മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി

April 2nd, 2024

dr-shamsheer-vayalil-burjeel-holdings-ePathram
ദുബായ് : അമ്മമാർക്ക് ആദരവ് അർപ്പിക്കുവാൻ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം തുടങ്ങിയ മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.

സ്വന്തം അമ്മമാരോടുള്ള ആദര സൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന ഉദ്യമം വിദ്യാഭ്യാസത്തിലൂടെ അധഃസ്ഥിതരായ വ്യക്തികളെ പിന്തുണക്കുവാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാതാ പിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യ ദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യു. എ. ഇ. യുടെ പങ്ക് ഉയർത്തിക്കാട്ടുക കൂടിയാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ്.

ലോകത്തിലെ ദുരിതങ്ങൾ ലഘൂകരിച്ചു കൊണ്ട് ദയയിലും അനുകമ്പയിലും ഊന്നിയ യു. എ. ഇ. യുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌ മെൻ്റ് ക്യാംപയിൻ എന്ന് ഡോ. ഷംഷീർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീ വിൻ്റെ സാമൂഹ്യ പ്രതിബദ്ധതക്കും യു. എ. ഇ. യുടെ സഹായ സന്നദ്ധത പിന്തുണ ഏകിയാണ് ക്യാംപയിനിലേക്കുള്ള സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള തലത്തിലെ മാനുഷികവും വികസന പരവുമായ സംരംഭങ്ങൾക്കുള്ള ഏറ്റവും വലിയ പ്രാദേശിക ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന് കീഴിലാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ് പുരോഗമിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശ പ്രകാരം മുൻ വർഷങ്ങളിൽ നടപ്പാക്കിയ മാനുഷിക ഉദ്യമങ്ങളുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പരിപാടി.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം

April 2nd, 2024

ima-indian-media-abudhabi-ifthar-2024-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (I M A) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബുദാബി മുഷ്‌രിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസ്സി തേര്‍ഡ് സെക്രട്ടറി (പ്രസ്സ് & ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ & സെയ്ഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി. ഇ. ഒ. ഒമര്‍ അലി എന്നിവര്‍ മുഖ്യ അതിഥികൾ ആയിരുന്നു.

എസ്. എഫ്. സി. ഗ്രൂപ്പ് വൈസ് പ്രഡിസണ്ട് (ബിസിനസ്സ് ഡവലപ്പ് മെന്റ് & ഓപ്പറേഷന്‍സ്) ജോര്‍ജ്ജ് ജോസഫ്, കോര്‍പ്പറേറ്റ് എക്‌സലന്‍സ് ഓഫീസര്‍ അന്‍ഡലീപ് മന്നന്‍ എന്നിവരും ഇഫ്താറില്‍ സംബന്ധിച്ചു. അനീസ് ഷഹൽ, ഒമര്‍ അലി എന്നിവരെ ആദരിച്ചു.

പ്രസിഡണ്ട് എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), ജനറല്‍ സെക്രട്ടറി ടി. എസ്. നിസാമുദ്ദീന്‍ (മാധ്യമം), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുല്‍ റഹ്‌മാന്‍ (ഇ-പത്രം), ജോയിന്റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി), സമീര്‍ കല്ലറ (24/7) എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഇഫ്‌താർ സുഹൃദ് സംഗമം

April 1st, 2024

ramadan-kareem-iftar-dates-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) സംഘടിപ്പിച്ച ഇഫ്‌താർ സുഹൃദ് സംഗമം, സമൂഹത്തിലെ നാനാ തുറകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. നോർക്ക ഡയറക്ടറും പ്രവാസി ക്ഷമ നിധി ബോർഡ് മെമ്പറുമായ എൻ. കെ. കുഞ്ഞമ്മദ് ഇഫ്‌താർ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയ – ജാതി മത ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കണം എന്ന് തദവസരത്തിൽ അദ്ദേഹം പറഞ്ഞു.

malabar-pravasi-uae-ifthar-2024-ePathram

യു. എ. ഇ. സ്വദേശികളായ അഹ്‌മദ്‌ അൽ സാബി, ഷഹീൻ അഹ്‌മദ്‌, മാമു മുഹമ്മദ് തുടങ്ങിയവർ വിശിഷ്ട അതിഥി കൾ ആയിരുന്നു. നബാദ് അൽ ഇമാറാത് വോളണ്ടിയർ ടീം സി. ഇ. ഒ. ഡോ. ഖാലിദ് അൽ ബലൂഷിയെ ആദരിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, അക്കാഫ് സോസിയേഷൻ പ്രസിഡണ്ട് പോൾ ടി. ജോസഫ്, ഇബ്രാഹിം എളേറ്റിൽ, മോഹൻ എസ്. വെങ്കിട്ട്, ബി. എ. നാസർ, ഇസ്മയിൽ മേലടി, ശറഫുദ്ധീൻ (കുവൈറ്റ് ), ഷീല പോൾ, ഡോ. ബാബു റഫീഖ്, നാസർ ഊരകം, ടി. കെ. യൂനുസ്, സുൾഫിക്കർ, ഖാലിദ് തൊയക്കാവ്‌, നാസർ ബേപ്പൂർ, ഇ. കെ. ദിനേശ്, ഷിജി അന്ന ജോർജ്, അസീസ്‌, സുജിത് എന്നിവർ സംസാരിച്ചു.

മലബാർ പ്രവാസി (യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും ട്രഷറർ മലയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. മൊയ്‌ദു കുട്ട്യാടി, മുരളി കൃഷ്ണൻ, അഷ്‌റഫ് ടി. പി., ചന്ദ്രൻ, സുനിൽ, ബഷീർ, ഭാസ്കരൻ, ഇഖ്ബാൽ, മുഹമ്മദ് നൗനൗഫൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

March 20th, 2024

ekwa-logo-emirates-kottakkal-welfare-association-ePathram
ദുബായ് : ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ പ്രവാസി കൂട്ടായ്മ എമിറേറ്റ്സ്‌ കോട്ടക്കൽ വെൽ ഫെയർ അസോസിയേഷൻ (ഇഖ്‌വ) ദുബായ് അൽ തവാർ പാർക്കിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഇഖ്‌വ പ്രസിഡണ്ട് എം. കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ടി. കെ. മുജീബ്, റിയാസ് കടത്തനാട്, ഫസൽ. പി, ഷിറാസ് പി. ടി., അബൂബക്കർ, സകരിയ്യ, അഡ്വ. മുഹമ്മദ് സാജിദ്, റഹീസ് ബി. എസ്. എന്നിവർ സംസാരിച്ചു.

emirates-kottakkal-welfare-association-iftar-2024-ePathram
സിറാജ് സി. പി., സിദ്ധീഖ്, ഷമീൽ, മുസ്തഫ യു. ടി., ഷാനു, ഷാഫി, സമീർ, ഹാഷിം, ഷംനാസ്, അബി, ജാവീദ്, സമദ്, ജുനൈദ്, അജ്മൽ ടി. ടി., ഷാർജാസ് തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബിനികൾ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള നോമ്പ് തുറ, മഗ്‌രിബ് – ഇശാ – തറാവീഹ് നിസ്കാരങ്ങൾ, അത്താഴ വിരുന്ന് ഉൾപ്പെടെയുള്ള പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർ പങ്കെടുത്തു. ekwa

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്

March 17th, 2024

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram
അബുദാബി : ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഗാസ നിവാസികള്‍ക്ക് മതിയായ ചികിത്സാ സൗകര്യ ങ്ങള്‍ ഒരുക്കി ഡോ. ഷംഷീര്‍ വയലിലിൻ്റെ നേതൃത്വ ത്തിലുള്ള ബുര്‍ജീല്‍ ഹോൾഡിംഗ്സ് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ (4.5 കോടി രൂപ) മെഡിക്കല്‍ സഹായം കൈമാറി.

റഫ അതിര്‍ത്തിയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അല്‍-അരിഷ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസവും മാനസിക ഉല്ലാസവും പകരാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതിയും സമർപ്പിച്ചു.

അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം വഴി അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മെഡിക്കൽ സാമഗ്രികൾ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുൽ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റു വാങ്ങി. ബുർജീൽ ഹോൾഡിംഗ്സ് ചെയ്തു വരുന്ന മാനുഷിക ദൗത്യത്തിനുള്ള തുടർ സഹായത്തിന് ഡോ. ഖാലിദ് അബ്ദുൽ ഗഫാർ നന്ദി പറഞ്ഞു.

ട്രോമ & എമർജൻസി, കാർഡിയാക്ക് അവസ്ഥകൾ, ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ ശസ്ത്ര ക്രിയകൾ എന്നിവക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ മെഷീനുകൾ, എക്സ്-റേ മെഷീനുകൾ, ഓപ്പറേറ്റിംഗ് ടേബിളുകൾ, ബൈ പാപ്പുകൾ, പോർട്ടബിൾ വെൻ്റിലേറ്ററുകൾ, ഒ ടി ലൈറ്റുകൾ, ഡയഗ്നോസ്റ്റിക് സെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

അൽ-അരിഷ് ഹോസ്പിറ്റലിൽ സുഖം പ്രാപിക്കുന്ന ഗാസയിൽ നിന്നുള്ള കൊച്ചു കുട്ടികൾക്ക് ആശ്വാസം നൽകുന്നതാണ് ആശുപത്രിക്കുള്ളിൽ ബുർജീൽ ഗ്രൂപ്പ് സ്ഥാപിച്ച വിനോദ മേഖല. കുട്ടികൾക്കായി പ്രത്യേകം രൂപ കൽപ്പന ചെയ്ത വീഡിയോ ഗെയിം സോണും കളിപ്പാട്ടങ്ങളും വിനോദ ഉപാധികളും അടങ്ങുന്നതാണ് ഇവിടം.

ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര മായ ആരോഗ്യം ഉറപ്പാക്കുവാനാണ് ശ്രമം എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കുട്ടികളുടെ മാനസിക ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുവാനും ഇത്തരം കാര്യങ്ങളിലൂടെ ലക്‌ഷ്യം ഇടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്റ്റ് ആരോഗ്യ മന്ത്രി അടക്കം നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെ കുട്ടികൾക്കായുള്ള മേഖല സന്ദർശിച്ചു. BURJEEL

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
Next »Next Page » മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine