വിരോധാഭാസന്റെ ‘ചില ചന്തി ചിന്തകൾ’ പ്രകാശനം ചെയ്തു

March 17th, 2015

book-release-aji-virodhabhasan-ePathram
ദുബായ് : ആക്ഷേപ ഹാസ്യ ത്തിൽ പൊതിഞ്ഞ ചിരി യുടേയും ചിന്ത കളുടേയും ജീവിത ദർശന ങ്ങളു ടേയും സമാഹാരമായ അജി വിരോധാ ഭാസന്റെ ‘ചില ചന്തി ചിന്തകൾ’ ദുബായിൽ പ്രകാശനം ചെയ്തു.

തുലീപ് ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തു കാരനായ നാസു വിൽ നിന്ന് കിരൺ മേനോൻ പുസ്തകം ഏറ്റു വാങ്ങി. അനിൽ കുമാർ സി. പി. യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഷബീർ സ്വാഗതവും അജി വിരോധാഭാസൻ നന്ദിയും പറഞ്ഞു.

റെംസ് ചെല്ലത്ത് പുസ്തക പരിചയം നടത്തി. യു. ഏ. ഇ.യിലെ സാമൂഹ്യ സംസ്കാരിക മേഖല കളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സൈകതം ബുക്സ് ആണ് പ്രസാധകർ.

- pma

വായിക്കുക: , , ,

Comments Off on വിരോധാഭാസന്റെ ‘ചില ചന്തി ചിന്തകൾ’ പ്രകാശനം ചെയ്തു

സമാജം നാടകോത്സവം : സമയം മികച്ച നാടകം

March 16th, 2015

krishnanunny-drama-mooka-narthakan-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച നാലാമത് അമേച്വര്‍ നാടക മത്സര ത്തില്‍ ‘സമയം’ മികച്ച നാടക മായി തെരഞ്ഞെടുത്തു. ശക്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ‘സമയം’ സംവിധാനം ചെയ്ത പ്രകാശ് തച്ചങ്ങാട് മികച്ച സംവിധായ കനുമായി.

ദുബായ് റിമമ്പറന്‍സിന്റെ ‘മൂക നര്‍ത്തകന്‍’ എന്ന നാടക ത്തിലെ ഭീമന്‍ എന്ന കഥാ പാത്ര ത്തെ അരങ്ങില്‍ അവിസ്മരണീയ മാക്കിയ കൃഷ്ണനുണ്ണി മികച്ച നടനും മൂക നര്‍ത്ത കനിലെ തന്നെ സീതമ്മ യായി അഭിനയിച്ച ധന്യ സുരേഷ് മികച്ച നടി യുമായി തെരഞ്ഞെടുക്കപ്പെട്ടു.

മൂക നര്‍ത്തകന്‍, ഇരകള്‍ എന്നീ നാടക ങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ സമയ ത്തില്‍ അഛന്റെ വേഷ ത്തില്‍ എത്തിയ സുകുമാരന്‍ കണ്ണൂര്‍ രണ്ടാമത്തെ നടനും ഇരകളിൽ ജൂലി എന്ന കഥാപാത്ര മായി അരങ്ങില്‍ എത്തിയ അപര്‍ണ സന്തോഷ് രണ്ടാമത്തെ നടി യുമായി.

‘രക്തബന്ധം’ എന്ന നാടക ത്തിലെ പ്രകടന ത്തിന് മാസ്റ്റര്‍ ഒാസ്റ്റിന്‍ ജോബിസ് മികച്ച ബാല താരമായും തെരഞ്ഞെടുക്കപ്പെട്ടു.

കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോ ഗ്രാഫറുടെ മാനസിക സമ്മര്‍ദ്ദ ങ്ങള്‍ ആസ്പദമാക്കി ഇരകള്‍ എന്ന നാടക ത്തിനു രചന നിര്‍വ്വഹിച്ച കെ. വി. ബഷീര്‍, മൂക നര്‍ത്തകന്‍ സംവിധാനം ചെയ്ത ശശിധരന്‍ നടുവില്‍ എന്നിവര്‍ പ്രത്യേക ജൂറി പുരസ്കാരം നേടി.

കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി അംഗവും കേരള സര്‍ക്കാരിന്റെ രാജ്യാന്തര പ്രവാസി നാടക മല്‍സര ങ്ങളുടെ ജൂറി അംഗവു മായിരുന്ന മീനമ്പലം സന്തോഷ്‌ വിധി കര്‍ത്താവ് ആയിരുന്നു.

വിജയി കള്‍ക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസു കളും സമാപന സമ്മേളന ത്തില്‍ വിതരണം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, കലാ വിഭാഗം സെക്രട്ടറി മാരായ വിജയ രാഘവന്‍, സന്തോഷ് എന്നിവരും സമാജം കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സമാജം നാടകോത്സവം : സമയം മികച്ച നാടകം

ഗാന്ധിജിക്കെതിരെ പ്രസ്താവനകള്‍ അപലപനീയം

March 14th, 2015

mahathma-gandhi-father-of-the-nation-ePathram
അബുദാബി : മാധ്യമ ശ്രദ്ധ നേടുന്നതിനായി ചിലര്‍ മഹാത്മാ ഗാന്ധി യെ അപ കീര്‍ത്തി പ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കുന്നു എന്നുള്ളത് അപലപനീയം എന്ന് അബുദാബി ഗാന്ധി സാഹിത്യ വേദി.

മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവന യാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ലോകം മുഴുവന്‍ ആദരിക്കുന്ന ഗാന്ധിജി യെ സ്വന്തം രാജ്യ ത്തുള്ളവര്‍ തന്നെ അപമാനിക്കു കയാ ണ്. അഹിംസ അധിഷ്ഠിത മായ നവീന സമര മുറ യിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത മഹാത്മജി യുടെ സമര മുറയെ ലോകം അത്ഭുത ത്തോടെ യാണ് ഇന്നും നോക്കി ക്കാണുന്നത്.

ചരിത്ര പ്രസിദ്ധമായ ആ സമര മുറ തെറ്റായിരുന്നു എന്നും രക്ത രൂക്ഷിത മായ സമര മായിരുന്നു സ്വീകരി ക്കേണ്ടി യിരുന്നത് എന്നുമുള്ള കട്ജുവിന്റെ അഭിപ്രായം തികഞ്ഞ അജ്ഞത യാണ്.

ഗാന്ധിജിയെ ബ്രിട്ടിഷ് ചാരനായും ചിത്രീകരിക്കുന്ന പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കല്‍ ആണെന്നും വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവന കള്‍ക്ക് നേരെ ഉത്തര വാദിത്തപ്പെട്ടവര്‍ കണ്ണടക്കുന്നത് വേദനാ ജനകം ആണെന്നും ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരനും ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഗാന്ധിജിക്കെതിരെ പ്രസ്താവനകള്‍ അപലപനീയം

സമാജം നാടകമത്സരം വെള്ളിയാഴ്ച

March 13th, 2015

drama-fest-alain-isc-epathram
അബുദാബി : മലയാളി സമാജം അമേച്വര്‍ നാടക മത്സരം മാര്‍ച്ച് 13 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സമാജം ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു.

ഏഴ് നാടക ങ്ങളാണ് മത്സര രംഗത്തുള്ളത്. ഇസ്കന്ദർ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച് നാടക സൗഹൃദം അവതരി പ്പിക്കുന്ന മരണ ഭയം, മലയാളി സൗഹൃദ വേദി യുടെ ഇരകള്‍, (കെ. വി. ബഷീർ രചനയും വിനോദ് പട്ടുവം സംവിധാനം)

