരായി ഷൌക്കത്ത് സി. കാപ്പുമുഖം, അഭിലാഷ് അമ്മിനിക്കാട് എന്നിവരെയും ജോയിന്റ് സെക്രട്ടറി മാരായി റൌഫ് എ. കെ. താഴേക്കോട്, തന്‍വീര്‍ അലി പി. ടി. പൂവത്താണി എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിൽ കരീം താഴേക്കോട്, ഉമ്മർ നാലകത്ത്. പി. ടി. റഫീക്ക് പൂവത്താണി, പി. ടി. റസാക്ക് പൂവത്താണി, അബ്ദുൽ കാദർ കള ത്തില്‍, മരക്കാർ പി. എന്നിവര്‍ പ്രസംഗിച്ചു.
ബഷീര്‍ നെല്ലിപ്പറമ്പ് സ്വാഗതവും ഷിനാസ് നാലകത്ത് നന്ദിയും പറഞ്ഞു.