കൈരളി ഹ്രസ്വ ചലച്ചിത്ര മത്സരം : പതിര് മികച്ച ചിത്രം

March 2nd, 2015

nandana-inaugurate-npcc-kairali-cultural-forum-film-fest-ePathram
അബുദാബി : മുസഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്ര മത്സര ത്തില്‍ മികച്ച ചലച്ചിത്ര മായി ‘പതിര് ‘ തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം ഒരുക്കിയ ശിബീഷ് കെ. ചന്ദ്രന്‍ മികച്ച സംവിധായകന്‍ ആയി.

പ്രണയകാലം, ദി എന്‍ഡിംഗ് എന്നിവ രണ്ടും മൂന്നും സ്ഥാന ങ്ങള്‍ കരസ്ഥമാക്കി. കെ. വി. തമര്‍ സംവിധാനം ചെയ്ത ‘ഒരു വാപ്പച്ചി ക്കഥ’ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാര ത്തിനും അര്‍ഹ മായി.

മികച്ച നടന്‍ രാജു രാജ് (ദി എന്‍ഡിംഗ്), മികച്ച നടി മെറിന്‍ മേരി ഫിലിപ്പ് (പ്രണയകാലം), എന്നിവരെ തെരഞ്ഞെടുത്തു. ‘തണല്‍ മരങ്ങള്‍’ എന്ന ചിത്ര ത്തിന് തിരക്കഥ എഴുതിയ നൗഫല്‍ ചേറ്റുവ, ഷെരീഫ് ചേറ്റുവ എന്നിവര്‍ മികച്ച തിരക്കഥാ കൃത്തു ക്കള്‍ക്കുള്ള പുരസ്‌കാരവും നേടി.

പതിര് ക്യാമാറയിലാക്കിയ ദീപു ലാല്‍, നിഷാദ്, സുനില്‍ വാര്യര്‍ എന്നിവര്‍ മികച്ച ഛായാഗ്രഹ ണത്തി നുള്ള പുരസ്കാരങ്ങള്‍ നേടി. പശ്ചാത്തല സംഗീതം ഹിഷാം അബ്ദുള്‍ വഹാബ് (ഒരു വാപ്പച്ചി ക്കഥ),

ചലച്ചിത്ര മത്സര ത്തിന്റെ ഉദ്ഘാടനം നടിയും സാമൂഹിക പ്രവര്‍ത്തക യുമായ നന്ദന നിര്‍വഹിച്ചു. കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുസ്തഫ മാവിലായ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ആയിഷ ഷക്കീര്‍ ഹുസൈന്‍, വര്‍ക്കല ദേവകുമാര്‍, വി. നവാസ്(പ്രസക്തി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജന്‍ കണ്ണൂര്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

വിജയ കുമാര്‍ ബ്ലാത്തൂരും ജിത്തു കോളയാടു മായിരുന്നു ജൂറിമാര്‍. നാട്ടില്‍നിന്ന് ജൂറി ലൈവായി മത്സര ഫലങ്ങള്‍ പ്രഖ്യാപിക്കുക യായിരുന്നു. ഇസ്മയില്‍ കൊല്ലം, അഷ്‌റഫ് ചമ്പാട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on കൈരളി ഹ്രസ്വ ചലച്ചിത്ര മത്സരം : പതിര് മികച്ച ചിത്രം

വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബ സംഗമം : കാവ്യാ മാധവന്‍ മുഖ്യാഥിതി

February 26th, 2015

actress-kavya-madhavan-ePathram
അല്‍ഐന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഐന്‍ പ്രോവിന്‍ സിന്റെ കുടുംബ സംഗമ ത്തില്‍ പ്രമുഖ ചലച്ചിത്ര താരം കാവ്യാ മാധവന്‍ മുഖ്യാഥിതി ആയി സംബന്ധിക്കും.

ഫെബ്രുവരി 26 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് അല്‍ ഐന്‍ റൊട്ടാന ഹോട്ടല്‍ ബാള്‍റൂമില്‍ പരിപാടി കള്‍ക്ക് തുടക്കമാകും.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമര ശ്ശേരിക്കും അല്‍ ഐന്‍ മലയാളി സമൂഹ ത്തില്‍ നിന്നുള്ള മറ്റു നാലു പേര്‍ക്കും സാമൂഹിക സേവന പുരസ്‌കാരം നല്‍കും.

വിനോദ് കോവൂര്‍, സുരഭി എന്നിവര്‍ നയിക്കുന്ന ഹാസ്യ പരിപാടിയും മറ്റു കലാ പരിപാടി കളും അരങ്ങേറും.