റഫീഖ് പി. ടി. രചനയും സംവിധാനവും നിര്‍വഹിച്ച് സോഷ്യല്‍ ഫോറം അവതരിപ്പിക്കുന്ന രക്ത ബന്ധം, ആസിഫ് കരീം ഭായി യുടെ രചന യില്‍ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത റിമംബ്രന്‍സ് ദുബായ് അവതരി പ്പിക്കുന്ന മൂക നര്‍ത്തകന്‍, പ്രദീപ് മുണ്ടൂറിന്റെ രചന യില്‍ സുധീര്‍ ബാബുട്ടന്‍ സംവിധാനം ചെയ്ത അല്‍ ഐന്‍ മലയാളി സമാജം ഒരുക്കുന്ന അനന്തം അയനം, ജഗത് കുമാര്‍ പി. കെ.യുടെ രചന യില്‍ റോജിത് കോവൂര്‍ സംവിധാനം ചെയ്തു മാസ് ഷാര്‍ജ, വേദി യിൽ എത്തിക്കുന്ന പന്തല്‍ ഗ്രാമം, പ്രിയ നന്ദന്‍ രചനയും പ്രകാശ് തച്ചങ്ങാട്ട് സംവിധാനവും ചെയ്ത് അബുദാബി ശക്തിയുടെ സമയം എന്നിവ യാണ് നാടക ങ്ങള്‍.

മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച അഭിനയം എന്നിവയ്ക്ക് പ്രത്യേക സമ്മാനവും ഒന്നും രണ്ടും സ്ഥാന ങ്ങള്‍ കരസ്ഥമാക്കുന്ന നാടക ങ്ങൾക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കും.

- pma

വായിക്കുക: , , , ,

Comments Off on സമാജം നാടകമത്സരം വെള്ളിയാഴ്ച

കൊടുങ്ങല്ലൂര്‍ മണ്ഡലം കെ. എം. സി. സി. ക്ക് പുതിയ ഭാരവാഹികള്‍

March 10th, 2015

sathar-mambra-kmcc-kodungallur-committee-2015-ePathram
ദുബായ് : കെ. എം. സി. സി. കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാര വാഹികള്‍ നിലവില്‍ വന്നു.

റിട്ടേണിംഗ് ഓഫീസര്‍ മുഹമ്മദ് അക്ബറിന്റെ മേല്‍ നോട്ട ത്തില്‍ നടന്ന തെരഞ്ഞെടു പ്പില്‍ സത്താര്‍ മാമ്പ്ര (പ്രസിഡണ്ട്) അലി മേപ്പുറത്ത്, സി. കെ. ഇബ്രാഹിം, പി. എ. ഹംസ, അക്ബര്‍ പുത്തന്‍ചിറ (വൈസ് പ്രസിഡണ്ടു മാര്‍) അബ്ദുല്‍ ബാരി (ജനറല്‍ സെക്രട്ടറി) സലാം സഹായി പറമ്പില്‍, ഷഫീക് മാമ്പ്ര, അസ്‌കര്‍ പുത്തന്‍ചിറ, ഷഹുല്‍ ഹമീദ് കെ. കെ. , (ജോയിന്റ് സെക്രട്ടറി മാര്‍) അബ്ദുല്‍ റഹ്മാന്‍ കൊടുങ്ങല്ലൂര്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

യു. എ. ഇ. കെ. എം. സി. സി. പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, നേതാക്കളായ മുഹമ്മദ് വെട്ടുകാട്, ഉബൈദ് ചേറ്റുവ, കെ. എസ്. ഷാനവാസ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മുഹമ്മദ് അക്ബര്‍, അഷ്‌റഫ് പിള്ളക്കാട്, മുസമ്മില്‍ ചേലക്കര എന്നിവര്‍ ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് പ്രസംഗിച്ചു.

- pma

വായിക്കുക: , ,

Comments Off on കൊടുങ്ങല്ലൂര്‍ മണ്ഡലം കെ. എം. സി. സി. ക്ക് പുതിയ ഭാരവാഹികള്‍


« Previous Page« Previous « കരിപ്പൂര്‍ എയര്‍പോര്‍ട്ട് : തീരുമാനം പുന പരിശോധിക്കണം എന്ന് ഐ. എം. സി. സി
Next »Next Page » യാചനക്കെതിരെ കാമ്പയിനു തുടക്കമായി »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine