അബുദാബി : യു. എ. ഇ. യിൽ ജാതി മത വർഗ്ഗ വർണ്ണ ത്തിന്റെയും വിശ്വാസ പ്രമാണ ങ്ങളുടെ പേരിൽ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമി ച്ചാല്‍ കഠിന ശിക്ഷ ലഭിക്കും. ഇതിനായി പുതിയ നിയമം പ്രാബല്യ ത്തിൽ വരുത്താൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.
മറ്റു മത ങ്ങളേയോ വ്യക്തികളേയോ, അവിശ്വാസി യേയോ അപമാനി ക്കുന്നതും ദൈവ നിന്ദ, പ്രവാചക നിന്ദ, വിശുദ്ധ ഗ്രന്ഥ ങ്ങളെ അപ കീർത്തി പ്പെടുത്തൽ, ആരാധനാ കേന്ദ്ര ങ്ങള്‍, ഖബറിടങ്ങള്‍ (ശ്മശാന ങ്ങൾ) എന്നിവയെ അപമാനിക്കൽ തുടങ്ങിയവും ഇൗ നിയമ പരിധി യിൽ പ്പെടും. കൂടാതെ, ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍, പുസ്തക ങ്ങള്‍, ലഘു ലേഖകള്‍ എന്നിവ വഴി മത ത്തെയും മത വിശ്വാ സി കളെയും അധിക്ഷേപിക്കുന്നത് കുറ്റകര മാണ്. ആറ് മുതൽ 10 വര്‍ഷം വരെ തടവും അര ലക്ഷം മുതൽ 20 ലക്ഷം വരെ പിഴയും ലഭിക്കും. ഔദ്യോഗിക ഏജന്‍സിയായ വാം പ്രസിദ്ധീകരിച്ചതാണ് ഈ വാര്‍ത്ത
മത വിശ്വാസ ത്തിന്‍െറ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പ്രചരി പ്പിക്കുന്ന വ്യക്തി കളെയും സംഘടന കളെയും ശക്തമായി നേരിടും. വിദ്വേഷം പ്രചരിപ്പി ക്കുന്ന വരെ സാമ്പത്തിക മായി സഹായി ക്കുന്നത് പോലും കുറ്റകര മാണ്. മതസ്ഥാപന ങ്ങള്‍ ക്കും ഗ്രന്ഥ ങ്ങള്‍ക്കും നേരെ നടക്കുന്ന കൈയേറ്റങ്ങളെയും നിയമം തടയുന്നു.
മത വിദ്വേഷം പ്രചരിപ്പി ക്കുക എന്ന ലക്ഷ്യ ത്തോടെ വ്യക്തി കളോ സംഘടന കളോ സമ്മേ ളന ങ്ങള്‍ നടത്താന്‍ പാടില്ല. ഇതിനായി പണം സ്വീകരിക്കുന്നതും കുറ്റകര മാണ്. ഏതെങ്കിലും വ്യക്തി യെയോ സംഘ ത്തെയോ അവരുടെ മത വിശ്വാസ ത്തിന്‍െറ പേരില്‍ അവിശ്വാസി എന്നോ കപട വിശ്വാസി എന്നോ വിളിക്കുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യ ത്ത് മത സഹിഷ്ണുത യ്ക്കും സൗഹാര്‍ദ്ദ ത്തിനും ശക്തമായ അടിത്തറ പാകുക എന്നതാണ് 2015ലെ രണ്ടാം നമ്പര്‍ നിയമ ത്തിന്റെ ലക്ഷ്യം. പുതിയ നിയമത്തെ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ സ്വാഗതം ചെയ്‌തു. യു. എ. ഇ. യിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളും ഈ നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എഡിറ്റോറിയല്‍ എഴുതി.
സ്വാതന്ത്ര്യം, സഹിഷ്‌ണുത, സ്വീകാര്യത, മറ്റുള്ള വരുടെ ആശയ ങ്ങൾ, വിശ്വാസ ങ്ങൾ, മൂല്യങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന യു. എ. ഇ. യുടെ നയത്തെ ഉറപ്പി ക്കുന്ന താണു പുതിയ നിയമം.
- pma