- pma

വായിക്കുക: , , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബ സംഗമം : കാവ്യാ മാധവന്‍ മുഖ്യാഥിതി

കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്

February 21st, 2015

logo-release-of-kasrottar-soccer-league-ePathram
അബുദാബി : കാസ്രോട്ടാര്‍ മാത്രം എന്ന ഫേസ്ബുക്ക് കൂട്ടായ്മ യുടെ ആഭിമുഖ്യ ത്തിലുള്ള ‘കാസ്രോട്ടാര്‍ സോക്കര്‍ ലീഗ്’ ഫുട്ബാള്‍ മത്സരം ഫെബ്രുവരി 27 വെള്ളിയാഴ്ചഉച്ചക്ക് 2.30 മുതല്‍ അബുദാബി ആംഡ് ഫോഴ്സസ് ക്ളബ് മൈതാനത്ത് നടക്കും.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള 24 ടീമു കളാണ് പത്ത് മിനിറ്റ് വീതം നീളുന്ന മത്സരത്തില്‍ പങ്കെടുക്കുക. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ യാണ് സമ്മാനമായി നല്‍കുക. അറുപതിനായിരം രൂപ രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിനും സമ്മാനിക്കും. വ്യക്തിഗത നേട്ടങ്ങള്‍ക്ക് മറ്റു പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ പറഞ്ഞു.

പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ഡെയ്മര്‍ കോണ്‍ട്രാക്ടിംഗ് എം. ഡി. ജാഫര്‍ മുസ്തഫ അബു സേഫ്ലൈന് നല്‍കി പ്രകാശനം ചെയ്തു. സി. എച്ച്. അഷ്റഫ്, സോക്കര്‍ ലീഗ് ചെയര്‍മാന്‍ ഷമീം ബേക്കല്‍, കണ്‍വീനര്‍ സുല്‍ഫി സാനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് അബുദാബി എന്ന കൂട്ടായ്മ യുടെ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിനിയോഗിക്കാന്‍ പദ്ധതി എന്ന് സംഘാടകര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്

ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം

February 18th, 2015

world-cup-cricket-items-in-lulu-hyper-markets-ePathram
അബുദാബി : ലോക കപ്പ് ക്രിക്കറ്റ് തുടങ്ങിയതോടെ യു. എ. ഇ. മാർക്കറ്റിൽ ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ക്ക് വിപണി യിൽ മികച്ച മുന്നേറ്റം എന്ന് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഗല യായ ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫ് അലി അറിയിച്ചു.

ലോക കപ്പിനെ ആവേശ ത്തോടെ സ്വീകരിക്കുന്ന ക്രിക്കറ്റ് പ്രേമി കളാണ് യു. എ. ഇ. യില്‍ കൂടുതലും. അത് കൊണ്ട് തന്നെ ഇവരെ മുന്നില്‍ കണ്ട് ജഴ്സികളും മറ്റു ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങളും ഒരുക്കി യിട്ടുണ്ട്.

ലുലുവിന്റെ എല്ലാ പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും യു. എ. ഇ. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഘാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ് അയര്‍ലന്‍ഡ്, സിംബാബ്വേ തുടങ്ങി മുഴുവന്‍ ടീമുകളുടെയും ജെഴ്‌സികള്‍ വില്പന യ്ക്കുണ്ട്.

മിഡില്‍ ഈസ്റ്റിലെ ലുലുവിന്റെ നൂറിലധികം ശാഖകളിലൂടെ ക്രിക്കറ്റ് ഉത്പന്നങ്ങള്‍ എല്ലാവരിലേക്കും എത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം

ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു

February 15th, 2015

poet-inchakkad-balachandran-ePathram
ഷാര്‍ജ : സോഷ്യൽ മീഡിയ യിലെ സജീവ സാന്നിദ്ധ്യമായ മലയാള നാട് കൂട്ടായ്മയുടെ യു. എ. ഇ. ഘടക ത്തിന്റെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ‘ഗ്രാമിക’ എന്ന പേരില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടി കള്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘ഹരിത ദര്‍ശനം എന്ത് എന്തിന്’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാറില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കെ. പോക്കര്‍, ഫൈസല്‍ ബാവ, മിഥിലാജ്, സലിം ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന പൊതു പ്രവര്‍ത്തകര്‍ ക്കായി മലയാള നാട് യു. എ. ഇ. ചാപ്റ്റര്‍ ഏര്‍പ്പെടു ത്തി യിരിക്കുന്ന ‘ഗ്രാമിക പുരസ്കാരം’ ടി. എന്‍. സന്തോഷിന് സമ്മാനിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ നില്‍പ്പ് സമര ത്തിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു ടി. എൻ. സന്തോഷ്‌.

ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറിക്കായി മലയാള നാട് സംഭാവന നല്‍കിയ ഇരുനൂറോളം പുസ്തകങ്ങള്‍ സമ്മേളന ത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാല കൃഷ്ണന്‍, സെക്രട്ടറി അഡ്വ. വൈ. എ. റഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.

കൂടാതെ ടാന്‍സാനിയ യിലെ കിച്ചന്കാനി ഗ്രാമ ത്തില്‍ പൊതുജന സഹായ ത്തോടെ നിര്‍മിക്കുന്ന ലൈബ്രറി ക്കായി നൂറോളം പുസ്തക ങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തു.

പരിപാടിയുടെ ഭാഗ മായി വിവിധ കലാ പരിപാടികളും സംഘടി പ്പിച്ചിരുന്നു. അഡ്വ. ജെയിംസ് വിന്‍സെന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുനില്‍ രാജ് സ്വാഗതവും നസീര്‍ ഉസ്മാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു


« Previous Page« Previous « അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍
Next »Next Page » സമാജം ഏകാങ്ക നാടക മത്സരം മാര്‍ച്ചില്‍ »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine