ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ് ചേഞ്ചിന്റെ ജീവ കാരുണ്യ വിഭാഗവും ദുബായ് കമ്യൂണിറ്റി ഡെവലപ് മെന്റ് അതോറിറ്റിയും വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ നടപ്പാക്കാനായി യോജിച്ച് പ്രവര്‍ത്തിക്കും.
സന്നദ്ധ പ്രവര്‍ത്തന ങ്ങളില്‍ ആളു കളെ ശാക്തീകരിക്കുകയും അതിന് ആവശ്യ മായ പിന്തുണ നല്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് യു. എ. ഇ. എക്‌സ് ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു പറഞ്ഞു.
പ്രാദേശിക സാമൂഹിക ഗ്രൂപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, ഗവണ്മെന്റ് ഡിപ്പാര്‍ട്ടു മെന്റുകള്‍ തുടങ്ങിയവയ്ക്ക് ഗുണകര മാകും വിധ ത്തിലാണ് ഇതു നടപ്പാ ക്കുക. സമൂഹ ത്തിന്റെ വികസന ത്തിനായി സ്വകാര്യ മേഖലയ്ക്ക് ഏറെ ചെയ്യാ നാവും എന്ന് സി. ഡി. എ. യുടെ സോഷ്യല്‍ പ്രോഗ്രാം ആന്‍ഡ് സര്‍വീസ് സി. ഇ. ഒ. ഡോക്ടര്‍ സയിദ് മുഹമ്മദ് അല്‍ ഹഷ്മി പറഞ്ഞു.
ദുബായില്‍ ജീവിക്കുന്ന വരുടെ ജീവിത സാഹചര്യ ങ്ങള്‍ മെച്ച പ്പെടുത്തുന്ന തിന് വിവിധ പ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കുക യാണ് യു. എ. ഇ. എക്‌സ്‌ചേഞ്ചും ദുബായ് ഡെവല പ്‌മെന്റ് അതോറിറ്റി യും ലക്ഷ്യമിടുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, വ്യവസായം, സാമൂഹ്യ സേവനം